Jump to content

റൈനോലൊഫസ് ബെഡ്ഡോമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lesser woolly horseshoe bat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Lesser woolly horseshoe bat
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
R. beddomei
Binomial name
Rhinolophus beddomei
Andersen, 1905
Lesser woolly horseshoe bat range

റൈനോലൊഫിഡേ കുടുംബത്തിലെ ഒരു വവ്വാലാണ് റൈനോലൊഫസ് ബെഡ്ഡോമി. lesser woolly horseshoe bat (Rhinolophus beddomei), Beddome's horseshoe bat എന്നും വിളിക്കുന്നു. ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഇതിന്റെ സ്വാഭാവിക ആവാസസ്ഥലങ്ങൾ ഭൂമധ്യ-അർദ്ധഭൂമധ്യരേഖാപ്രദേശങ്ങളിലെ നനവാർന്ന ഉയരംകുറഞ്ഞ വനങ്ങളും ഗുഹകളും നഗരപ്രദേശങ്ങളുമാണ്. ആവാസവ്യവസ്ഥയുടെ നാശത്താൽ ഭീഷണിയുണ്ട്.

നാമകരണം

[തിരുത്തുക]

1905 - ഡാനിഷ് സസ്തനിവിദഗ്ദ്ധനായ Knud Andersen ആണ് ഇതിനെയൊരു പുതിയ സ്പീഷിസ് ആയി വിവരിച്ചത്.[2] "beddomei" എന്ന് സ്പീഷിസിന് നാമകരണം നൽകിയത് കേണൽ ബെഡോമിയുടെ ബഹുമാനാർഥമാണ്. [3] ഈ സ്പീഷിസിന്റെ ഹോളോടൈപ്പ് ശേഖരിച്ചത് ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞനും തന്റെ ജീവിതത്തിന്റെ വലിയൊരു പങ്ക് ഇന്ത്യയിൽ ചെലവഴിച്ചയാളുമായ കേണൽ ബെഡോമിയാണ്. ഹോളോടൈപ്പ് ശേഖരിച്ചത് വയനാട് ജില്ലയിൽ നിന്നുമാണ്.[2]

ജീവശാസ്ത്രവും പരിസ്ഥിതിയും

[തിരുത്തുക]

രാത്രിഞ്ചാരിയായ ഈ വവ്വാൽ ഇക്കോലൊക്കേഷൻ വഴിയാണ് ഇരുട്ടിൽ വഴികണ്ടുപിടിക്കുന്നത്. ഇതിന്റെ ഇക്കോലൊക്കേഷൻ ആവൃത്തി 31.0–38.3kഹെട്സ് ആണ്; ഈ ആവൃത്തിയുടെ പരമാവധി ഊർജ്ജം 38.5 ഉം 38.7 kHz ആണ്. ഇതിന്റെ വിളിയുടെ ദൈർഘ്യം 48.2–58.0 സെക്കന്റ് ആണ്.[4]

അവലംബം

[തിരുത്തുക]
  1. Srinivasulu, C.; Molur, S. (2008). "Rhinolophus beddomei". The IUCN Red List of Threatened Species. 2008: e.T40023A10306136. doi:10.2305/IUCN.UK.2008.RLTS.T40023A10306136.en.
  2. 2.0 2.1 Andersen, K. (1905). "XXVIII.—On the Bats of the Rhinolophus philippinensis Group, with Descriptions of Five new Species". Journal of Natural History. 16 (92): 253. doi:10.1080/03745480509443674.
  3. Beolens, B.; Watkins, M.; Grayson, M. (2009). The eponym dictionary of mammals. JHU Press. p. 34. ISBN 9780801895333.
  4. Raghuram, H.; Jain, M.; Balakrishnan, R. (2014). "Species and acoustic diversity of bats in a palaeotropical wet evergreen forest in southern India". Current Science: 631–641.
"https://ml.wikipedia.org/w/index.php?title=റൈനോലൊഫസ്_ബെഡ്ഡോമി&oldid=3780070" എന്ന താളിൽനിന്ന് ശേഖരിച്ചത്