ലിസ ​​മേരി പ്രെസ്‌ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lisa Marie Presley എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലിസ ​​മേരി പ്രെസ്‌ലി
Presley at the Daytona International Speedway in July 2005
ജനനം (1968-02-01) ഫെബ്രുവരി 1, 1968  (56 വയസ്സ്)
മരണംജനുവരി 12, 2023(2023-01-12) (പ്രായം 54)
ദേശീയതAmerican
തൊഴിൽSinger-songwriter, actress
സജീവ കാലം1987–present
ജീവിതപങ്കാളി(കൾ)
Danny Keough
(m. 1988; div. 1994)

(m. 1994; div. 1996)

(m. 2002; div. 2004)

(m. 2006; div. 2021)
കുട്ടികൾ4, including റൈലി കിയോഗ്
മാതാപിതാക്ക(ൾ)പ്രിസില്ല പ്രെസ്‍ലി
എൽവിസ് പ്രെസ്‌ലി (deceased)
ബന്ധുക്കൾNavarone Garibaldi
വെബ്സൈറ്റ്www.lisamariepresley.com

ഒരു അമേരിക്കൻ ഗായികയും- ഗാന രചയിതാവും,അഭിനേത്രിയുമാണ് ലിസ ​​മേരി പ്രെസ്‌ലി.(ജനനം: ഫെബ്രുവരി 1, 1968-ജനുവരി 12, 2023)[1] റോക്ക് ആൻഡ് റോൾ ഇതിഹാസം എൽവിസ് പ്രെസ്‌ലിയുടെയും പ്രസില്ല പ്രെസ്‌ലിയുടെയും ഒരെയൊരു മകളാണ്. തന്റെ പിതാവിന്റെ 10 കോടി ഡോളർ എസ്റ്റേറ്റിന്റെ ഒരേയൊരു അവകാശിയും ഒരു നീണ്ട സംഗീത കരിയറും ഉള്ള ലിസ നിരവധി ആൽബങ്ങളും വീഡിയോകളും ഇറക്കിയിട്ടുണ്ട്. റോക്ക് ആൻഡ് റോളിന്റെ രാജകുമാരി എന്നറിയപെടുന്ന ലിസ ഒരു ഗായിക, ഗാനരചയിതാവ് എന്ന നിലയിൽ റോക്ക്, കൺട്രി, ബ്ലൂസ്, ഫോക്ക് എന്നീ തരം സംഗീത ആൽബങ്ങൾ ആണ് കൂടുതലും ചെയ്തിട്ടുള്ളത്.

ലിസ നാലു തവണ വിവാഹം ചെയ്തിട്ടുണ്ട്. 1988-ൽ സംഗീതജഞൻ ഡാനി കീഫിനെ വിവാഹ ചെയ്ത ഇവർക്ക് ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്. പിന്നീട് പോപ് ഇതിഹാസം മൈക്കൽ ജാക്സനെ വിവാഹം ചെയ്ത ഇവർ കുറച്ചു കാലം അഭിനേതാവായ നിക്കോളസ് കേജ്ന്റ ഭാര്യയായിരുന്നു. പിന്നീട് സംഗീത സംവിധായകനായ [[മൈക്കൽ ലോക്ക്വുഡ്] നെ വിവാഹം ചെയ്ത ഇവർക്ക് ഈ ബന്ധത്തിൽ ഇരട്ട പെൺകുട്ടികൾ ഉണ്ട്.

ആദ്യകാല ജീവിതം[തിരുത്തുക]

Elvis Presley and Priscilla with newborn Lisa Marie
Elvis Presley and Priscilla with newborn Lisa Marie, February 1968

1968 ഫെബ്രുവരി 1 ന് [2]ടെന്നസിയിലെ മെംഫിസിലെ ബാപ്റ്റിസ്റ്റ് മെമ്മോറിയൽ ഹോസ്പിറ്റലിൽ എൽവിസിനും പ്രിസ്‌കില്ല പ്രെസ്‌ലിയ്ക്കും [3] 1967 മെയ് 1 ന് നടന്ന അവരുടെ വിവാഹത്തിന് ഒൻപത് മാസങ്ങൾക്കുശേഷം ലിസ മേരി ജനിച്ചു. മാതാപിതാക്കൾ വിവാഹമോചനം നേടിയ ശേഷം അവൾ അമ്മയോടൊപ്പം താമസിച്ചു.[4]

അവലംബം[തിരുത്തുക]

  1. https://i.pinimg.com/736x/35/db/08/35db082a9caf6a4d2847949037aa8022--king-creole-lisa-marie-presley.jpg
  2. "Lisa Marie Presley Biography: Songwriter, Singer (1968–)". Biography.com (FYI / A&E Networks). Retrieved February 20, 2017.
  3. Finstad, Suzanne. Child Bride: The Untold Story of Priscilla Beaulieu Presley. Crown Publishing Group. p. 255.
  4. Famous Americans: A Directory of Museums, Historic Sites, and Memorials. Scarecrow Press. p. 165.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിസ_​​മേരി_പ്രെസ്‌ലി&oldid=4023496" എന്ന താളിൽനിന്ന് ശേഖരിച്ചത്