Jump to content

ലസാന്ത വിക്രമതുംഗെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lasantha Wickrematunge എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലസാന്ത മണിലാൽ വിക്രമതുംഗെ
ജനനം ഏപ്രിൽ 5, 1958
കൊളൊംബൊ, ശ്രീലങ്ക
മരണം ജനുവരി 8, 2009(2009-01-08) (പ്രായം 50)
കൊളൊംബൊ, ശ്രീലങ്ക്
വിദ്യാഭ്യാസം നിയമം, യൂനിവേഴ്സിറ്റി ഓഫ് കൊളൊംബൊ
തൊഴിൽ പത്രപ്രവർ‍ത്തകൻ (മുഖ്യ പത്രാധിപർ),
രാഷ്ട്രീയപ്രവർ‍ത്തകൻ,
മാധ്യമപ്രവർത്തകൻ,
വക്കീൽ.
മറ്റു പേരുകൾ സുറുനിമാല
ജീവിതപങ്കാളി റൈനെ വിക്രമതുംഗെ
(1985-2007)
(സൊനാലി സമരസിംഗെ
(2008-)
മക്കൾ അവിനാശ് വിക്രമതുംഗെ
അശിമെ വിക്രമതുംഗെ
ആദേശ് വിക്രമതുംഗെ
Ethnicity സിൻഹലീസ്
മതപമായ വിശ്വാസങ്ങൾ Assemblies of God
Notable credit(s)
ഔദ്യോഗിക വെബ് സൈറ്റ്

ശ്രീലങ്കൻ സർക്കാറിനെതിരെ നിലകൊണ്ട പ്രമുഖനായ ഒരു പത്രപ്രവർത്തകനും രാഷ്ട്രീയപ്രവർത്തകനും മനുഷ്യാവകാശപ്രവർത്തകനുമായിരുന്നു ലസാന്ത വിക്രമതുംഗെ.[1][2] 2009 ജനുവരിയിൽ അദ്ദേഹം കൊലചെയ്യപ്പെടുകയായിരുന്നു.[1][3] താൻ കൊലചെയ്യപ്പെടുമെന്ന് പ്രവചിച്ചുകൊണ്ട് മരണപ്പെടുന്നതിനു മുമ്പ് ലസാന്ത എഴുതിയ കോരിത്തരിപ്പിക്കുന്ന മുഖപ്രസംഗം ലസാന്തയുടെ മരണവാർത്തയെ വേറിട്ടു നിറുത്തി.[4] മാധ്യമങ്ങളെ ശ്വാസം മുട്ടിച്ചുകൊല്ലാൻ ശ്രീലങ്കൻ സർക്കാർ കൊലപാതകത്തെ ആയുധമാക്കുകയാണെന്ന് അദ്ദേഹം തന്റെ ഒടുവിലത്തെ ആ ലേഖനത്തിൽ പറയുന്നുണ്ട്.

മാധ്യമ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ സർക്കാർ,കൊലപാതകത്തെ ഒരു മുഖ്യ ആയുധമാക്കുകയാണ്‌.[5]

മഹീന്ദ രജപക്സ സർക്കാറിന്റെ ശക്തനായ വിമർശകനായിരുന്നു ലസാന്ത വിക്രമതുംഗെ.[6] തമിഴ് പുലിപ്രശനത്തിന്‌ സൈനിക നടപടി തേടിയ മഹീന്ദ രജപക്സയുടെ സഹോദനും പ്രതിരോധ സെക്രട്ടറിയുമായിരുന്ന ഗോറ്റ്ബയ രജപക്സയുമായി ഒരു നിയമപോരാട്ടത്തിൽ ഏർപ്പെട്ടിട്ടുണ്ടായിരുന്നു ലസാന്ത.[3][4]

