എം. ആർ. രേണുകുമാർ
ദൃശ്യരൂപം
(M.R. Renukumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.ആർ. രേണുകുമാർ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
തൊഴിൽ | എഴുത്തുകാരൻ, കവി, പെയിന്റർ |
ജീവിതപങ്കാളി(കൾ) | രേഖ രാജ് |
പുരസ്കാരങ്ങൾ |
|
മലയാള കവിയും ചിത്രകാരനും പരിഭാഷകനുമാണ് എം. ആർ. രേണുകുമാർ.[2] മികച്ച കവിതക്കുള്ള 2019-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ജീവചരിത്രം
[തിരുത്തുക]1969ൽ കോട്ടയം ജില്ലയിലെ കാരാപ്പുഴയിൽ ജനനം. എം ജി സർവകലാശാല യുവജനോത്സവത്തിൽ 1994ലെ കലാപ്രതിഭ. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും എം ഫില്ലും നേടി. ആനുകാലികങ്ങളിലും മറ്റും കഥകളും കവിതകളും എഴുതാറുണ്ട്.[3]. എഴുത്തുകാരിയും അദ്ധ്യാപികയുമായ രേഖാ രാജ് പത്നിയാണ്
കൃതികൾ
[തിരുത്തുക]- അരസൈക്കിൾ (ബാലസാഹിത്യം)[4]
- നാലാംക്ലാസിലെ വരാൽ
- ഞാറുകൾ-മലയാളത്തിലെ ദലിത് കഥകൾ.[5]
- പച്ചക്കുപ്പി
- വെഷക്കായ[6]
- മുഴുസൂര്യനാകാനുള്ള ശ്രമങ്ങൾ
- പൊയ്കയിൽ യോഹന്നാൻ
- അയ്യങ്കാളി ജീവിതവും ഇടപെടലുകളും[7]
- കൂട്ടുകൂടുന്ന കഥകൾ (ബാലസാഹിത്യം)[8]
- മുഴുസൂര്യനാകാനുള്ള ശ്രമങ്ങൾ [9]
- കൊതിയൻ[10]
പുരസ്കാരങ്ങൾ
[തിരുത്തുക]- കഥാവിഭാഗത്തിൽ മികച്ച പുസ്തകത്തിനുള്ള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം നാലാംക്ലാസിലെ വരാൽ എന്ന കൃതിയിലൂടെ 2009ൽ നേടി.[11]
- വെഷക്കായ യ്ക്ക് 2008 ലെ എസ്.ബി.ടി കവിതാപുരസ്കാരം
- കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019[12] -കൊതിയൻ എന്ന കൃതിക്ക്[13]
അവലംബം
[തിരുത്തുക]- ↑ https://www.newindianexpress.com/cities/thiruvananthapuram/2008/nov/27/winners-of-sbt-literary-media-awards-announced-2800.html
- ↑ "മനോരമ ബുക്സ് കവിത മഴയിൽ എം.ആർ. രേണുകുമാർ". Retrieved 2021-02-15.
- ↑ http://www.puzha.com/blog/author/mr_renukumar/
- ↑ ISBN 9788126473762 ഡി സി ബുക്സ്
- ↑ 9789384571696 നാഷണൽ ബുക്ക് സ്റ്റാൾ, http://www.pusthakakada.com/kadhakal/6539-njaarukal.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://keralabookstore.com/book/veshakkaya/6335/
- ↑ https://keralabookstore.com/book/ayyankali-jeevithavum-idapedalukalum/10475/
- ↑ https://keralabookstore.com/book/koottukoodunna-kathakal/9839/
- ↑ https://keralabookstore.com/book/muzhusooryanakanulla-sramangal/2144/
- ↑ ISBN : 9789352820733 DC Books
- ↑ http://ksicl.org/index.php?option=com_content&view=article&id=67&Itemid=55
- ↑ "സാഹിത്യ അക്കാദമി അവാർഡ് : എസ് ഹരീഷ്, പി രാമൻ, എം ആർ രേണുകുമാർ,വിനോയ് തോമസ് , സജിത മഠത്തിൽ,ജിഷ അഭിനയ ജേതാക്കൾ". Retrieved 2021-02-15.
- ↑ "മികച്ച നോവൽ മീശ; കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". 15 ഫെബ്രുവരി 2021. Archived from the original on 2021-02-15. Retrieved 15 ഫെബ്രുവരി 2021.