Jump to content

മക്ക പ്രവിശ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Makkah Province എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മക്ക
مكة المكرمة
സൗദി അറേബ്യൻ ഭൂപടത്തിൽ മക്ക പ്രവിശ്യ (പ്രത്യേകം അടയാളപ്പെടുത്തിയിക്കുന്ന ഭാഗം)
സൗദി അറേബ്യൻ ഭൂപടത്തിൽ മക്ക പ്രവിശ്യ (പ്രത്യേകം അടയാളപ്പെടുത്തിയിക്കുന്ന ഭാഗം)
തലസ്ഥാനംമക്ക
ഭാഗങ്ങൾ12
ഭരണസമ്പ്രദായം
 • ഭരണാധികാരിഖാലിദ് അൽ ഫൈസൽ
വിസ്തീർണ്ണം
 • ആകെ1,64,000 ച.കി.മീ.(63,000 ച മൈ)
ജനസംഖ്യ
 (2010)
 • ആകെ69,15,006
 • ജനസാന്ദ്രത35.35/ച.കി.മീ.(91.6/ച മൈ)
ISO 3166-2
02

സൗദി അറേബ്യയുടെ പടിഞ്ഞാറ് ഭാഗത്തുള്ള പ്രധാന പ്രവിശ്യയാണ് മക്ക പ്രവിശ്യ (അറബി: مكة المكرمة Makkah l-Mukarramah ). ജിദ്ദ, മക്ക, താഇഫ് നഗരങ്ങൾ ഉൾപെട്ട പടിഞ്ഞാറൻ സൗദി അറേബ്യയുടെ തീരപ്രദേശത്ത്‌ വ്യാപിച്ചു കിടക്കുന്നു മക്ക പ്രവിശ്യ. 2010 ലെ കണക്കെടുപ്പ് പ്രകാരം പ്രവിശ്യയിലെ ജനസംഖ്യ 6,915,006 ആണ്[1].

ഭരണ വ്യവസ്ഥ

[തിരുത്തുക]
ഖാലിദ് അൽ ഫൈസൽ

ആധുനിക സൗദി അറേബ്യയുടെ സ്ഥാപനം മുതൽ ഗവർണർമാർക്ക് കീഴിൽ ആണ് മക്ക പ്രവിശ്യയുടെ ഭരണം. സൗദി അറേബ്യയുടെ മുൻ ഭരണാധികാരി ഖാലിദ്‌ രാജാവിന്റെ മകൻ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ആണ് നിലവിൽ പ്രവിശ്യ ഗവർണർ.[2]

ഗവർണർമാർ

[തിരുത്തുക]
എണ്ണം പേര് ഭരണ കാലം
01 ഖാലിദ് ബിൻ മൻസൂർ ബിൻ ലവായ് 1924
02 മുഹമ്മദ്‌ ബിൻ അബ്ദുറഹ്മാൻ ബിൻ ഫൈസൽ 1924-1925
03 ഫൈസൽ 1925-1963
04 അബ്ദുല്ല അൽ-ഫൈസൽ 1963-1971
05 ഫവാസ് ബിൻ അബ്ദുൽ അസീസ്‌ 1971-1980
06 മാജിദ് ബിൻ അബ്ദുൽ അസീസ്‌ 1980-1999
07 അബ്ദുൽ മജീദ്‌ ബിൻ അബ്ദുൽ അസീസ്‌ 1999-2007
08 ഖാലിദ് അൽ ഫൈസൽ 2007-തുടരുന്നു

അവലംബം

[തിരുത്തുക]
  1. http://www.citypopulation.de/SaudiArabia.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-04-09. Retrieved 2013-02-12.


"https://ml.wikipedia.org/w/index.php?title=മക്ക_പ്രവിശ്യ&oldid=3827264" എന്ന താളിൽനിന്ന് ശേഖരിച്ചത്