Jump to content

മഹാബലിപുരം

Coordinates: 12°36′59″N 80°11′58″E / 12.616454°N 80.199370°E / 12.616454; 80.199370
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mahabalipuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാമല്ലപുരം

മഹാബലിപുരം
town
View of Shore Temple, Mahabalipuram / Mamallapuram
View of Shore Temple, Mahabalipuram / Mamallapuram
മാമല്ലപുരം is located in Tamil Nadu
മാമല്ലപുരം
മാമല്ലപുരം
Coordinates: 12°36′59″N 80°11′58″E / 12.616454°N 80.199370°E / 12.616454; 80.199370
CountryIndia
StateTamil Nadu
DistrictKancheepuram
ഉയരം
12 മീ(39 അടി)
ജനസംഖ്യ
 (2001)
 • ആകെ12,049
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
603104
Telephone code91-44

മഹാബലിപുരം ഇന്നത്തെ കാഞ്ചീപുരം (തമിഴ്നാട്) ജില്ലയിലെ അതിപുരാതനമായ ഒരു തുറമുഖ നഗരമാണ്‌. ഇവിടം മാമല്ലപുരം എന്നും അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 12 മീറ്ററുകളോളം (39 അടി) ഉയർന്നാണ്‌ ഇവിടം സ്ഥിതി ചെയ്യുന്നത്.

ക്രി.വ 7ആം നൂറ്റാണ്ടിൽ തെക്കൻ ഭാരതത്തിലെ പല്ലവ രാജവംശത്തിലെ രാജാക്കന്മാരാണ്‌, ഇന്ന് തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരത്തിനു 60 കി.മീ തെക്കുള്ള ഈ നഗരം രൂപപ്പെടുത്തിയത്. പല്ലവരാജാവായിരുന്ന മാമല്ലന്റെ പേരിലാണ്‌ ഈ സ്ഥലം അറിയപ്പെടുന്നത്. ഇവിടത്തെ ചരിത്ര സ്മാരകങ്ങളൊക്കെ തന്നെ ക്രി.വ 7ആം നൂറ്റാണ്ടിനും 9ആം നൂറ്റാണ്ടിനും ഇടയ്ക്ക് നിർമ്മിച്ചവയാണ്‌. മഹാബലിപുരം യുനെസ്കൊ-യുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ പ്രസിദ്ധീകരിച്ച ഒന്നാണ്‌.

പ്രധാന സ്ഥലങ്ങൾ

[തിരുത്തുക]

സ്മാരകങ്ങളിൽ ഭൂരിഭാഗവും പാറ തുരന്ന് നിർമ്മിച്ചവയാണ്‌; പലതും ഒറ്റ പാറയാൽ നിർമ്മിച്ചവയാണ്‌. ഈ സ്മാരകങ്ങളിലെല്ലാം തന്നെ ആദികാല ദ്രാവിഡ തച്ചുശാസ്ത്രത്തിന്റെ സ്പർശം കാണാം. അതിൽ ബുദ്ധമതത്തിന്റെ പല സംഗതികളും പ്രകടമാണ്‌. ഗുഹാക്ഷേത്രങ്ങളും, ഒറ്റക്കൽ മണ്ഡപങ്ങളും ശില്പങ്ങളും ക്ഷേത്രങ്ങളും അടങ്ങിയതാണ് മഹാബലിപുരത്തെ സ്മാരകങ്ങൾ. പല്ലവ കലയുടെ ഉത്തമോദാഹരണങ്ങളാണ്‌ മഹാബലിപുരം.

മഹാബലിപുരം, പല്ലവരാജ്യത്തെ ഒരു ശില്പകലാ വിദ്യാലയം ആണെന്നും കരുതപ്പെടുന്നു. അപൂർണ്ണമായതും, പല ശൈലിയിലുള്ളതും ആയ അനേകം ശില്പങ്ങളാണ്‌ ഇതൊരു വിദ്യാലയം ആണെന്ന് കരുതാൻ കാരണം. പഞ്ചരഥങ്ങൾ അഞ്ചിലും വ്യത്യസ്തമായ ശൈലികൾ ഉപയോഗിച്ചിരിക്കുന്നത് പ്രകടമാണ്‌.

പ്രധാന സ്ഥലങ്ങൾ:

  • തിരുക്കടൽ മല്ലൈ - ഹിന്ദു ദൈവമായ വിഷ്ണുവിന്റെ ഒരു ആരാധനാലയം ആണിത്. ശില്പങ്ങളെ സം‌രക്ഷിക്കാനായി പല്ലവ രാജാക്കന്മാർ നിർമ്മിച്ചതാണ്‌ ഈ അമ്പലം. ഇത് നിർമ്മിച്ചശേഷം, ശില്പങ്ങൾ കടൽകാറ്റേറ്റ് നശിക്കുന്നത് ഒരു പരിധി വരെ തടയാൻ കഴിഞ്ഞു എന്നാണ്‌ അഭീജ്ഞമതം.
  • ഗംഗന്മാരുടെ പതനം - ശിലാ ശില്പം
  • അർജ്ജുനന്റെ തപസ്സ് - അതി ഭീമമായ ഒരു ശില്പം
  • വരാഹ ഗുഹാ ക്ഷേത്രം അഥവാ മഹിഷമർദ്ദിനി ഗുഹാക്ഷേത്രം - 7ആം നൂറ്റാണ്ടിൽ നിർമ്മിച്ചത്
  • തീരക്ഷേത്രം - ബംഗാൾ ഉൾക്കടൽ തീരത്ത് പടിഞ്ഞാറ് മുഖമായി നിർമ്മിക്കപ്പെട്ട ഒരു ക്ഷേത്രം.

പഞ്ചരഥങ്ങൾ - ഒറ്റ കല്ലിൽ അഞ്ച് രഥങ്ങൾ. പിരമിഡ് ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രങ്ങൾ, പാണ്ഡവ ക്ഷേത്രമായി കണക്കാക്കുന്നു.

ചിത്രങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മഹാബലിപുരം&oldid=3774801" എന്ന താളിൽനിന്ന് ശേഖരിച്ചത്