എം.എൻ. റായ്
എം. എൻ. റായ് | |
---|---|
Died | ജനുവരി 27, 2015|
മരണസ്ഥലം | ത്രാൽ മേഖല. മിന്ദോര ഗ്രാമം; പുൽവാമാ ജില്ല, ജമ്മു കാശ്മീർ[1] |
Allegiance | India |
Service/branch | ഇന്ത്യൻ കരസേന 2/9 ഗൂർഖ റൈഫിൾസ് |
പദവി | കേണൽ, കമാൻഡിങ് ഓഫിസർ |
Unit | 42 രാഷ്ട്രീയ റൈഫിൾസ് |
ബഹുമതികൾ | യുദ്ധസേവാ മെഡൽ |
ഇന്ത്യൻ കരസേനയുടെ 42 രാഷ്ട്രീയ റൈഫിൾസിലെ സൈനികോദ്യോഗസ്ഥനായിരുന്നു എം. എൻ. റായ് എന്ന മുനീന്ദ്ര നാഥ് റായ്. കശ്മീരിലെ പുൽവാല ജില്ലയിൽ ഹിസ്ബുൾ മുജാഹിദീൻ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെത്തുടർന്ന് പൊലീസും സൈന്യവും നടത്തിയ സംയുക്ത തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ ഒളിച്ചിരുന്ന വീട്ടിലെ ആളുകളുമായി സംസാരിക്കുന്നതിനിടെ പുറത്തേക്കെത്തിയെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിനിടെ തലയിൽ വെടിയേറ്റ കേണൽ റായി തത്ക്ഷണം മരിച്ചു. തലേന്ന് റിപ്പബ്ലിക് ദിനത്തിൽ ധീരതയ്ക്കുള്ള സേവാ പുരസ്കാരം ലഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഇദ്ദേഹത്തിന്റെ മരണം എന്നത് മാധ്യമങ്ങളിൽ വാർത്താപ്രാധാന്യം നേടി. [2]സഞ്ജീവ് സിങ് എന്ന ഹെഡ് കോൺസ്റ്റബിളും ഈ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. ഭീകരരെ പിന്നീട് സൈന്യം വധിച്ചു.
അവലംബങ്ങൾ
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]അൽക്കയുടെ അച്ഛൻ Archived 2015-07-06 at the Wayback Machine