Jump to content

വിദേശചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിന്‌ ശുപാർശ ചെയ്യപ്പെട്ട ഇന്ത്യൻ ചലച്ചിത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of Indian submissions for the Academy Award for Best Foreign Language Film എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സത്യജിത് റേ
സത്യജിത് റേ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ മൂന്ന് പ്രാവശ്യം ശുപാർശ ചെയ്യപ്പെട്ടു.
കമൽ ഹാസൻ
ഏഴ് പ്രാവശ്യം കമൽ ഹാസൻ അഭിനയിച്ച ചലച്ചിത്രങ്ങൾ ശുപാർശ ചെയ്യപ്പെട്ടു. ഇതിലൊന്ന് കമൽഹാസൻ തന്നെ സംവിധാനം ചെയ്തതായിരുന്നു.
ആമിർ ഖാൻ
ആമിർ ഖാന്റെ അഞ്ച് ചലച്ചിത്രങ്ങൾ ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്.

1957 മുതൽ എല്ലാ വർഷവും മികച്ച വിദേശഭാഷാ ചലച്ചിത്രത്തിനുള്ള അക്കാദമി പുരസ്കാരത്തിനായി ഇന്ത്യയിൽ നിന്നും ഒരു ചലച്ചിത്രം ശുപാർശ ചെയ്യപ്പെടുന്നു. [1] അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് ആണ് എല്ലാ വർഷവും ഈ പുരസ്കാരം നൽകി വരുന്നത്. [2] 1956 വരെ മികച്ച വിദേശഭാഷാ ചലച്ചിത്രത്തിനുള്ള പുരസ്കാരം ഇല്ലായിരുന്നെങ്കിലും 1947 മുതൽ 1955 വരെ അമേരിക്കൻ ഐക്യനാടുകളിൽ പുറത്തിറങ്ങിയിരുന്ന വിദേശഭാഷാ ചിത്രങ്ങളിൽ മികച്ചവയ്ക്ക് ഓണററി അവാർഡ് നൽകിയിരുന്നു. [3]

ഒരു വർഷം പുറത്തിറങ്ങുന്ന ഇന്ത്യൻ ചലച്ചിത്രങ്ങളിൽ നിന്നും മികച്ച വിദേശഭാഷാ ചലച്ചിത്രത്തിനായി ശുപാർശ ചെയ്യുന്നതിനുവേണ്ടി ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ ഒരു സമിതിയ്ക്ക് രൂപം നൽകുന്നു. [4] തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളുടെ സബ്ടൈറ്റിലുകൾ സഹിതം അക്കാദമിയിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. [5] ഇന്ത്യയിൽനിന്ന് ആദ്യമായി ശുപാർശ ചെയ്യപ്പെട്ട ചിത്രം 1957-ൽ മദർ ഇന്ത്യ എന്ന ഹിന്ദി ചലച്ചിത്രമായിരുന്നു. അവസാന ചുരുക്കപ്പട്ടികയിലും ഈ ചലച്ചിത്രം ഇടംനേടിയിരുന്നു. [6] ഒരു വോട്ടിന്റെ വ്യത്യാസത്തിൽ നൈറ്റ്സ് ഓഫ് കാബിരിയ എന്ന ചലച്ചിത്രത്തിനായിരുന്നു ആ വർഷം പുരസ്കാരം ലഭിച്ചത്. [7][8][9] 2014 വരെ മദർ ഇന്ത്യ (1957), സലാം ബോംബെ (1988), ലഗാൻ (2001) എന്നീ ചിത്രങ്ങളാണ് അക്കാദമി പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളത്. [10] 2011-ൽ, ആ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം നിർണയിച്ച ജൂറി, മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുന്ന ചലച്ചിത്രമായിരിക്കും ഇന്ത്യയുടെ ഓസ്കാർ ശുപാർശയെന്ന് അറിയിക്കുകയുണ്ടായി. [4][11] ഇതിനെത്തുടർന്ന് അടുത്ത മൂന്ന് വർഷങ്ങളിലും മികച്ച ചിത്രം തന്നെയായിരുന്നു ഓസ്കാർ പുരസ്കാരത്തിനായി ഔദ്യോഗികമായി ശുപാർശ ചെയ്യപ്പെട്ട ചിത്രവും. [12] 90-ാമത് അക്കാദമി പുരസ്കാരത്തിലേക്ക് ന്യൂട്ടൺ എന്ന ഹിന്ദി ചലച്ചിത്രമാണ് ഇന്ത്യയിൽ നിന്നും ശുപാർശ ചെയ്യപ്പെട്ടത്.

