ലൈസൻസ് റിന്യൂഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Licence Renewed എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Licence Renewed
പ്രമാണം:LicenceFirst.jpg
1st edition Jonathan Cape cover
കർത്താവ്John Gardner
പുറംചട്ട സൃഷ്ടാവ്Richard Chopping
രാജ്യംUnited Kingdom
ഭാഷEnglish
പരമ്പരJames Bond
സാഹിത്യവിഭാഗംSpy fiction
പ്രസാധകൻJonathan Cape
പ്രസിദ്ധീകരിച്ച തിയതി
1981
മാധ്യമംPrint (Hardcover and Paperback)
ഏടുകൾ272 pp (first edition, hardback)
ISBN0-224-01941-4 (first edition, hardback)
OCLC8146232

ഇയാൻ ഫ്ലെമിങിന്റെ കഥാപാത്രമായ ജെയിംസ് ബോണ്ട് പരമ്പരയിൽ 1981 ൽ പുറത്തിറങ്ങിയ നോവലാണ് ലൈസൻസ് റിന്യൂഡ്[1]. ഈ പരമ്പരയിൽ ജോൺ ഗാർഡ്നർ എഴുതിയ ആദ്യ നോവലാണിത്.  1968 ലെ കൊളോണിയൽ സൺ എന്ന നോവലിനുഷ ശേഷം ജെയിംസ് ബോണ്ട് പരമ്പരയിൽ പ്രസിദ്ധീകരിക്കുന്ന നോവലാണിത്. ഗ്ലിഡ്റോസ് പബ്ലിക്കേഷൻസിനാണ് ഇതിന്റെ പകർപ്പവകാശം ഉണ്ടായിരുന്നത്. യുകെയിൽ ജൊനാതൻ കേപ്പും യുണൈറ്റഡ് സ്റ്റേറ്റ്സിൽ റിച്ചാർ‍ഡ് മെർക്കുമാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്.

1996 ൽ ഗാർഡ്നർ വിരമിക്കുന്നതിനുമുൻപായി ഈ പരമ്പരയിൽ അദ്ദേഹം 14 നോവലുകൾ എഴുതുകയുണ്ടായി. ഈ കാലഘട്ടത്തിനിടയിൽ രണ്ട് നോവലൈസേഷനും അദ്ദേഹം എഴുതി. ലൈസൻസ് റിന്യൂഡ് എന്ന നോവൽ ജെയിസ് ബോണ്ട് സാഹിത്യത്തിന്റെ തുടർച്ചക്ക് കാരണമായ നോവലാണ്.

ജെയിസ് ബോണ്ട് തിരിച്ചുവരവ്[തിരുത്തുക]

1979 ൽ ഗ്ലിഡ്റോസ് പബ്ലിക്കേഷൻസ് (ഇപ്പോൾ ഇയാൻ ഫ്ലെമിങ് പബ്ലിക്കേഷൻസ്) ഗാർഡ്നറെ സമീപിക്കുകയും ഇയാൻ ഫ്ലെമിങിന്റെ ജെയിംസ് ബോണ്ട് പരമ്പര തുടരാൻ ആവശ്യപ്പെടുകയും ചെയ്തു.[2]

References[തിരുത്തുക]

  1. MI6 :: The Home Of James Bond 007
  2. Ripley, Mike (2 November 2007). "John Gardner; Prolific thriller writer behind the revival of James Bond and Professor Moriarty". The Guardian. London. p. 41.
"https://ml.wikipedia.org/w/index.php?title=ലൈസൻസ്_റിന്യൂഡ്&oldid=2527075" എന്ന താളിൽനിന്ന് ശേഖരിച്ചത്