സർക്കാറിനെതിരെയുള്ളവരേയും മറ്റു പത്രപ്രവർത്തകരുടേയും നിരവധി കൊലപാതകത്തിനു -പി. ദേവകുമാരൻ (2008 മെയിൽ കൊലപ്പെടുത്തി),സമ്പത് ഡി സിൽവ(2006 ഏപ്രിലിൽ വെടിയേറ്റ് മരണം),തരകി ശിവറാം (2005 ൽ പോലീസ് സ്റ്റേഷനിൽ പിടിക്കപ്പെട്ടു)-ശേഷം[7][8] ഉണ്ടായ പ്രഗല്ഭനായ ഈ പത്രപ്രവർത്തകന്റെ മരണം ലോകത്തിന്റെ നാനാഭാഗത്തും നിന്നും വ്യാപക പ്രതിഷേധത്തിനിടയാക്കി. ഡയ്ലി മിറർ ഈ കൊലപാതകത്തെ "ശ്രീലങ്കയിലെ മാധ്യമ സ്വാതന്ത്ര്യത്തിനേറ്റ "കനത്ത തിരിച്ചടി" എന്നാണ് വിശേഷിപ്പിച്ചതെങ്കിൽ എഡിറ്റേഴ്സ് ഗിൽഡ് സർക്കാറാണ്‌ ഈ കൊലപാതകത്തിനു ഉത്തരവാദിയെന്നും മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമത്തെ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കയാണെന്നും ആരോപിച്ചു. ഈ കൊലപാതകത്തിൽ നടുക്കം രേഖപ്പെടുത്തിയ ശ്രീലങ്കൻ സർക്കാർ, ഉത്തരവാദികളെ പിടികൂടുന്നതിൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഉറപ്പ് നൽകി.[9]

1998 ൽ തന്റെ വീടിനു ടാങ്ക്‌വേധ ഷെല്ലുകൾ ആക്രമണം നടത്തിയതുമുതൽ [10] ആംനസ്റ്റി ഇന്റർനാഷണലിന്റെ ജീവനുഭീഷണിയുള്ളവരുടെ ലിസ്റ്റിലുൾപ്പെട്ട ആളായിരുന്നു ലസാന്ത.[7][11] മാധ്യമ രംഗത്തുനിന്ന് കടുത്ത സമ്മർദ്ദമുണ്ടായിരിക്കെ തന്നെ ഒരു വർഷമായ ഈ കൊലപാതകത്തിന്റെ ഉത്തരവാദികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.[12] കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം ഒരു ഒളിച്ചുവെക്കലായി അവസാനിക്കുമെന്ന് ശ്രീലങ്കൻ മാധ്യമങ്ങൾ അനുമാനിക്കുന്നു.[13].

മരണാനന്തര മുഖപ്രസംഗം

[തിരുത്തുക]

ലസാന്തയുടെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ "സൺഡേ ലീഡർ" ദിനപത്രം, തന്റെ മരണം പ്രവചിക്കുന്ന മട്ടിൽ ലസാന്ത എഴുതി വച്ചിരുന്ന ഒരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചു.[5] അതിൽ അദ്ദേഹം, മാദ്ധ്യമപ്രവർത്തകരുടെ വധത്തെ മാധ്യമനിയന്ത്രണത്തിനുള്ള മുഖ്യ ആയുധമാക്കുന്നതിന് ശ്രീലങ്കൻ സർക്കാരിനെ വിമർശിച്ചു.[14] വ്യക്തിപരമായ ധൈര്യത്തിന്റെ അമ്പരപ്പിക്കുന്ന തെളിവ് അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി:

തങ്ങളുടെ തൊഴിലിനുവേണ്ടി ജീവൻ കളയാൻ വിധിക്കപ്പെട്ടവർ സായുധസൈനികരും ശ്രീലങ്കയിലെ മാധ്യമപ്രവർത്തകരും മാത്രമാണ്. .... ഇലക്ട്രോണിക്-അച്ചടിമാധ്യമസ്ഥാപനങ്ങൾ കൊള്ളിവയ്പിനും, ബോംബിങ്ങിനും, അടച്ചുപൂട്ടലിലും, സമ്മർദ്ദത്തിനും എല്ലാം ഇരകളാകുന്നു. കണക്കില്ലാത്തത്ര മാധ്യമപ്രവർത്തകർ പീഡനത്തിനും ഭീഷണിക്കും വധത്തിനും വിധേയരായി. ഇവർക്കിടയിൽ, പ്രത്യേകിച്ച് ഒടുവിൽ പറഞ്ഞ വിഭാഗം ഭീഷണി നേരിടുന്നവരിൽ, ഒരാളാകാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്.[5]

