എം.എസ്. തൃപ്പൂണിത്തുറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M.S. Thripunithura എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എം.എസ്. തൃപ്പൂണിത്തുറ

മലയാളചലച്ചിത്രത്തിലെ ഒരു പ്രമുഖ നടനായിരുന്നു എം.എസ്. തൃപ്പുണിത്തറ. 1942 ൽ ജനിച്ചു. 2006 ൽ അന്തരിച്ചു. തൃപ്പുണിത്തറയിലെ ഒരു തമിഴ്ബ്രാഹ്മണ കുടുംബത്തിലാണ് മടത്തിപ്പറമ്പിൽ ശേഷയ്യർ വെങ്കിട്ടരാമയ്യർ എന്ന 'എം.എസ്. തൃപ്പുണിത്തറയുടെ ജനനം. 200 ലധികം മലയാളചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കടലമ്മയാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം.'മോചനം' എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.

ചില പ്രധാന ചിത്രങ്ങൾ[തിരുത്തുക]

മലയാളചലച്ചിത്രം കൂടാതെ എം. എസ് ഒരു കർണാടിക് സംഗീത വിദഗ്ദ്ധനും കൂടിയായിരുന്നു. സംസ്കൃതത്തിലും, ജ്യോതിഷത്തിലും അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. കൂടാതെ പാചകകലയിലും അദ്ദേഹം വിദഗ്ദ്ധനായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് വീരരാഘവ അയ്യർ കൊച്ചി മഹാരാജാവിന്റെ കാലഘട്ടത്തിലെ രാജകൊട്ടാരത്തിലെ പാചകക്കാരനായിരുന്നു. 45-ആമത്തെ വയസ്സിലാണ് എം.എസ്. വിവാഹിതനായത്. ഭാഗ്യലക്ഷ്മിയാണ് ഭാര്യ. ഇവർക്ക് പൂർണ്ണിമ, പുഷ്പ, പൂജ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. 2006 മാർച്ച് എട്ടിന് കണ്ണൂരിൽ നിന്ന് തൃപ്പൂണിത്തുറയിലേയ്ക്കുള്ള ഒരു തീവണ്ടി യാത്രയ്ക്കിടയിൽ സംഭവിച്ച ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=എം.എസ്._തൃപ്പൂണിത്തുറ&oldid=3461480" എന്ന താളിൽനിന്ന് ശേഖരിച്ചത്