മഞ്ഞച്ചുവപ്പൻ പഴവവ്വാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Leschenault's rousette എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഞ്ഞച്ചുവപ്പൻ പഴവവ്വാൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
R. leschenaultii
Binomial name
Rousettus leschenaultii
Desmarest, 1820
Leschenault's rousette range

മഞ്ഞച്ചുവപ്പൻ പഴവവ്വാൽ അല്ലെങ്കിൽ Fulvous Fruit Bat എന്ന് അറിയപ്പെടുന്ന ഇവയുടെ ശാസ്ത്രനാമം Rousettus leschenaulti എന്നാണ്.

വിവരണം[തിരുത്തുക]

മഞ്ഞയും ചുവപ്പും തവിട്ടും നിറങ്ങൾ കൂടിച്ചേർന്ന പുറവും ചാരനിറവുമുള്ള വയറുമുള്ള വാവലാണ്‌ മഞ്ഞച്ചുവപ്പൻ പഴവവ്വാലുകൾ. [2]. പ്രായമുള്ള വാവലുകളുടെ വശങ്ങളും ചാരനിറമായിരിക്കും. മിനുമിനുസമുള്ളതും മൃദുലവുമായ രോമങ്ങളുള്ള ഇവയിലെ ആണിന്റെ തൊണ്ടയിൽ മഞ്ഞനിറം കലർന്ന രോമങ്ങളും ചെറിയ വാലുമുണ്ടാവും.

പെരുമാറ്റം[തിരുത്തുക]

വളരെ ശബ്ദമുണ്ടാക്കുന്നതും അഴുകിയ പഴങ്ങളുടെ മണമുള്ളതുമായ ഈ വാവലുകൾ ആണുംപെണ്ണും ഇടകലർന്ന സംഘങ്ങളായാണ് കാണുന്നത്. പ്രായപൂർത്തിയായവ ഒരുമിച്ച് ഉറങ്ങുമ്പോൾ കുഞ്ഞുങ്ങൾ മറ്റൊരു സംഗമായിരിക്കും വിശ്രമിക്കുന്നത്. പെട്ടെന്ന് അലോസരപ്പെടുന്ന ഇവ ശല്യപെടുത്തിയാൽ കൂട്ടത്തോടെ പറന്നുപോകുന്നൂ.

വലിപ്പം[തിരുത്തുക]

കൈകളുടേതടക്കം തോളിന്റെ നീളം 7.5-8.6 സെ.മീ. ശരീരത്തിന്റെ മൊത്തം നീളം 11.1-14.7 സെ.മീ.[3]

ആവാസം /കാണപ്പെടുന്നത്[തിരുത്തുക]

മരുഭൂമിയും ഉയർന്ന പർവ്വതങ്ങളുമൊഴിച്ച് ഇന്ത്യയിലെല്ലായിടവും കാണപ്പെടുന്നൂ. ഗുഹകളിലും തുരങ്കങ്ങളിലും പഴയ ഉപയോഗശൂന്യമായ കെട്ടിടങ്ങൾക്കുള്ളിലും അപൂർവ്വമായി മരത്തിലും ഉറങ്ങുന്നു.

ഏറ്റവും നന്നായി കാണാവുന്നത്[തിരുത്തുക]

സിജു ഗുഹകൾ, മേഘാലയ

കാഞ്ഞേരി ഗുഹകൾ, മുംബൈ.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Bates, P.; Helgen, K. (2008). "Rousettus leschenaultii". The IUCN Red List of Threatened Species. IUCN. 2008: e.T19756A9011055. doi:10.2305/IUCN.UK.2008.RLTS.T19756A9011055.en. Retrieved 9 November 2017. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  3. വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. p. 233.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]