ഉള്ളടക്കത്തിലേക്ക് പോവുക

ഇടതുപക്ഷ ജനാധിപത്യ മുന്നണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Left Democratic Front (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇടതുപക്ഷ ജനാധിപത്യ മുന്നണി
LDF Keralam
നേതാവ് പിണറായി വിജയൻ
ചെയർപേഴ്സൺEP Jayarajan
രൂപീകരിക്കപ്പെട്ടത്1979
മുഖ്യകാര്യാലയംഏ.കെ.ജി സെന്റർ, തിരുവനന്തപുരം
പ്രത്യയശാസ്‌ത്രംSocialism
ദേശീയ അംഗത്വംI.N.D.I.A
നിറം(ങ്ങൾ)  ചുവപ്പ്
രാജ്യസഭ
6 / 9
ലോക്സഭ
1 / 20
കേരള നിയമസഭ
35 / 140
ഗ്രാമപഞ്ചായത്തുകൾ
338 / 941
ബ്ലോക്ക് പഞ്ചായത്ത്
64 / 152
ജില്ലാ പഞ്ചായത്ത്
7 / 14
മുനിസിപ്പാലിറ്റികൾ
28 / 86
മുനിസിപ്പൽ കോർപ്പറേഷൻ
1 / 6

കേരളത്തിലെ ഇടതുപക്ഷ-കമ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അഥവാ എൽ.ഡി.എഫ്. മുന്നണിയിലെ ഏറ്റവും വലിയ പാർട്ടിയായ സി.പി.ഐ(എം) ആണ് മുന്നണിക്ക് നേതൃത്വം നൽകുന്നത്. സിപിഐ നേതാവായിരുന്ന പി.കെ.വാസുദേവൻ നായർ കോൺഗ്രസ് പിന്തുണയോടെ വഹിച്ചിരുന്ന മുഖ്യമന്ത്രി പദവി 1979-ൽ രാജി വെച്ച് കോൺഗ്രസ് ബന്ധം സിപിഐ അവസാനിപ്പിക്കുകയും പിന്നീട് സിപിഐഎമ്മുമായി ചേർന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കുകയുമായിരുന്നു. മുന്നണിയിലെ പാർട്ടികളുടെ കാര്യത്തിൽ ഓരോ തിരഞ്ഞെടുപ്പിലും ചെറിയ വ്യത്യാസം ഉണ്ടാവാം, എങ്കിലും മുഖ്യകക്ഷികൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഇതേ മുന്നണിയിൽ തുടരുന്നു. ഐക്യ ജനാധിപത്യ മുന്നണി അഥവാ യു.ഡി.എഫ്. ആണ് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ബദൽ. വർഷങ്ങളായി മുന്നണി ഭരണം 2016 വരെ ഓരോ അഞ്ചുവർഷവും മാറി വരുന്നതാണ് കേരള രാഷ്ട്രീയം കണ്ടത്. പിണറായി വിജയൻ നയിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി 2016-ൽ 91 സീറ്റോടെ ഭരണത്തിൽ തിരിച്ചു കയറിയതിന് ശേഷം 2021-ലും 99 സീറ്റുകളോടെ ഭരണം തുടർന്നു. പത്ത് വർഷത്തിന് ശേഷം 2026-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടി യു.ഡി.എഫ് തരംഗമുണ്ടായപ്പോൾ ഇടതുപക്ഷത്തിന് വൻ തിരിച്ചടി നേരിട്ടു. 99 ൽ നിന്ന് 35 സീറ്റിലേക്ക് കുറഞ്ഞു.[1][2]

മുന്നണി ഏകോപന സമിതി യോഗങ്ങൾ മാസത്തിൽ ഒരിക്കൽ എങ്കിലും ചേരുന്നു. മുന്നണിയുടെ നിലവിലെ കൺവീനറാണ് ടി.പി. രാമകൃഷ്ണൻ[3][4]

2026 കക്ഷി നില

[തിരുത്തുക]

കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2026)

എൽ.ഡി.എഫ് കൺവീനർമാർ

[തിരുത്തുക]

ഇടതു പക്ഷ ജനാധിപത്യ മുന്നന്നി ഘടക കക്ഷികൾ

[തിരുത്തുക]
നമ്പർപാർട്ടി അടയാളംപതാകകേരളത്തിലെ നേതാവ്
1കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) അരിവാൾ ചുറ്റികഎം.വി. ഗോവിന്ദൻ
2കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ അരിവാൾ

നെൽക്കതിർ

ബിനോയ്‌ വിശ്വം
3ജനതാദൾ (സെക്കുലർ)

(ബിജെപി - വിരുദ്ധ ഘടകം )

നെല്ല് തലയിൽ

ചുമക്കുന്ന സ്ത്രീ

മാത്യു ടി. തോമസ്
4നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി [൧][7] ക്ലോക്ക്പി.സി. ചാക്കോ
5കേരള കോൺഗ്രസ് (എം.) രണ്ടിലജോസ് കെ. മാണി
6 കോൺഗ്രസ് (എസ്) തെങ്ങ്‌കടന്നപ്പള്ളി രാമചന്ദ്രൻ
7 ഇന്ത്യൻ നാഷണൽ ലീഗ് ഗ്ലാസ്അഹമ്മദ് ദേവർകോവിൽ
8 കേരള കോൺഗ്രസ് (ബി) ഓട്ടോകെ.ബി. ഗണേഷ് കുമാർ
9രാഷ്ട്രീയ ജനതാ ദൾ റാന്തൽ വിളക്എം.വി. ശ്രേയാംസ് കുമാർ
10 ജനാധിപത്യ കേരളാ കോൺഗ്രസ് ആന്റണി രാജു
11 കേരളാ കോൺഗ്രസ് (സ്കറിയ തോമസ്)

ഇതും കാണുക

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. https://frontline.thehindu.com/politics/why-cpim-suffered-its-worst-defeat-in-kerala/article71002500.ece
  2. https://www.deccanchronicle.com/southern-states/kerala/keralas-left-bastion-falls-ldf-faces-historic-defeat-1954567
  3. https://www.manoramaonline.com/news/latest-news/2022/04/19/ep-jayarajan-set-to-become-ldf-convener-his-political-journey.html
  4. https://www.mathrubhumi.com/election/kerala-assembly-election-2026/kerala-assembly-election-results-2026-udf-victory-iz3sy4y2
  5. https://www.samakalikamalayalam.com/premium/malayalam-weekly/its-story-about-how-udf-winning-over-election-against-10year-rule-of-ldf
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-04-21. Retrieved 2022-04-20.
  7. "NCP, Kerala Congress join LDF". Archived from the original on 2011-08-28. Retrieved 2010-12-05.