ശുപാർശകൾ

[തിരുത്തുക]

50-ലധികം ചലച്ചിത്രങ്ങൾ ഇന്ത്യ ഇതുവരെ ശുപാർശ ചെയ്തിട്ടുണ്ട്. ഇവയിലധികവും ഹിന്ദി ഭാഷയിലുള്ള ചലച്ചിത്രങ്ങളായിരുന്നു. ഒൻപത് പ്രാവശ്യം തമിഴ് ചലച്ചിത്രങ്ങൾ നാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായി. മൂന്ന് പ്രാവശ്യം മറാഠി ചലച്ചിത്രങ്ങളും രണ്ട് പ്രാവശ്യം ബംഗാളി, മലയാളം ചലച്ചിത്രങ്ങളും ഒരു പ്രാവശ്യം തെലുഗു, ഗുജറാത്തി ചലച്ചിത്രങ്ങളും ശുപാർശ ചെയ്യപ്പെട്ടു.

ബംഗാളി സംവിധായകനായി സത്യജിത് റേയുടെ ചിത്രങ്ങൾ മൂന്ന് പ്രാവശ്യം ഓസ്കാർ പുരസ്കാരത്തിന് ശുപാർശ ചെയ്യപ്പെട്ടു. ഏറ്റവുമധികം ശുപാർശ ചെയ്യപ്പെട്ടതും സത്യജിത് റേയുടെ ചലച്ചിത്രങ്ങളാണ്. തമിഴ് അഭിനേതാവായ കമൽ ഹാസൻ പ്രവർത്തിച്ച 7 ചലച്ചിത്രങ്ങൾ ശുപാർശ ചെയ്യപ്പെടുകയുണ്ടായി. 1985, 1986, 1987 എന്നീ വർഷങ്ങളിൽ (തുടർച്ചയായി മൂന്ന് വർഷം) കമൽ ഹാസന്റെ ചിത്രങ്ങൾ ശുപാർശ ചെയ്യപ്പെട്ടു. [13] ഇതിൽ ഒരെണ്ണം കമൽ ഹാസൻ സംവിധാനം ചെയ്തതായിരുന്നു. [14] ആമിർ ഖാൻ അഭിനയിച്ച നാല് ചലച്ചിത്രങ്ങളാണ് ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളത്. ലഗാൻ (2001) എന്ന ചലച്ചിത്രം നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.

