Jump to content

മാധവി സർദേശായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madhavi Sardesai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാധവി സർദേശായി
മാധവി സർദേശായി
ജനനം(1962-07-07)ജൂലൈ 7, 1962
ലിസ്ബൻ, പോർച്ചുഗൽ
മരണംഡിസംബർ 22, 2014(2014-12-22) (പ്രായം 52)
ദേശീയതഇന്ത്യൻ
തൊഴിൽഅദ്ധ്യാപിക, കൊങ്കിണി സാഹിത്യകാരി
ജീവിതപങ്കാളി(കൾ)രാജു നായിക്
കുട്ടികൾഅസാവരി നായിക്
അതിഥി നായിക്

കൊങ്കിണി സാഹിത്യകാരിയാണ് മാധവി സർദേശായി (7 ജൂലൈ 1962 - 22 ഡിസംബർ 2014). 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഇവരുടെ മൻതാൻ എന്ന ഉപന്യാസ സമാഹാരത്തിനായിരുന്നു. [1]

ജീവിതരേഖ

[തിരുത്തുക]

സാഹിത്യ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചു. ജ്ഞാനപീഠ ജേതാവ് രവീന്ദ്ര കേൽക്കറിന്റെ മരുമകളാണ്.[2] ഭാഷാ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും നേടി. ഗോവ സർവകലാശാല കൊങ്കിണി വകുപ്പു മേധാവിയായ ഇവർ കൊങ്കിണി സാഹിത്യ മാസിക ജാഗിന്റെ പത്രാധിപരായും പ്രവർത്തിച്ചു.. [3]ലോക്‌മത് ദിനപത്രത്തിന്റെ ഗോവ എഡിഷൻ പത്രാധിപർ രാജു നായികിന്റെ ഭാര്യയാണ്.

കൃതികൾ

[തിരുത്തുക]
  • മൻതാൻ
  • ഭാസ - ഭാസ്.
  • ഏക വിതാരചി ജീവിത കഥ
  • മൻകുള്ളോ രാജ് കുൻവോർ (Mankullo Raj Kunvor)

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014[4]

അവലംബം

[തിരുത്തുക]
  1. http://www.mangalam.com/print-edition/india/263562
  2. http://timesofindia.indiatimes.com/city/goa/Sahitya-Akademi-winner-Madhavi-Sardesai-passes-away/articleshow/45609778.cms
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-27. Retrieved 2014-12-28.
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-04. Retrieved 2014-12-28.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാധവി_സർദേശായി&oldid=4021574" എന്ന താളിൽനിന്ന് ശേഖരിച്ചത്