ശ്രീ സുബ്രഹ്മണ്യ വിഗ്രഹം, മലേഷ്യ

Coordinates: 3°14′15″N 101°41′02″E / 3.2374°N 101.6839°E / 3.2374; 101.6839
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lord Murugan Statue എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Lord Murugan Statue
முருகன் சிலை
Murugan Statue at the entrance of Batu Caves
Coordinates3°14′15″N 101°41′02″E / 3.2374°N 101.6839°E / 3.2374; 101.6839
സ്ഥലംBatu Caves Sri Murugan Perumal Kovil, Batu caves, Selangor, Malaysia
തരംStatue
നിർമ്മാണവസ്തു350 tons of Steel bars, 1,550 cubic metres of Concrete, and 300 litres of gold paint
ഉയരം42.7 metres (140 ft)
ആരംഭിച്ചത് date2004
പൂർത്തീകരിച്ചത് date2006
തുറന്ന് നൽകിയത് date29 ജനുവരി 2006; 18 വർഷങ്ങൾക്ക് മുമ്പ് (2006-01-29) during Thaipusam festival
സമർപ്പിച്ചിരിക്കുന്നത് toMalaysian Tamils and Malaysian Hindu

മലേഷ്യയിലെ ഏറ്റവും ഉയരമുള്ള ഒരു ഹിന്ദുദേവതാ പ്രതിഷ്ഠയാണ് ശ്രീ സുബ്രഹ്മണ്യ വിഗ്രഹം (തമിഴ്: முருகன் சிலை; മലയ് ഭാഷ: Tugu Dewa Muruga),[1] ഇന്തോനേഷ്യയിലെ ഗരുഡ വിഷ്ണു കെങ്കാന, നേപ്പാൾ കൈലാസനാഥ മഹാദേവ പ്രതിമ എന്നിവയ്ക്കുശേഷം ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ഉയരമുള്ള ഹിന്ദു വിഗ്രഹമാണിത്. ഇതിന് 42.7 മീറ്റർ ഉയരമുണ്ട്. [2][3]

ഇന്ത്യയിലെ തമിഴ്‌നാട് സംസ്ഥാനത്തിൽ നിന്നും ശ്രീലങ്കയിൽ നിന്നും കുടിയേറിയ മലേഷ്യൻ തമിഴരാണ് ശ്രീ സുബ്രഹ്മണ്യ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ അധികാരം തമിഴ് പിൻഗാമികളിലാണ്. എല്ലാ വർഷവും തമിഴ്നാട്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തർ തമിഴ് കലണ്ടർ അനുസരിച്ച് തൈപ്പൂയം ദിനത്തിൽ ഈ ക്ഷേത്രം സന്ദർശിക്കുന്നു. ബാത്തു ഗുഹകളുടെ താഴെയുള്ള ശ്രീ മുരുകൻ പെരുമാൾ കോവിലിലാണ് ഇത് സ്ഥിതിചെയ്യുന്നത്. [4] 3 വർഷത്തെ നിർമ്മാണമെടുത്ത് 2006 ജനുവരിയിൽ തൈപ്പൂയം ഉത്സവ വേളയിൽ അനാച്ഛാദനം ചെയ്തു.

നിർമ്മാണം[തിരുത്തുക]

  • ഈ പ്രതിമ പണിയാൻ 2.5 മില്യൻ റിങ്കിറ്റ് മലേഷ്യ ചിലവായി.
  • 350 ടൺ സ്റ്റീൽ ബാറുകൾ, 1,550 ക്യൂബിക് മീറ്റർ കോൺക്രീറ്റ്, 300 ലിറ്റർ സ്വർണ പെയിന്റ് എന്നിവ ഈ പ്രതിമാനിർമ്മാണത്തിനുപയോഗിച്ചു.
  • ഇന്ത്യയിൽനിന്ന് 15 ശിൽപികൾ ഇതിന്റെ നിർമ്മാണത്തിൽ പ്രവർത്തിച്ചു.

അവലംബം[തിരുത്തുക]

 

  1. "Batu Caves Sri Subramaniar Swamy Devasthanam". Murugan.org. Retrieved 15 February 2012.
  2. "Lord Murugan statue in Malaysia". Etawau.com. Archived from the original on 30 December 2011. Retrieved 15 February 2012.
  3. "Thanneermalai Murugan: Second Tallest Lord Murugan statue in the world". Murugar.com. 1 February 2009. Archived from the original on 24 February 2012. Retrieved 15 February 2012.
  4. "BATU CAVES Kuala Lumpur". Etawau.com. Archived from the original on 24 February 2012. Retrieved 15 February 2012.