ലാവണ്യ സുന്ദരരാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lavanya Sundararaman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലാവണ്യ സുന്ദരരാമൻ
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംChennai, Tamil Nadu, India
വിഭാഗങ്ങൾCarnatic music – Indian Classical Music
തൊഴിൽ(കൾ)Singer
വർഷങ്ങളായി സജീവം2000 – Present

ലാവണ്യ സുന്ദരരാമൻ ഒരു കർണാടക സംഗീതജ്ഞയാണ്. പൂർണ്ണപ്രാഗ്യ റാവുവിൽ നിന്ന് പ്രാഥമിക പരിശീലനം ലഭിച്ചെങ്കിലും തുടർന്നു അവരുടെ കുടുംബത്തിലെ സംഗീതജ്ഞരുടെ പക്കൽ നിന്ന് കൂടുതൽ പരിശീലനം ലഭിച്ചു.

ആദ്യകാല ജീവിതവും കുടുംബവും[തിരുത്തുക]

ലാവണ്യ ഗായത്രിയുടെയും ഡോ. ആർ. സുന്ദരരാമൻറെയും മകളായി ജനിച്ചു. പ്രമുഖ കർണാടിക് സംഗീത ഗായികയായ ഡി.കെ. പട്ടമ്മാളിന്റെയും [1] മൃദംഗം മാസ്റ്ററായ പാലക്കാട് മണി അയ്യരുടെയും കൊച്ചുമകളുമാണ്. ലാവണ്യ തന്റെ ബാല്യകാലം മുതലെ മുത്തശ്ശി ഡി. കെ.പട്ടമ്മാളിൽ നിന്ന് സംഗീത പാഠങ്ങൾ പഠിച്ചു. അവർ അവരുടെ മുത്തശ്ശിയുടെ ശിഷ്യയായിരുന്നു. പ്രസിദ്ധ ഗായിക ലളിത ശിവകുമാർ, അമ്മ ഗായത്രി സുന്ദരരാമൻ, പ്രശസ്ത ഗായകൻ നിത്യശ്രീ മഹാദേവന്റെ ഒരു അനന്തരവൻ എന്നിവരും ശിഷ്യരാണ്[2]

ചെന്നൈയിലെ ക്യൂൻ മേരിസ് കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ലാവണ്യ ഡോ. എം. എ. ഭഗീരഥിയുടെ നേതൃത്വത്തിൽ സംഗീതത്തിൽ പിഎച്ച്ഡി ചെയ്യുന്നു.

സംഗീത ജീവിതം[തിരുത്തുക]

ചെന്നൈയിൽ എല്ലാവർഷവും ഡിസംബറിൽ നടക്കാറുള്ള സംഗീതമേളയിലടക്കം ഇന്ത്യയിലെ പ്രമുഖ സംഗീതസഭകളിൽ അവർ സംഗീതം അവതരിപ്പിച്ചിരുന്നു. അമേരിക്കൻ ഐക്യനാടുകൾ, കാനഡ, [3]ശ്രീലങ്ക, [4]തുടങ്ങി മറ്റ് വിദേശ രാജ്യങ്ങളിലും സംഗീതം അവതരിപ്പിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Suganthi Krishnamachari (20 December 2010). "The gene factor – The Hindu". The Hindu. Retrieved 20 March 2015. {{cite news}}: Italic or bold markup not allowed in: |publisher= (help)
  2. "An evening of melody – The Hindu". The Hindu. 20 March 2009. Retrieved 20 March 2015. {{cite news}}: Italic or bold markup not allowed in: |publisher= (help)
  3. [Bhanu Kumar (23 July 2011). "Blooming bud – Mumbai Mirror". Mumbai Mirror. Retrieved 20 March 2015. Bhanu Kumar (23 July 2011). "Blooming bud – Mumbai Mirror". Mumbai Mirror. Retrieved 20 March 2015.] {{cite web}}: Check |url= value (help); Cite has empty unknown parameter: |dead-url= (help); Missing or empty |title= (help)
  4. Satyajith Andradi (12 November 2010). "An evening of music with Nithyasree Mahadevan". The Island (Sri Lanka). Retrieved 21 March 2015. {{cite news}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=ലാവണ്യ_സുന്ദരരാമൻ&oldid=3788920" എന്ന താളിൽനിന്ന് ശേഖരിച്ചത്