പതിവയ്ക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Layering എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പതിവയ്ക്കൽ

അംഗപ്രജനനമാർഗങ്ങളിൽ സാധാരണമായി പിന്തുടരുന്ന ഒരു രീതിയാണ് പതിവെയ്ക്കൽ (Layering). ചെടിയുടെ തണ്ട്, മണ്ണിലേക്ക് വളച്ച് വളഞ്ഞഭാഗം മണ്ണിനടിയിലിരിക്കത്തക്കവണ്ണം താഴ്ത്തി പതിച്ചു വയ്ക്കുന്നു. മണ്ണിൽ പതിഞ്ഞിരിക്കുന്ന തണ്ടിൽ മുറിവോ ചതവോ വരുത്തിയാൽ ആ ഭാഗത്തുനിന്നും ധാരാളം വേരുകൾ പൊട്ടിക്കിളിർത്തുവരും. അതിനുശേഷം വളഞ്ഞഭാഗം മാതൃസസ്യത്തിൽ നിന്നും മുറിച്ചു മാറ്റി നട്ടാൽ പുതിയൊരു ചെടിയായി വളർന്നുകൊള്ളും.

മണ്ണിൽ വളച്ചുവച്ചിരിക്കുന്ന ഭാഗത്തെ പുറന്തൊലി മോതിരവളയംപോലെ ഛേദിച്ചുകളഞ്ഞശേഷം മണ്ണിൽ പതിച്ചുവയ്ക്കുന്നതാണ് റിങ്ങിങ്ങ് (ringing). റിങ്ങിങ്ങ് നടത്തിയ തണ്ടിനു മുകളിൽനിന്ന് പോഷകസാധനങ്ങളും ഹോർമോണുകളും റിങ്ങിനുമുകളിൽ അടിഞ്ഞു കൂടുന്നതിനാലാണ് അസ്ഥാനമൂലങ്ങൾ അവിടെ ധാരാളമായി ഉണ്ടാകുന്നത്. പതിവയ്ക്കൽ കട്ടിങ്ങിനെക്കാൾ വിജയകരമാണ്. മുന്തിരി, മുല്ല, റോസ, മാവ്, ആപ്പിൾ, പ്ലം, പിയർ എന്നിവയിലൊക്കെ പതിവയ്ക്കൽ സാധാരണയായി നടത്താം.

Limonium dendroides എന്ന ചെടിയിലെ പതിവയ്ക്കൽ.

ഇതുകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പതിവയ്ക്കൽ&oldid=3011188" എന്ന താളിൽനിന്ന് ശേഖരിച്ചത്