മഡോണ ഓഫ് ദ ബാൽഡാക്ചിനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madonna of the Baldacchino എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1506-1508 നും ഇടയിൽ ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്ന റാഫേൽ വരച്ച ക്യാൻവാസിലെ വിശുദ്ധ സംഭാഷണ ശൈലിയിലുള്ള ഒരു എണ്ണച്ചായാചിത്രമാണ് മഡോണ ഓഫ് ദ ബാൽഡാക്ചിനോ. ഈ ചിത്രം ഇപ്പോൾ ഫ്ലോറൻസിലെ ഗാലേരിയ പാലറ്റിനയിൽ സംരക്ഷിച്ചിരിക്കുന്നു.[1]

സാന്റോ സ്പിരിറ്റോയിലെ കാപ്പെല്ല ഡേയ്ക്കായി ചിത്രീകരിച്ച റാഫേലിന്റെ ഫ്ലോറൻസിലെ ആദ്യത്തെ പ്രധാന ചിത്രമായിരുന്നു ഇത്. ജൂലിയസ് രണ്ടാമൻ മാർപ്പാപ്പ ക്ഷണിച്ചതിനാൽ 1508-ൽ റാഫേൽ റോമിലേക്ക് മടങ്ങിയെത്തിയപ്പോൾ ഈ ചിത്രം അപൂർണ്ണമായിരുന്നു. 1510 കളിൽ ആൻഡ്രിയ ഡെൽ സാർട്ടോ, ഫ്രാ ബാർട്ടോലോമിയോ, ലോറെൻസോ ലോട്ടോ തുടങ്ങിയ ചിത്രകാരന്മാർക്ക് ഇത് ഒരു ജനപ്രിയ മോഡലായിരുന്നു. എന്നിരുന്നാലും മറ്റൊരു അൾത്താരചിത്രം ചാപ്പലിനു വേണ്ടി ചിത്രീകരിക്കാൻ റോസോ ഫിയോറെന്റിനോയെ നിയോഗിക്കപ്പെട്ടിരുന്നു.[2]

പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തോടെ പെസിയ കത്തീഡ്രലിൽ, 1697-ൽ രാജകുമാരൻ ഫെർഡിനാണ്ടോ ഡി മെഡിസി റാഫേലിന്റെ ചിത്രം ഏറ്റെടുത്തു. സഹോദരന്മാരായ നിക്കോളയും അഗോസ്റ്റിനോ കസ്സാനയും ഈ ചിത്രം പുനഃസ്ഥാപിക്കുകയും പൂർത്തീകരിക്കുകയും ചെയ്തു. ഫ്രാ 'ബാർട്ടോലോമിയോയുടെ ശേഖരത്തിലെ ക്രൈസ്റ്റ് അമോംഗ് ദി ഡോക്ടർസ്' എന്ന മറ്റൊരു ചിത്രത്തിന്റെ പെൻഡന്റായി പ്രവർത്തിക്കണമെന്ന് ഫെർഡിനാണ്ടോ ആഗ്രഹിച്ചു. അതിനാൽ മറ്റേ ചിത്രത്തിന്റെ അതേ ഉയരമുണ്ടാക്കാൻ റാഫേലിന്റെ ചിത്രത്തിന്റെ മുകളിൽ ഒരു തുണ്ട് കൂടി ചേർത്തു. റാഫേലിന്റെ ചിത്രം 1799-ൽ പാരീസിലേക്ക് കൊണ്ടുപോയെങ്കിലും 1813-ൽ ഫ്ലോറൻസിലേക്ക് മടക്കികൊണ്ടുവന്നു.[3]

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ്‌ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[4] റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം ചെലവഴിച്ചു.

അവലംബം[തിരുത്തുക]

  1. Pierluigi De Vecchi, Raffaello, Rizzoli, Milano 1975
  2. Pierluigi De Vecchi ed Elda Cerchiari, I tempi dell'arte, volume 2, Bompiani, Milano 1999. ISBN 88-451-7212-0
  3. Paolo Franzese, Raffaello, Mondadori Arte, Milano 2008. ISBN 978-88-370-6437-2
  4. On Neoplatonism, see Chapter 4, "The Real and the Imaginary", in Kleinbub, Christian K., Vision and the Visionary in Raphael, 2011, Penn State Press, ISBN 0271037040, 9780271037042
"https://ml.wikipedia.org/w/index.php?title=മഡോണ_ഓഫ്_ദ_ബാൽഡാക്ചിനോ&oldid=3515704" എന്ന താളിൽനിന്ന് ശേഖരിച്ചത്