</ref>
Year
(വർഷം)
ചലച്ചിത്രം (ശുപാർശ ചെയ്യപ്പെട്ട പേര്) യഥാർത്ഥ പേര് ഭാഷ സംവിധാനം ഫലം
1957
(30-ാമത്)
Mother India മദർ ഇന്ത്യ (मदर इंडिया) ഹിന്ദി - ഉറുദു[15] മെഹബൂബ് ഖാൻ Nominated[Note 1]
1958
(31st)
Madhumati മധുമതി (मधुमती) ഹിന്ദി - ഉറുദു[15] ബിമൽ റോയ് Not Nominated
1959
(32nd)
The World of Apu അപുർ സൻസാർ (অপুর সংসার) ബംഗാളി സത്യജിത് റേ Not Nominated
1962
(35th)
Sahib Bibi Aur Ghulam സാഹിബ് ബീബീ ഔർ ഗുലാം (साहिब बीबी और ग़ुलाम) ഹിന്ദി
ഉറുദു
അബ്രർ ആൽവി Not Nominated
1963
(36th)
Metropolis മഹാനഗർ (মহানগর) ബംഗാളി സത്യജിത് റേ Not Nominated
1965
(38th)
The Guide ഗൈഡ് (गाइड) ഹിന്ദി വിജയ് ആനന്ദ് Not Nominated
1966
(39th)
Amrapali അമ്രപല്ലി (अम्रपल्ली) ഹിന്ദി ലേഖ് തൺടൻ Not Nominated
1967
(40th)
The Last Letter ആഖിരി ഖത് (आखरी ख़त) ഹിന്ദി ചേതൻ ആനന്ദ് Not Nominated
1968
(41st)
Elder Sister മഝലി ദീദീ (मझली दीदी) ഹിന്ദി ഹൃഷികേശ് മുഖർജി Not Nominated
1969
(42nd)
Deiva Magan ദൈവ മകൻ (தெய்வ மகன்) തമിഴ് എ.സി. തിരുലോകചന്ദർ Not Nominated
1971
(44th)
Reshma Aur Shera രേഷ്‌മാ ഔർ ഷേരാ (रेशमा और शेरा) ഹിന്ദി സുനിൽ ദത്ത് Not Nominated
1972
(45th)
Uphaar ഉപ്‌ഹാർ (उपहार) ഹിന്ദി സുധേന്ദു റോയ് Not Nominated
1973
(46th)
Saudagar സൗദാഗർ (सौदागर) ഹിന്ദി സുധേന്ദു റോയ് Not Nominated
1974
(47th)
Hot Winds ഗരം ഹവാ (गरम हवा) ഉറുദു എം.എസ്. സത്യു Not Nominated
1977
(50th)
Manthan മന്ഥൻ (मंथन) Hindi ശ്യാം ബെനഗൽ Not Nominated
1978
(51st)
The Chess Players ശതരഞ്ജ് കേ ഖിലാഡി (शतरंज के खिलाड़ी) ഹിന്ദി
ഉറുദു
സത്യജിത് റേ Not Nominated
1980
(53rd)
Payal Ki Jhankaar പായൽ കി ഝങ്കാർ (पायल की झंकार) ഹിന്ദി സത്യൻ ബോസ് Not Nominated
1984
(57th)
Saaransh സാരാംശ് (सारांश) ഹിന്ദി മഹേഷ് ഭട്ട് Not Nominated
1985
(58th)
Saagar സാഗർ (सागर) ഹിന്ദി രമേഷ് സിപ്പി Not Nominated
1986
(59th)
Swati Mutyam സ്വാതി മുത്യം (స్వాతి ముత్యం) തെലുഗു കാശിനാഥുനി വിശ്വനാഥ് Not Nominated
1987
(60th)
Nayakan നായകൻ (நாயகன்) തമിഴ് മണി രത്നം Not Nominated
1988
(61st)
Salaam Bombay! സലാം ബോംബെ! (सलाम बॉम्बे) ഹിന്ദി മീര നായർ Nominated[Note 2]
1989
(62nd)
Parinda പരിന്ദാ (परिंदा) ഹിന്ദി വിധു വിനോദ് ചോംപ്ര Not Nominated
1990
(63rd)
Anjali അഞ്ജലി (அஞ்சலி) തമിഴ് മണി രത്നം Not Nominated
1991
(64th)
Henna ഹെന്ന (حنا) ഹിന്ദി
