Jump to content

മഹദ് സത്യാഗ്രഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mahad Satyagraha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അംബേദ്കറിന്റെ മഹദ് സത്യാഗ്രത്തിന്റെ വെങ്കല ശില്പം

1927 മാർച്ച് 20-ന് അംബേദ്കറുടെ നേതൃത്വത്തിൽ നടന്ന ഒരു സത്യാഗ്രഹമാണ് മഹദ് സത്യാഗ്രഹം. മഹാരാഷ്ട്രയിലെ മഹദ് എന്ന പ്രദേശത്ത് പൊതുജലസംഭരണിയിൽ നിന്ന് വെള്ളമെടുക്കാനുള്ള അവകാശത്തിനായി ദലിതർ നടത്തിയ ഈ സമരം ജാതിവ്യവസ്ഥയെയും തൊട്ടുകൂടായ്മയെയും വെല്ലുവിളിച്ചു[1]. ഈ ദിവസം ഇന്ത്യയിൽ സാമൂഹ്യശാക്തീകരണദിനമായി ആചരിക്കപ്പെടുന്നു[1].

സാഹചര്യം

[തിരുത്തുക]

ഇന്ത്യയിൽ നിലനിന്നുവരുന്ന വർണ്ണവ്യവസ്ഥയുടെ ഭാഗമായി ദലിത്-അവർണ്ണ വിഭാഗങ്ങൾക്ക് പൊതുവഴി, വെള്ളം എന്നിവ നിഷേധിക്കപ്പെട്ടിരുന്നു. ഇതിനെതിരെ 1923-ൽ ബോംബെ നിയമസഭ നിയമം കൊണ്ടുവന്നു[2]. അതുപ്രകാരം ഗവണ്മെന്റ് നൽകുന്ന സേവനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യാവകാശം വിഭാവനം ചെയ്യപ്പെട്ടു. എന്നാൽ ഉന്നതജാതിക്കാരുടെ പ്രതിഷേധം മൂലം മഹദ് എന്ന പ്രദേശത്ത് ഇത് നടപ്പിലായില്ല.

1927-ൽ മഹദ് സത്യാഗ്രഹത്തിനു മുന്നോടിയായി പുറത്തിറങ്ങിയ ലഘുലേഖ

1927-ൽ ഈ നീതിനിഷേധത്തിനെതിരെ അംബേദ്കർ ഒരു സത്യഗ്രഹം സംഘടിപ്പിക്കാൻ തീരുമാനിച്ചു[3]. 1927 മാർച്ച് 19-20 തിയ്യതികളിലായി നടന്ന സമ്മേളനത്തിന്റെ അവസാനത്തിൽ ആയിരത്തോളം വരുന്ന ദലിതർ ചൗതർ തടാകത്തിലേക്ക് പ്രകടനം നടത്തുകയും അവിടെനിന്ന് വെള്ളം കുടിച്ചുകൊണ്ട് ജാതിനിയമം ലംഘിക്കുകയും ചെയ്തു[3][4].

എന്നാൽ അവിടെയുള്ള ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ അംബേദ്കറും അനുയായികളും ശ്രമിച്ചു എന്ന അഭ്യൂഹത്തെത്തുടർന്ന് കലഹമുണ്ടാവുകയും, സവർണ്ണർ ജലസംഭരണി ശുദ്ധീകരിക്കാൻ പൂജ നടത്തുകയും ചെയ്തു[2]

1927 ഡിസംബർ 26-27 തിയ്യതികളിൽ വീണ്ടുമൊരു സമ്മേളനത്തിന് അംബേദ്കർ തയ്യാറെടുത്തെങ്കിലും, ജലസംഭരണി സ്വകാര്യസ്വത്താണെന്ന് വാദിച്ച് കേസ് നിലനിന്നിരുന്നതിനാൽ മുടങ്ങിപ്പോയി[5]. തുടർന്ന് പ്രതിഷേധമായി ഡിസംബർ 25-ന് മനുസ്മൃതി കത്തിച്ചു[6]. പത്തുവർഷങ്ങൾക്ക് ശേഷം കോടതി വിധി പ്രകാരം ദലിതർക്ക് അവിടെനിന്ന് വെള്ളം ഉപയോഗിക്കാൻ അവകാശം ലഭിച്ചു[2].

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 "March 20 observed as social empowerment day to commemorate Mahad Satyagrah by Dr. Ambedkar" (Press release). Press Information Bureau. 20 March 2003. Retrieved 31 March 2014.
  2. 2.0 2.1 2.2 Sangharakshita (1 January 2006). Ambedkar and Buddhism. Motilal Banarsidass Publishe. pp. 53–55. ISBN 978-81-208-3023-3.
  3. 3.0 3.1 Sanjay Paswan; Pramanshi Jaideva (2002). Encyclopaedia of Dalits in India: Movements. Gyan Publishing House. p. 108. ISBN 978-81-7835-034-9.
  4. Ranjit Kumar De; Uttara Shastree (1996). Religious Converts in India: Socio-political Study of Neo-Buddhists. Mittal Publications. p. 10. ISBN 978-81-7099-629-3.
  5. Madan Gopal Chitkara (1 January 2002). Dr. Ambedkar and Social Justice. APH Publishing. p. 3. ISBN 978-81-7648-352-0.
  6. K.N Jadhav (1 January 2005). Dr. Ambedkar and the Significance of His Movement. Popular Prakashan. p. 24. ISBN 978-81-7154-329-8.
"https://ml.wikipedia.org/w/index.php?title=മഹദ്_സത്യാഗ്രഹം&oldid=3091004" എന്ന താളിൽനിന്ന് ശേഖരിച്ചത്