എം.വി. സിറിയസ് സ്റ്റാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(MV Sirius Star എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Sirius Star 2008e.jpg
തട്ടിയെടുക്കപ്പെട്ട സിറിയസ് സ്റ്റാർ(അമേരിക്കൻ നാവികസേന എടുത്ത ചിത്രം).
Career
Name: എം.വി. സിറിയസ് സ്റ്റാർ
Owner: Vela International Marine Ltd.[1]
Operator: Vela International Marine Ltd.[1]
Port of registry: Monrovia,  Liberia[1]
Builder: Daewoo Shipbuilding & Marine Engineering Co., Ltd.[1]
Yard number: 5302
Laid down: October 29, 2007[1]
Launched: March 28, 2008.[2]
Identification: IMO No. 9384198
Callsign A8NA7[1]
Status: Hijacked
General characteristics
Type: Oil tanker[1]
Tonnage: 1,62,252 GT[1]
Length: 332 metre (1,089 ft)[1]
Beam: 58 metre (190 ft)[1]
Draft: 22 metre (72 ft)[1]
Capacity: 3,18,000 DWT[1]
Crew: 25

ഐക്യ അറബ് എമിറേറ്റുകൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വെലാ ഇന്റർനാഷണൽ മറൈൻ എന്ന് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കർ കപ്പൽ ആണ് എം.വി. സിറിയസ് സ്റ്റാർ. മൊത്തം നീളം 1,090 അടിയും (330 മീറ്റർ) 2 ദശലക്ഷം വീപ്പ (320,000 ക്യുബിക്.മീ) എണ്ണ സംഭരണശേഷിയുമുണ്ട് ഇതിന്‌, വളരെ വലിയ എണ്ണ വാഹക ടാങ്കർ (Very Large Crude Carrier or VLCC) വിഭാഗത്തിൽപ്പെട്ടതാണ്‌ ഈ കപ്പൽ. സൗദി അറേബ്യൻ ഒയിൽ കമ്പനിയായ ആറാംകൊയുടെ (Aramco) അനുബന്ധ കമ്പനിയാണ്‌ വെലാ ഇന്റർനാഷണൽ മറൈൻ. വെലായുടെ 24 എണ്ണ ടാങ്കറുകളിലൊന്നാണിത് അവയിൽ 19 എണ്ണവും വളരെ വലിയ എണ്ണ വാഹക ടാങ്കറുകളാണ്‌. ലൈബീരിയയിൽ റജിസ്റ്റർ ചെയ്യപ്പെട്ടതാണ്‌ ഈ കപ്പൽ, മൊൺറോവിയയാണ്‌ സ്വതുറമുഖം[1] .

ദക്ഷിണ കൊറിയൻ കമ്പനിയായ ദെയ്‌വൂ ഷിപ്പ്‌ബിൽഡിങ്ങ് ആൻഡ് മറൈൻ എൻജിനീയറിങ്ങ് ആണ്‌ ഈ കപ്പൽ നിർമ്മിച്ചിരിക്കുന്നത്. 2007 ഒക്ടോബറിൽ നിർമ്മാണം ആരംഭിച്ച ഇത് 2008 മാർച്ച് അവസാനത്തോടെ പണിപൂർത്തിയായി ഹുദാ എം. ഗോസൻ ഉദ്ഘാടനം നിർവ്വഹിച്ചു പ്രവർത്തനം തുടങ്ങി[2][1]. വെലായുടെ ചരിത്രത്തിൽ ഒരു സൗദി വനിത ഉദ്ഘാടനം നിർവ്വഹിച്ച ആദ്യ സം‌രഭമായിരുന്നു ഇത്[3].

2008 നവംബർ 15 ൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്തതോടെ ഈ കപ്പൽ ലോക ശ്രദ്ധയാകഷിച്ചു, ചരിത്രത്തിൽ കടൽ കൊള്ളക്കാർ തട്ടിയെടുത്ത ഏറ്റവും വലിയ കപ്പൽ ഇതായിമാറി.[4][5] സൗദി അറേബ്യയിൽ നിന്ന് ഗുഡ് ഹോപ് മുനമ്പ് വഴി അമേരിക്കൻ ഐക്യനാടുകളിലേക്ക് എണ്ണയുമായി പോകുന്ന വഴിയിലാണ്‌ ഇത് റാഞ്ചപ്പെട്ടത്. റാഞ്ചൽ നടന്ന സമയത്ത് ഇത് കെനിയൻ തീരത്തുനിന്ന് ഏകദേശം 450 നോട്ടിക്കൽ മൈൽ (520 മൈൽ; 830 കി.മീ) അകലെയായിരുന്നു, 25 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു കപ്പലിന്റെ വില ഏകദേശം 150 ദശലക്ഷം ഡോളറും അതിലെ ചർക്കിന്റെ മതിപ്പ് വില 100 ദശലക്ഷം ഡോളറും വരും. 2009 ജനുവരി 9 ന്‌ കപ്പൽ മോചിപ്പിക്കപ്പെട്ടു.

അവലംബം[തിരുത്തുക]

  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 "SIRIUS STAR - Summary". Det Norske Veritas. ശേഖരിച്ചത് 2008-11-18.
  2. 2.0 2.1 "Sirius Star Launching Ceremony". Vela International. ശേഖരിച്ചത് 2008-11-18.
  3. Sirius Star Launching Ceremony. March 28, 2008.
  4. Walker, Robert (2008-11-18). "Pirates pass open water test n". BBC. ശേഖരിച്ചത് 2008-11-19.
  5. "Saudi super-tanker taken to Somali pirate lair". Google News. AFP. 2008-11-18. മൂലതാളിൽ നിന്നും 2008-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-18.
"https://ml.wikipedia.org/w/index.php?title=എം.വി._സിറിയസ്_സ്റ്റാർ&oldid=2230658" എന്ന താളിൽനിന്ന് ശേഖരിച്ചത്