ഉറുദു
രൺധിർ കപൂർ Not Nominated
1992
(65th)
Thevar Magan തേവർ മകൻ (தேவர் மகன்) തമിഴ് ഭരതൻ Not Nominated
1993
(66th)
Rudaali രുദാലി (रुदाली) ഹിന്ദി കൽപ്പന ലജ്മി Not Nominated
1994
(67th)
Bandit Queen ബന്ധിട് ക്വീൻ (बैंडिट क्वीन) ഹിന്ദി ശേഖർ കപൂർ Not Nominated
1995
(68th)
Kuruthipunal കുരുതിപുനൽ (குருதிப்புனல்) തമിഴ് പി.സി. ശ്രീറാം Not Nominated
1996
(69th)
Indian ഇന്ത്യൻ (இந்தியன்) തമിഴ് എസ്. ഷങ്കർ Not Nominated
1997
(70th)
ഗുരു ഗുരു മലയാളം രാജീവ് അഞ്ചൽ Not Nominated
1998
(71st)
Jeans ജീൻസ് (ஜீன்ஸ்) തമിഴ് എസ്. ഷങ്കർ Not Nominated
1999
(72nd)
Earth അർത്ഥ് (अर्थ) ഹിന്ദി ദീപ മേഹ്‌ത Not Nominated
2000
(73rd)
Hey Ram ഹേ റാം (ஹே ராம் हे राम) തമിഴ്
ഹിന്ദി
കമൽ ഹാസൻ Not Nominated
2001
(74th)
Lagaan ലഗാൻ (लगान) ഹിന്ദി
ഇംഗ്ലീഷ്
അശുതോഷ് ഗോവാരികർ Nominated[Note 3]
2002
(75th)
Devdas ദേവ്ദാസ് (देवदास) ഹിന്ദി സഞ്ജയ് ലീല ബൻസാലി Not Nominated
2004
(77th)
The Breath ശ്വാസ് (श्वास) മറാഠി സന്ദീപ് സാവന്ത് Not Nominated
2005
(78th)
Riddle പഹേലി (पहेली) ഹിന്ദി അമോൽ പലേക്കർ Not Nominated[Note 4]
2006
(79th)
Rang De Basanti രംഗ് ദേ ബസന്തി (रंग दे बसंती) ഹിന്ദി Mehra, Rakeysh OmprakashRakeysh Omprakash Mehra Not Nominated[Note 5]
2007
(80th)
Eklavya: The Royal Guard ഏകലവ്യ: ദ റോയൽ ഗാർഡ് (एकलव्य – दी रॉयल गार्ड) ഹിന്ദി വിധു വിനോദ് ചോപ്ര Not Nominated
2008
(81st)
Like Stars on Earth താരെ സമീൻ പർ (तारे ज़मीन पर) ഹിന്ദി ആമിർ ഖാൻ Not Nominated
2009
(82nd)
Harishchandra's Factory ഹരിശ്ചന്ദ്രാചി ഫാക്ടറി (हरिश्‍चंद्राची फॅक्टरी) മറാഠി Mokashi, PareshParesh Mokashi Not Nominated
2010
(83rd)
Peepli Live ലൈവ് (लाइव) ഹിന്ദി അനുഷ റിസ്വി Not Nominated
2011
(84th)
Abu, Son of Adam ആദാമിന്റെ മകൻ അബു മലയാളം സലിം അഹമ്മദ് Not Nominated
2012
(85th)
Barfi! ബർഫി! (बर्फी!) ഹിന്ദി അനുരാഗ് ബസു Not Nominated
2013
(86th)
The Good Road ദ ഗുഡ് റോഡ് ഗുജറാത്തി ഗ്യാൻ കൊറെയ Not Nominated[19]
2014
(87th)
Liar's Dice ലയേഴ്സ് ഡൈസ് ഹിന്ദി ഗീതു മോഹൻദാസ് Not Nominated[20]
2015
(88th)
Court കോർട്ട് മറാഠി ചൈതന്യ തംഹൻ Not Nominated[21]
2016
(89th)
Interrogation വിസാരണൈ (விசாரணை) തമിഴ് വെട്രിമാരൻ Not Nominated[22]
2017
(90th)
Newton ന്യൂട്ടൺ ഹിന്ദി അമിത് വി. മസുർകർ Not Nominated[23]

