എം.പി. ഗോവിന്ദൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M. P. Govindan Nair എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.പി. ഗോവിന്ദൻ നായർ
കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി
ഓഫീസിൽ
ഒക്ടോബർ 9 1962 – സെപ്റ്റംബർ 10 1964
മുൻഗാമിവി.കെ. വേലപ്പൻ
പിൻഗാമിബി. വെല്ലിംഗ്ടൺ
മണ്ഡലംകോട്ടയം
കേരള നിയമസഭ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമികോട്ടയം ഭാസി
പിൻഗാമിഎം.കെ. ജോർജ്ജ്
മണ്ഡലംകോട്ടയം
വ്യക്തിഗത വിവരങ്ങൾ
ജനനം1926 ഏപ്രിൽ 27
പാറമ്പുഴ, കോട്ടയം ജില്ല
മരണംഏപ്രിൽ 13, 2022(2022-04-13) (പ്രായം 95)
കോട്ടയം
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിവി. ശാരദാ ദേവി
കുട്ടികൾഒരു മകൾ
മാതാപിതാക്കൾ
  • പരമേശ്വരൻ പിള്ള (അച്ഛൻ)
  • കുഞ്ഞുക്കുട്ടി അമ്മ (അമ്മ)
As of ഏപ്രിൽ 14, 2022
ഉറവിടം: നിയമസഭ

കോട്ടയം ജില്ലയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു എം.പി. ഗോവിന്ദൻ നായർ(1926-2022)[1][2]. അഭിഭാഷകൻ, കോൺഗ്രസ് പ്രവർത്തകൻ, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, കേരളാ ബാർ അസോസിയേഷനംഗം, അർബൻ ബാങ്ക് അസോസിയേഷനംഗം, എൻ.എസ്.എസ്. പ്രതിനിധിസഭാംഗം, ശങ്കർ മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് മന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.[3]

ജീവിതരേഖ[തിരുത്തുക]

കോട്ടയം ജില്ലയിലെ പാറമ്പുഴയിൽ പുത്തൻപുരയിൽ വീട്ടിൽ എൻ.പരമേശ്വരൻ പിള്ളയുടേയും കുഞ്ഞുകുട്ടിയമ്മയുടേയും മകനായി 1926 ഏപ്രിൽ 27ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് ഇൻറർമീഡിയറ്റും ആലുവ യു.സി കോളേജിൽ നിന്ന് ബിരുദവും തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. 1950-ൽ കോട്ടയം ബാറിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു.

1950-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി ടിക്കറ്റിൽ വിജയപുരം പഞ്ചായത്ത് അംഗമായ ഗോവിന്ദൻ നായർ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. 1960-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.ഐയിലെ എൻ.രാഘവക്കുറുപ്പിനെ പരാജയപ്പെടുത്തി കോട്ടയത്ത് നിന്ന് ആദ്യമായി നിയമസഭയിലെത്തി. 1962 മുതൽ 1964 വരെ ആർ.ശങ്കർ മന്ത്രിസഭയിലെ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു. വനം, ദേവസ്വം എന്നീ വകുപ്പുകളുടെ അധിക ചുമതലയും ഉണ്ടായിരുന്നു. 1964-ൽ പതിനാറ് കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചതോടെ നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട് ആർ.ശങ്കർ മുഖ്യമന്ത്രി പദം രാജിവച്ചു. ആ സമയത്തും അടിയുറച്ച കോൺഗ്രസ് നേതാവായി ഗോവിന്ദൻ നായർ പാർട്ടിയിൽ ഉറച്ചുനിന്നു. 1965, 1967 നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോട്ടയത്ത് നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

2012 മുതൽ 2015 വരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറായി പ്രവർത്തിച്ച ഗോവിന്ദൻ നായർ 1950 മുതൽ 2019 വരെ അഭിഭാഷക ജോലിയിൽ തുടർന്നു. കോട്ടയം ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി, എ.ഐ.സി.സി അംഗം, എൻ.എസ്.എസ് പ്രതിനിധിസഭ, ഡയറക്ടർ ബോർഡ് അംഗം, ആതുരസേവാ സംഘം പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം ഗവ.മെഡിക്കൽ കോളേജിന്റെ സ്ഥാപകാംഗം കൂടിയാണ് എം.പി.ഗോവിന്ദൻ നായർ.[4]

വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കവെ 96-മത്തെ വയസിൽ 2022 ഏപ്രിൽ പതിമൂന്നിന് അന്തരിച്ചു.

സ്വകാര്യ ജീവിതം

അവലംബം[തിരുത്തുക]

  1. മുൻമന്ത്രി എം.പി ഗോവിന്ദൻ നായർ അന്തരിച്ചു
  2. മുൻമന്ത്രി എം.പി.ഗോവിന്ദൻ നായർ കോട്ടയത്ത് വച്ച് അന്തരിച്ചു
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-19. Retrieved 2014-01-04.
  4. കമ്മ്യൂണിസ്റ്റ് കോട്ടയിൽ കടന്നുകയറിയ കോൺഗ്രസ് നേതാവ്
"https://ml.wikipedia.org/w/index.php?title=എം.പി._ഗോവിന്ദൻ_നായർ&oldid=4024028" എന്ന താളിൽനിന്ന് ശേഖരിച്ചത്