എം.വി. വാസു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M.V. Vasu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.വി. വാസു
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1961 – സെപ്റ്റംബർ 10 1964
മുൻഗാമിഎ.ആർ. മേനോൻ
മണ്ഡലംപറളി
വ്യക്തിഗത വിവരങ്ങൾ
ജനനം(1927-12-00)ഡിസംബർ , 1927
kottekkad
രാഷ്ട്രീയ കക്ഷിസി.പി.ഐ.
കുട്ടികൾ3
As of ഡിസംബർ 8, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനും നിയമസഭാംഗവുമായിരുന്നു എം.വി. വാസു[1]. പറളി നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്ക് സിപിഐയുടെ പ്രതിനിധിയായാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്[2]. പറളി എംഎൽഎ ആയിരുന്ന എ.ആർ. മേനോൻ മരിച്ച ഒഴിവിലേക്ക് 1961 ഫെബ്രുവരി 9ന് നടന്ന തിരഞ്ഞെടുപ്പിൽ പിഎസ്‌പിയുടെ എ.എസ്. ദിവാകരനെ 12,217 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്[3]. ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്ന വാസു, 1953-ൽ തന്റെ ഉദ്യോഗം രാജിവച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്. മലബാറിലെ കുടിയിരുപ്പ് നിയമം പാസാക്കുന്നതിനായി 1955-ൽ നടന്ന കിസ്സാൻ ജാഥയിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു.

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". Retrieved 2020-12-08.
  2. "Members - Kerala Legislature". Retrieved 2020-12-08.
  3. "CEO Kerala :: Bye Election - LAC". Archived from the original on 2013-02-08. Retrieved 2020-12-08.
"https://ml.wikipedia.org/w/index.php?title=എം.വി._വാസു&oldid=4071975" എന്ന താളിൽനിന്ന് ശേഖരിച്ചത്