മഹാവീർ സിംഗ് ഫോഗട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mahavir Singh Phogat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mahavir Singh Phogat
'ദംഗൽ' 2016 ന്റെ പ്രത്യേക സ്ക്രീനിംഗിൽ മഹാവീർ സിംഗ് ഫോഗാട്ട്
വ്യക്തിവിവരങ്ങൾ
ദേശീയതIndian
ജനനംBhiwani, Haryana
താമസംHaryana
Sport
രാജ്യംIndia
കായികയിനംWrestling
Event(s)Freestyle wrestling

ഒരു അമച്ച്വർ ഗുസ്തിക്കാരനും , മുതിർന്ന ഒളിമ്പിക്സ് ഗുസ്തി പരിശീലകനുമാണ് മഹാവീർ സിംഗ് ഫോഗട്ട്. മികച്ച കായിക പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്ക്കാര ജേതാവാണിദ്ദേഹം.[1][2] [3][4]
2016 ഡിസംബറിൽ പുറത്തിറങ്ങിയ റേക്കോഡ് നേടിയ ഹിന്ദി ചിത്രം ദംഗൽ ഫോഗട്ടിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണ്. കോമൺ വെൽത്ത് ഗുസ്തി സ്വർണ്ണമെഡൽ ജേതാവും, ഒളിമ്പിക് മൽസരാർഥിയുമായ ഗീതാ ഫോഗട്ടും, 2012ലെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവായ ബബിത ഫോഗട്ടും മഹാവീർ സിംഗിന്റെ മക്കളാണ്. മഹാവീറിന്റെ സഹോദര പുത്രി വിനീഷ് ഫോഗട്ടും കോമൺ വെൽത്ത് സ്വർണ്ണമെഡൽ ജേതാവാണ്.[5][6]

ജീവിത രേഖ[തിരുത്തുക]

ഹരിയാനയിലെ ബിവാനി ജില്ലയിലെ ജാട്ട് സമുദായംഗമാണ് മഹാവീർ സിംഗ്. ഭാര്യ ദയാ ശോഭ കൗർ.ഗീത ബബിത, റിത്തു, സംഗീത എന്നീ നാല് പെൺമക്കളാണിവർക്ക്. മരണമടഞ്ഞ സഹോദരന്റെ പുത്രിമാരായ വിനീഷും, പ്രിയങ്കയും മഹാവീരിന്റെ രക്ഷാകർത്തത്തിലാണ് വളരുന്നത്. ആറുപേരുടെയും ഗുസ്തി പരിശീലകൻ കൂടിയാണ് മഹാവീർ. ഗീത, ബബിത വിനീഷ് എന്നിവർ ഇന്ത്യയെ അന്താരാഷ്ട്ര കായിക മേളകളിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. റിത്തു ദേശീയ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. പ്രിയങ്കയും സംഗീതയും ജൂനിയർ അന്താരാഷ്ട്രതാരങ്ങളാണ്.

Mahavir Singh Phogat
വ്യക്തിവിവരങ്ങൾ
ദേശീയതIndian
ജനനംBhiwani, Haryana
താമസംHaryana
Sport
രാജ്യംIndia
കായികയിനംWrestling
Event(s)Freestyle wrestling

സിനിമയിൽ[തിരുത്തുക]

പ്രദർശന ശാലകളിൽ വൻ വിജയം നേടിയ ദംഗൽ (ഗുസ്തി) എന്ന ചിത്രം മഹാവീറിന്റെ ഹ്രസ്വ ജീവിത കഥയാണ്. ആമിർ ഖാനാണ് മഹാവീറിനെ അവതരിപ്പിച്ചിരിക്കുന്നത്.

പുസ്തകം[തിരുത്തുക]

സ്പോട്സ് ലേഖകനായ സൗരഭ് ദുഗ്ഗൽ (Sourabh Duggal), അഘാത എന്ന പേരിൽ മഹാവീർ സിംഗിനെ ജീവി ചരിത്രം പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ഉത്തരേന്ത്യൻ കുഗ്രാമത്തിൽ നിന്നും ലോക കായിക വേദികളിലേക്കുള്ള ഫോഗട്ട് സഹോദരങ്ങളുടേയും അവരുടെ പിതാവിന്റേയും യാത്രയുടെ കഥ പറയുന്ന പുസ്തകമാണിത്.[7]

അവലംബം[തിരുത്തുക]

  1. "Mahavir Singh Phogat". Zee News.
  2. "Mahavir Singh Phogat : Read Mahavir Singh Phogat Latest News, Photos, Videos Online on Midday".
  3. "press release".
  4. "Film Dangal is wrestler Mahavir Singh Phogat's biography - Aamir plays Mahavir". Archived from the original on 2016-12-26. Retrieved 2017-01-05.
  5. "The hero behind 'Dangal'".
  6. "Wrestling coach Mahavir Phogat overlooked for Dronacharya Award".
  7. "Akhada: The Authorised Biography of Mahavir Singh Phogat", written by Saurabh Duggal
"https://ml.wikipedia.org/w/index.php?title=മഹാവീർ_സിംഗ്_ഫോഗട്ട്&oldid=3640663" എന്ന താളിൽനിന്ന് ശേഖരിച്ചത്