ഇതും കാണുക

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. The film lost to the Italian film Nights of Cabiria by one vote.[6][7]
  2. The film, India's second accepted nomination in 31 years, lost to the Danish film Pelle the Conqueror.[16]
  3. The film, being India's last accepted nomination to date, lost to the Bosnian film No Man's Land.[17]
  4. Morning Raga, an English-Telugu film released during the same year, was submitted as an independent entry by its producers; neither film received the nomination.[18]
  5. Lage Raho Munna Bhai, a Hindi film released during the same year, was submitted as an independent entry; neither film received the nomination.[18]

അവലംബം

[തിരുത്തുക]
General
  • "List of Indian Submissions for the Academy Award for Best Foreign Language Film". Film Federation of India. Retrieved 29 March 2013.
Specific
  1. "History of the Academy Awards – Page 2". Academy of Motion Picture Arts and Sciences. Archived from the original on 6 April 2008. Retrieved 7 April 2013.
  2. "Rule Thirteen: Special Rules for the Foreign Language Film Award". Academy of Motion Picture Arts and Sciences. Academy of Motion Picture Arts and Sciences. Archived from the original on 22 August 2013. Retrieved 2013-08-26.
  3. "History of the Academy Awards – Page 1". Academy of Motion Picture Arts and Sciences. Archived from the original on 13 April 2008. Retrieved 26 July 2012.
  4. 4.0 4.1 "Malayalam film Adaminte Makan Abu is India's Oscar entry". The Times of India. The Times Group. 23 September 2011. Archived from the original on 2012-11-06. Retrieved 11 June 2013.
  5. Roy, Piyush (17 January 2008). "India's Oscar drill". The Indian Express. Indian Express Limited. Retrieved 26 July 2012.
  6. 6.0 6.1 "The 30th Academy Awards (1958) Nominees and Winners". Academy of Motion Picture Arts and Sciences. Archived from the original on 6 July 2011. Retrieved 22 April 2013.
  7. 7.0 7.1 Khanna, Priyanka (24 February 2008). "For Bollywood, Oscar is a big yawn again". Thaindian News. Archived from the original on 30 September 2012. Retrieved 29 July 2012.
  8. "India's Oscar entry in this decade – Shwaas (2004)". Rediff.com. Archived from the original on 25 September 2013. Retrieved 29 July 2012.
  9. "No Indian entry this year for Oscars". The Times of India. The Times Group. 28 September 2003. Archived from the original on 2013-09-25. Retrieved 29 July 2012.
  10. "Nominations for India". Academy of Motion Picture Arts and Sciences. Archived from the original on 16 June 2013. Retrieved 22 April 2013.
  11. "National Film Awards jury's new plans for Oscars". CNN-IBN. 7 September 2011. Archived from the original on 27 September 2013. Retrieved 7 April 2013.
  12. Dubey, Bharti (23 September 2012). "Barfi! to represent India at Oscars". The Times of India. The Times Group. Archived from the original on 2012-10-07. Retrieved 27 June 2013.
  13. "Kamal Haasan's Biography". Koimoi. Archived from the original on 3 May 2016. Retrieved 11 June 2013.
  14. Pratibha (10 July 2010). "Hey Ram is my discovery of Gandhi: Kamal". The Times of India. The Times Group. Archived from the original on 2013-10-06. Retrieved 26 July 2012.
  15. 15.0 15.1 Aḵẖtar, Jāvīd; Kabir, Nasreen Munni (2002). Talking Films: Conversations on Hindi Cinema with Javed Akhtar (in ഇംഗ്ലീഷ്). Oxford University Press. p. 49. ISBN 9780195664621. Archived from the original on 8 ജനുവരി 2014. most of the writers working in this so-called Hindi cinema write in Urdu: Gulzar, or Rajinder Singh Bedi or Inder Raj Anand or Rahi Masoom Raza or Vahajat Mirza, who wrote dialogue for films like Mughal-e-Azam and Gunga Jumna and Mother India. So most dialogue-writers and most song-writers are from the Urdu discipline, even today.
  16. "The 61st Academy Awards (1989) Nominees and Winners". Academy of Motion Picture Arts and Sciences. Archived from the original on 6 October 2014. Retrieved 22 April 2013.
  17. "The 74th Academy Awards (2002) Nominees and Winners". Academy of Motion Picture Arts and Sciences. Archived from the original on 9 November 2014. Retrieved 22 April 2013.
  18. 18.0 18.1 Saxena, Kashika (25 September 2012). "India's Oscar race: Losers weepers?". The Times of India. The Times Group. Archived from the original on 2012-10-27. Retrieved 29 March 2013.
  19. "The Good Road nominated as India's entry for Oscars". The Hindu. 21 September 2013. Archived from the original on 23 September 2013. Retrieved 22 September 2013.
  20. Soman, Deepa (24 September 2014). "Geethu mohandas' Liar's Dice is India's official entry to the Oscars!". The Times of India. Archived from the original on 29 September 2014. Retrieved 5 February 2016.
  21. "Court is India's official entry for Oscars". Indian Express. 23 September 2015. Archived from the original on 23 September 2015. Retrieved 23 September 2015.
  22. "'Visaranai' falls out of the Oscar race". Times of India. 16 December 2016. Archived from the original on 31 January 2017. Retrieved 16 December 2016.
  23. "'Newton' is India's official entry to Oscars 2018". Times of India. 22 September 2017. Retrieved 22 September 2017.

പുറം കണ്ണികൾ

[തിരുത്തുക]