ഉള്ളടക്കത്തിലേക്ക് പോവുക

മഹാത്മാ വാർത്താവാരിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mahathma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹാത്മയുടെ കവർ

ഗാന്ധിയൻ ആദർശം പ്രചരിപ്പിക്കാനായി തിരുവനന്തപുരത്തുനിന്നും 1924-ൽ അംശി നാരായണപ്പിള്ള ആരംഭിച്ച വാർത്താവാരികയാണ് 'മഹാത്മാ'.. മലയാളത്തിലെ ആദ്യത്തെ കാലണ പത്രമായിരുന്നു ഇത്. ഈ വാരികയ്ക്ക് ഗാന്ധിജിയുടെ ആശയാനുഗ്രഹങ്ങൾ ഉണ്ടായിരുന്നു. പി. കേശവദേവുമായി ചേർന്ന് പിന്നീട് തൃശ്ശൂരിൽനിന്നും 'മഹാത്മാ' ദിനപത്രമായി പ്രസിദ്ധീകരിച്ചിരുന്നു. മഹാത്മ, ഗുരുവായൂർ സത്യാഗ്രഹത്തിന് ശക്തമായ പിന്തുണ നൽകി. അംശിയുടെ ആദ്യ കാല കവിതകൾ മഹാത്മയിലാണ് പ്രസിദ്ധീകരിച്ചത്.[1]

അവലംബം

[തിരുത്തുക]
  1. ടോം മേലുകാവ് (6 April 2025). "ഗാന്ധിരാമായണം പാടിയ പക്ഷിയെ ബന്ധിപ്പാൻ കൊച്ചിക്കിന്നെന്തുഞായം?". മാതൃഭൂമി ആഴ്ചപ്പതിപ്പ്. 103 (3): 78–83.
"https://ml.wikipedia.org/w/index.php?title=മഹാത്മാ_വാർത്താവാരിക&oldid=4516825" എന്ന താളിൽനിന്ന് ശേഖരിച്ചത്