മകയിരം (നക്ഷത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Makayiram (star) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മകയിരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മകയിരം (വിവക്ഷകൾ) എന്ന താൾ കാണുക. മകയിരം (വിവക്ഷകൾ)

ജ്യോതിഷസംബന്ധമായ കാര്യങ്ങൾക്ക് ഉപയോഗിയ്ക്കുന്ന 27 നക്ഷത്രങ്ങളിൽ അഞ്ചാമത്തേതാണ് മകയിരം നക്ഷത്രം. ഭാരതീയ ജ്യോതിശാസ്ത്രത്തിൽ മൃഗശീർ‌ഷം എന്നറിയപ്പെടുന്നു. ആദ്യ പകുതി ഇടവരാശിയിലും അവസാന പകുതി മിഥുനരാശിയിലുമാണെന്ന് കണക്കാക്കുന്നു. ചൊവ്വയാണ് നക്ഷത്രനാഥൻ. ദേവഗണത്തിൽ പെട്ട സ്ത്രീനക്ഷത്രമായ മകയിരത്തിന്റെ മൃഗം പാമ്പും വൃക്ഷം കരിങ്ങാലിയും ദേവത ചന്ദ്രനുമാണ്. മഹാകവി വള്ളത്തോൾ നാരായണമേനോൻ, എ. സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ, ഗ്യാനി സെയിൽ സിംഗ്‌, ശ്രീ ശ്രീ രവിശങ്കർ തുടങ്ങി നിരവധി പ്രശസ്തർ ഈ നക്ഷത്രത്തിൽ ജനിച്ചവരാണ്.


"https://ml.wikipedia.org/w/index.php?title=മകയിരം_(നക്ഷത്രം)&oldid=3350211" എന്ന താളിൽനിന്ന് ശേഖരിച്ചത്