കള്ളക്കറുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Litsea glutinosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കള്ളക്കറുവ
Litsea glutinosa.jpg
കള്ളക്കറുവയുടെ ചെടി
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Genus:
Species:
L. glutinosa
Binomial name
Litsea glutinosa
(Lour.) C.B. Rob.
Synonyms
  • Litsea chinensis Lamk
  • Litsea geminata Blume
  • Litsea glabraria A.L. Juss.
  • Litsea tetranthera (Willd.) Pers.
  • Litsea laurifolia,
  • Sebifera glutinosa,
  • Tetranthera laurifolia[1].

15 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണ് കള്ളക്കറുവ. (ശാസ്ത്രീയനാമം: Litsea glutinosa). നദികളുടെയും വനങ്ങളുടെയും ഓരത്ത് ഏഷ്യയിൽ മിക്കയിടത്തും കണ്ടുവരുന്നു[2]. Indian Laurel എന്നും അറിയപ്പെടുന്നു. ആസ്ത്രേലിയയിലെ ആദിമനിവാസികളും ഇന്ത്യക്കാരും ഈ മരം ഔഷധങ്ങൾക്കായി ഉപയോഗിച്ചിരുന്നു[3]. തടി വാറ്റിയെടുത്തതിന് ബാക്ടീരിയയ്ക്കെതിരെ പ്രവർത്തിക്കാനുള്ള കഴിവുണ്ട്[4]. പലനാട്ടിലും ഇതിനെയൊരു അധിനിവേശസസ്യമായി കരുതുന്നു[5]. ഫിലിപ്പൈൻസിൽ പുസൊ-പുസൊ എന്നറിയപ്പെടുന്ന കള്ളക്കറുവ വളരെ പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ്[6]. വിത്തിൽ നിന്നും ലഭിക്കുന്ന എണ്ണ സോപ്പും മെഴുകുതിരിയും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. വേരിൽ നിന്നും കിട്ടുന്ന നാര് തായ്‌ലാന്റിൽ കയറുണ്ടാക്കാനും പേപ്പർ പൾപ്പ് ഉണ്ടാക്കാനും ഉപയോഗിക്കുന്നു. പഴം തിന്നാൻ കൊള്ളും. കാലിത്തീറ്റയായും ഇലകൾ ഉപയോഗിച്ചുവരുന്നു[7]. വഴന ശലഭത്തിന്റെ ലാർവ ഭക്ഷിക്കുന്ന ചെടികളിൽ ഒന്ന് കള്ളക്കറുവയാണ്[8].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=കള്ളക്കറുവ&oldid=2061480" എന്ന താളിൽനിന്ന് ശേഖരിച്ചത്