Jump to content

എം.എസ്. വാര്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M.S. warrier എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖ മലയാള നാടക അഭിനേതാവും രചയിതാവുമാണ് എം.എസ്. വാര്യർ എന്ന പേരിൽ പ്രശസ്തനായ മാടശ്ശേരി ശങ്കര വാര്യർ. അറുപതു വർഷത്തിലധികമായി നാടക അഭിനയ രംഗത്തുണ്ട്. നാടക പ്രസ്ഥാനരംഗത്ത് നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് സംസ്ഥാന സർക്കാർ 2011ലെ എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

കൂത്താട്ടുകുളത്തിനടുത്തുള്ള പൂവക്കുളം ഗ്രാമത്തിൽ, ശങ്കരൻ നമ്പൂതിരിയുടേയും മാധവ വാര്യസ്യാരുടേയും മകനായി ജനിച്ചു. നവജീവൻ ആർട്സ് ക്ലബ്ബിലൂടെ ഇരുപതാം വയസിൽ 'ജനങ്ങൾ ഒന്നാണ് ' എന്ന നാടകത്തിലെ വയസൻ കേശുപിള്ളയെ അവതരിപ്പിച്ചു നാടക രംഗത്തെത്തി. പി. ജെ. ആൻറണിയുടെ നാടകസമിതി, കെ.പി.എ.സി., എൻ. എൻ. പിളളയുടെ വിശ്വകേരള കലാസമിതി തുടങ്ങി നിരവധി സമിതികളിൽ അഭിനേതാവായി. എൻ.എൻ. പിള്ള, പി. ജെ ആൻറണി, പ്രേംജി, എസ്.എൽ. പുരം സദാനന്ദൻ, എം.എസ്. നമ്പൂതിരി, ശ്രീമൂലനഗരം വിജയൻ, എസ്.പി. പിള്ള, അച്ചൻകുഞ്ഞ്, കുയിലൻ, എൻ. ഗോവിന്ദൻകുട്ടി തുടങ്ങി അരങ്ങിലെ അതികായന്മാരോടെല്ലാം അഭിനയിച്ചിട്ടുണ്ട്. പത്തോളം നാടകങ്ങളും എഴുതി.[1]

അഭിനയിച്ച പ്രധാന നാടകങ്ങൾ

[തിരുത്തുക]
  • ഇരുമ്പുമറ (പൊൻകുന്നം വർക്കി എഴുതി, കെപിഎസി അവതരിപ്പിച്ചു ; 1965)
  • ക്രോസ്ബെൽറ്റിലെ ആൻറി കറപ്ഷൻ ഓഫിസർ
  • ഈശ്വരൻ അറസ്റ്റിലിലെ ചെകുത്താൻ...
  • കാലവർഷം (എസ് എൽ പുരം സൂര്യസോമ)
  • മാപ്പ് (ചങ്ങനാശേരി ഗീഥ)
  • സാക്ഷി (ചങ്ങനാശേരി ഗീഥ)
  • മേഘച്ചാർത്ത് (ചങ്ങനാശേരി തരംഗം)
  • അവസ്ഥാന്തരങ്ങൾ ( പാലാ കമ്യൂണിക്കേഷൻസ്)
  • പാഞ്ചജന്യം ( എറണാകുളം ദൃശ്യകലാഞ്ജലി)
  • വിഗ്രഹം ( കോട്ടയം ദേശാഭിമാനി)
  • ക്രോസ്ബെൽറ്റ് (എൻ.എൻ. പിള്ള)
  • പ്രേതലോകം(എൻ.എൻ. പിള്ള)
  • കാപാലിക(എൻ.എൻ. പിള്ള)
  • ആദ്യരാത്രി(എൻ.എൻ. പിള്ള)
  • ഗറില്ല(എൻ.എൻ. പിള്ള)
  • ഫോളിഡോൾ(എൻ.എൻ. പിള്ള)
  • ദ ഡബിൾ (എൻ.എൻ. പിള്ള)

രചന നിർവഹിച്ച നാടകങ്ങൾ

[തിരുത്തുക]
  • തലേലെഴുത്ത്
  • ജനങ്ങൾ ഒന്നാണ്
  • ചുവരുണ്ടായി
  • പടക്കുതിര
  • യാത്രക്കാരേ നിൽക്കുക
  • സാത്താൻറെ ഗോപുരം
  • അഭ്രപാളിയിലും ചില അനുഭവങ്ങൾ...
  • എന്റെ ഗ്രാമം
  • വീണപൂവ്
  • അഷ്ടപദി
  • കുരുതിപ്പൂക്കൾ
  • ഡിസംബർ
  • സൂത്രധാരൻ.

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. അനൂപ് മോഹൻ (January 04, 2012). "അരങ്ങിലിപ്പോൾ M.S. വാര്യർ". മെട്രോ വാർത്ത. Retrieved 24 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=എം.എസ്._വാര്യർ&oldid=3625914" എന്ന താളിൽനിന്ന് ശേഖരിച്ചത്