എം.ഒ. ജോസഫ്
(M.O. Joseph എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഒരു മലയാളചലച്ചിത്രനിർമ്മാതാവായിരുന്നു മഞ്ഞിലാസ് ജോസഫ് എന്ന എം.ഒ. ജോസഫ്. (1929 ജനുവരി 15 - 2016 ജനുവരി 8). [1]
1967-ൽ രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ നവയുഗ പിക്ചേഴ്സ് എന്ന ചലച്ചിത്രനിർമ്മാണക്കമ്പനി ആരംഭിച്ചു. പ്രേംനസീർ നായകനായ നാടൻ പെണ്ണ് എന്ന ചലച്ചിത്രമാണ് ആദ്യമായി നിർമ്മിച്ചത്. പിന്നീട് ഇതേ ബാനറിൽ 1968-ൽ തോക്കുകൾ കഥ പറയുന്നു എന്ന ചിത്രവും നിർമ്മിച്ചു. പിന്നീട് മഞ്ഞിലാസ് ഫിലിംസ് എന്ന സ്ഥാപനം സ്വന്തമായി ആരംഭിച്ചു. യക്ഷിയാണ് മഞ്ഞിലാസിന്റെ ആദ്യ ചിത്രം. 1985-ൽ പുറത്തിറങ്ങിയ പാറ എന്ന ചലച്ചിത്രമാണ് മഞ്ഞിലാസ് അവസാനമായി നിർമ്മിച്ചത്.