കേരളത്തിലെ അഴികളുടേയും പൊഴികളുടേയും പട്ടിക
ദൃശ്യരൂപം
(List of Estuary mouths in Kerala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ വലുതും ചെറുതുമായി 34 കായലുകൾ ഉണ്ട്. ഇവയിൽ 27 എണ്ണം അഴിയോ പൊഴിയോ മുഖേന കടലുമായി ബന്ധപ്പെട്ടിരിക്കുന്നു.
അഴിമുഖങ്ങൾ
[തിരുത്തുക]കായലിൽ നിന്ന് കടലിലേക്ക് സ്ഥിരമായുള്ള കവാടങ്ങളെ അഴിമുഖങ്ങളെന്നു പറയും
| ക്രമസംഖ്യ | അഴിമുഖം | കായൽ/പുഴ | ജില്ല |
|---|---|---|---|
| 1 | നീണ്ടകര | അഷ്ടമുടിക്കായൽ | കൊല്ലം |
| 2 | കൊച്ചി | വേമ്പനാട്ടുകായൽ | എറണാകുളം |
| 3 | കൊടുങ്ങല്ലൂർ | വേമ്പനാട്ടുകായൽ | എറണാകുളം, തൃശ്ശൂർ |
| 4 | ചേറ്റുവ | ചേറ്റുവ കായൽ | തൃശ്ശൂർ |
| 5 | അഴീക്കൽ | വളപട്ടണം പുഴ | കണ്ണൂർ |
പൊഴിമുഖങ്ങൾ
[തിരുത്തുക]കായലിൽ അല്ലെങ്കിൽ പുഴയിൽ നിന്ന് കടലിലേക്ക് താൽക്കാലികമായുള്ളവയെ പൊഴിമുഖങ്ങളെന്നും പറയുന്നു
| ക്രമസംഖ്യ | പൊഴിമുഖം | കായൽ/പുഴ | ജില്ല |
|---|---|---|---|
| 1 | പൂന്തുറ പൊഴി | കരമനയാർ | തിരുവനന്തപുരം |
| 2 | മുതലപ്പൊഴി (പൊഴിക്കര) | വാമനപുരം പുഴ | തിരുവനന്തപുരം |
| 3 | പരവൂർ - കാപ്പിൽ പൊഴി | ഇത്തിക്കരയാർ | കൊല്ലം |