കാന്തിക മോണോപോൾ
ഭൗതികശാസ്ത്രത്തിലെ ഒരു പരികല്പിത മൗലികകണമാണ് കാന്തിക മോണോപോൾ[1]. ഒരു കാന്തികധ്രുവം മാത്രമുള്ള കാന്തമാണ് ഇത്. ഈ കണത്തിന് ശൂന്യമല്ലാത്ത കാന്തികചാർജ്ജുണ്ടായിരിക്കും. നവീന കണികാസിദ്ധാന്തങ്ങളായ ഗ്രാൻഡ് യൂനിഫിക്കേഷൻ തിയറി, സൂപ്പർ സ്ട്രിങ്ങ് തിയറി എന്നിവ ഈ കണത്തെ പരികല്പിക്കുന്നു[2][3]
1894-ൽ പിയറി ക്യൂറി ആണ് ഒറ്റപ്പെട്ട കാന്തികധ്രുവങ്ങൾ സ്ഥിതിചെയ്യുന്നുണ്ടാകാം എന്ന് സിദ്ധാന്തിച്ചത്[4]. എന്നാൽ കാന്തികമോണോപോളുകളെക്കുറിച്ചുള്ള ക്വാണ്ടം സിദ്ധാന്തങ്ങൾക്ക് തുടക്കമായത് 1931-ലാണ്. പോൾ ഡിറാക് കാന്തികചാർജ്ജുകൾ നിലവിലുണ്ടെങ്കിൽ വൈദ്യുതചാർജ്ജുകൾ നിശ്ചിത വിലയുടെ ഗുണിതങ്ങളായേ കാണാനാകൂ (quantized) എന്ന് തെളിയിച്ചു[5]. പ്രകൃതിയിൽ ഇതുവരെ ഇതാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളതും. ഇതിനുശേഷം കാന്തികമോണോപോളുകളെ കണ്ടെത്താൻ ധാരാളം ശ്രമങ്ങളുണ്ടായിട്ടുണ്ട്. 1975[6], 1982[7] എന്നീ വർഷങ്ങളിൽ കാന്തിക മോണോപോളുകൾ എന്ന് കരുതപ്പെട്ട കണങ്ങളെ കാണാനായെങ്കിലും ഇവ യഥാർത്ഥത്തിൽ മോണോപോളുകളാണെന്ന് തെളിയിക്കാനായിട്ടില്ല[8]. ഈ കണം ഉണ്ടോ എന്നത് ഇന്നും തർക്കവിഷയമായി തുടരുന്നു.
ഒറ്റപ്പെട്ട കാന്തികധ്രുവങ്ങളെ കണ്ടെത്തുക എന്നത് ആധുനിക പരീക്ഷണാത്മകഭൗതികത്തിൽ ഇപ്പോഴും തുറന്ന ചോദ്യമാണ്. എന്നാലും സൈദ്ധാന്തികഭൗതികത്തിലെ ചില മാതൃകകൾ ഇവ നിലവിലുള്ളതായി കണക്കാക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Particle Data Group summary of magnetic monopole search
- ↑ Wen, Xiao-Gang; Witten, Edward, Electric and magnetic charges in superstring models,Nuclear Physics B, Volume 261, p. 651-677
- ↑ S. Coleman, The Magnetic Monopole 50 years Later, reprinted in Aspects of Symmetry
- ↑ Pierre Curie, Sur la possibilité d'existence de la conductibilité magnétique et du magnétisme libre (On the possible existence of magnetic conductivity and free magnetism), Séances de la Société Française de Physique (Paris), p76 (1894). (in French)Free access online copy.
- ↑ Paul Dirac, "Quantised Singularities in the Electromagnetic Field". Proc. Roy. Soc. (London) A 133, 60 (1931). Free web link.
- ↑ P. B. Price (1975-08-25). "Evidence for Detection of a Moving Magnetic Monopole". Physical Review Letters. American Physical Society. 35 (8): 487–490. doi:10.1103/PhysRevLett.35.487.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ Blas Cabrera (1982-05-17). "First Results from a Superconductive Detector for Moving Magnetic Monopoles". Physical Review Letters. American Physical Society. 48 (20): 1378–1381. doi:10.1103/PhysRevLett.48.1378.
- ↑ Milton p.60