എം. പ്രകാശൻ
![]() | ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
എം. പ്രകാശൻ | |
---|---|
![]() | |
പതിനൊന്നാം ,പന്ത്രണ്ടാം കേരള നിയമസഭാംഗം | |
ഔദ്യോഗിക കാലം 2005-2011 | |
മണ്ഡലം | അഴീക്കോട് |
വ്യക്തിഗത വിവരണം | |
ജനനം | [1] | മേയ് 31, 1959
രാജ്യം | ഇന്ത്യൻ ![]() |
രാഷ്ട്രീയ പാർട്ടി | സി.പി.ഐ.(എം) ![]() |
കേരള നിയമസഭയിൽ അഴീക്കോട് നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സി.പി.ഐ.എം അംഗമാണ് എം. പ്രകാശൻ. സി.പി.ഐ.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് അംഗം, ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ്പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുണ്ട്. 2005ലും 2006ലും അഴീക്കോട് മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. [2]
രാഷ്ട്രീയം[തിരുത്തുക]
ടി കെ ബാലന്റെ മരണത്തെത്തുടർന്ന് 2005 ജൂണിൽ നടന്ന ഉപതിരഞ്ഞെടൂപ്പിലായിരുന്നു എം. പ്രകാശൻ ആദ്യമായി നിയമസഭയിലേക്ക് മൽസരിച്ചത്. എതിരാളിയായിരുന്ന സിഎംപിയിലെ സി എ അജീറിനെതിരെ 26,554 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിലായിരുന്നു അന്ന് ജയിച്ചത്. 2006 നിയമസഭാതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വീണ്ടും ഉയർന്നു. 29,468 വോട്ടിന് സിഎംപിയിലെ തന്നെ കെ കെ നാണുവിനെയാണ് ഇത്തവണ തോൽപിച്ചത്.
ഡിവൈഎഫ്ഐ കണ്ണൂർ ജില്ല പ്രസിഡന്റായും സംസ്ഥാന വൈസ്പ്രസിഡന്റായും പ്രവർത്തിച്ചു. അടിന്തിരാവസ്ഥക്കാലത്ത് എസ്.എഫ്.ഐ കണ്ണൂർ ഏരിയ സെക്രട്ടറിയായി പ്രവർത്തിക്കവേ തടവിലാക്കപ്പെട്ടിരുന്നു. അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ്, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സംസ്ഥാന ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി, കണ്ണൂർ സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാലുവർഷം ദേശാഭിമാനി ദിനപത്രത്തിന്റെ കണ്ണൂർ യൂനിറ്റ് മാനേജരായിരുന്നു. കേരള ഫോക്ലോർ അക്കാദമി എക്സിക്യൂട്ടീവ് അംഗമാണ്. കർഷകസംഘം ജില്ലാ ജോ. സെക്രട്ടറി, സംസ്ഥാന കമ്മറ്റി അംഗം, ബാലസംഘം സംസ്ഥാന രക്ഷാധികാരി ഏകോപന സമിതി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി അംഗമാണ്.
വ്യക്തിജീവിതം[തിരുത്തുക]
അഴീക്കോട് തെക്കുഭാഗം സ്വദേശിയായ പ്രകാശൻ മാസ്റ്റർഎംഎ, എൽഎൽബി ബിരുദധാരിയാണ്. ജേർണലിസം പിജി ഡിപ്ലോമ പഠനവും പൂർത്തിയാക്കി. വിദ്യാർഥി- യുവജനപ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. അഴീക്കോട് തെക്കുഭാഗം എൽപി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനായി വിരമിക്കുകയായിരുന്നു.
അധ്യാപക ദമ്പതികളായ പരേതനായ എൻ അച്യുതന്റെയും എം സരോജിനിയുടെയും മകനാണ്. അഴീക്കോട് സൗത്ത് യു പി സ്കൂൾ അധ്യാപിക എം രമണിയാണ് ഭാര്യ. അശ്വതി, അനുശ്രീ എന്നിവർ മക്കൾ.[3]