ലെപ്രിക്കോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Leprechaun എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലെപ്രിക്കോണിന്റെ ഒരു ആധുനിക ചിത്രീകരണം

ഐറിഷ് ഐതിഹ്യങ്ങളിൽ കാണുന്ന, അയർലന്റ് ദ്വീപിൽ വസിക്കുന്ന ഒരുതരം ആൺ ഫെയറിയാണ് ലെപ്രിക്കോണ് (leprechaun)‍. ഐറിഷ് പുരാണ കഥകളിലെ ടുവാത ഡെ ഡാനൻ എന്ന വർഗ്ഗവുമായും കെൽറ്റുകൾ എത്തും മുമ്പ് അയർലന്റിൽ ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന വംശങ്ങളുമായും ബന്ധപ്പെട്ടാണ് ഇവയെ പരാമർശിക്കാറ്.

വികൃതികൾ കാണിക്കുന്ന വൃദ്ധരായാണ് ഇവരെ ചിത്രീകരിക്കാറ്. ഒരു കൊച്ച് കുഞ്ഞിന്റെ ഉയരമേ ഇവർക്കുള്ളൂ. ചെരിപ്പ് നിർമ്മാണവും കേടുപാട് തീർക്കലുമാണ് ഇവരുടെ തൊഴിൽ. ധനികരായ ഇവർ അനേകം നിധികൾ മണ്ണിനടിയിൽ സൂക്ഷിക്കുന്നു. ലെപ്രിക്കോണിനെ തുറിച്ചുനോക്കിയാൽ അതിന് അനങ്ങാനാവിലെന്നും എന്നാൽ ദൃഷ്ടി മാറിക്കഴിഞ്ഞാൽ അത് ഉടനടി അപ്രത്യക്ഷമാകുമെന്നുമാണ് വിശ്വാസം.

"https://ml.wikipedia.org/w/index.php?title=ലെപ്രിക്കോൺ&oldid=4073160" എന്ന താളിൽനിന്ന് ശേഖരിച്ചത്