വർഷങ്ങളായി വധഭീഷണി നേരിട്ടുകൊണ്ടിരുന്ന അദ്ദേഹം, താൻ അമ്മാതിരി അപകടങ്ങളെ നേരിടാൻ തയ്യാറാകുന്നതെന്തുകൊണ്ടെന്ന് വിശദീകരിക്കുന്നു - "എന്തൊക്കെപ്പറഞ്ഞാലും, ഞാൻ ഒരു ഭർത്താവും മൂന്ന് ഓമനക്കുട്ടികളുടെ അച്ഛനുമാണ്. ‍. ... പത്രപ്രവർത്തകർക്ക് ശ്രീലങ്കയിൽ നേരിടേണ്ടിവരുന്ന ഭീഷണികൾ മനസ്സിലാക്കിയിട്ടുള്ള (വിദേശ)നയതന്ത്രപ്രതിനിധികളിൽ ചിലർ‍, എനിക്ക് അവരുടെ രാജ്യങ്ങളിൽ സ്വാഗതവും അഭയവും വച്ചുനീട്ടി. ഞാൻ ഇവിടെ പറ്റി നിൽക്കുന്നത് മറ്റെന്തൊക്കെ കാരണം കൊണ്ടായാലും, വേറെ വഴിയില്ലാഞ്ഞിട്ടല്ല. ഉന്നതമായ പദവികൾ, പ്രശസ്തി, പണം, സുരക്ഷിതത്ത്വം എന്നിവയേക്കാളൊക്കെ പ്രധാനമായ ഒരു ഉത്തരവാദിത്തമുണ്ട്. മനസാക്ഷിയുടെ ആഹ്വാനം പിന്തുടരുകയെന്നതാണത്..... ശ്രീലങ്കയെ തുറവിയും, മതേതരത്വവും ഉള്ള ഒരു സ്വതന്ത്രജനാധിപത്യമാക്കുന്നതിനുള്ള വിളിയാണത്".[5]

രാഷ്ട്രപതി രാജപക്സെയെ സംബോധന ചെയ്ത്, തന്റെ മരണത്തെ തുടർന്ന് നടക്കാനിരിക്കുന്ന അന്വേഷണം എങ്ങനെയായിരിക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നു:

ഈ നിരീക്ഷണത്തെക്കുറിച്ച്, ഓസ്ത്രേലിയയിലെ കാൻബറാ ടൈംസ് പത്രത്തിലെ ഗ്വിൻ ഡയർ ഇങ്ങനെ അഭിപ്രായപ്പെട്ടു: "അദ്ദേഹം, രാഷ്ട്രപതിയുടെ സഹോദരൻ, പ്രതിരോധസചിവൻ, ഗോതബയ രാജപക്സെയെ ആണ് ഉദ്ദേശിച്ചതെന്ന് മിക്കവാറും ഉറപ്പാണ്."[15]

അതേസമയം, ബിബിസിയുമായുള്ള ഒരഭിമുഖത്തിൽ പ്രതിരോധസചിവൻ രാജപക്സെ, ലസാന്തയുടെ മരണത്തെ "കേവലം മറ്റൊരു കൊലപാതം" എന്നു വിളിച്ചു നിസ്സാരവൽക്കരിച്ചു. ലസാന്തയെ അദ്ദേഹം "മഞ്ഞപ്പത്രമെഴുത്തുകാരൻ‍" എന്നും വിളിച്ചു.[16]. ലസാന്തയുടെ മരണത്തിൽ നിന്ന് രാഷ്ട്രീയലാഭം കൊയ്യാൻ ശ്രമിക്കുന്നതിന് സർക്കാർ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി.[17]

ലസാന്തയുടെ സഹപ്രവർത്തകയായിരുന്ന ഭാര്യ സൊനാലി സമരസിംഗെ, ഭർത്താവിന്റെ കൊലപാതകത്തിന് ഒരു മാസത്തിനകം രാജ്യം വിട്ടുപോയി. അവർ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത് "പ്രവാസി പത്രാധിപ" എന്നാണ്.[18].

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Top Sri Lankan editor shot dead". BBC News. 8 January 2009. Retrieved 10 January 2009. {{cite news}}: Check date values in: |date= (help); Cite has empty unknown parameter: |coauthors= (help); line feed character in |date= at position 2 (help)
  2. Lasantha: fearless editor who spoke truth to power[പ്രവർത്തിക്കാത്ത കണ്ണി] Daily Mirror - January 10, 2009
  3. 3.0 3.1 Luft, Oliver (8 January 2009). "Sri Lankan newspaper editor shot dead". The Guardian. Retrieved 10 January 2009. {{cite news}}: Cite has empty unknown parameter: |coauthors= (help); line feed character in |title= at position 21 (help)
  4. 4.0 4.1 http://www.nytimes.com/2009/05/20/world/asia/20lanka.html
  5. 5.0 5.1 5.2 5.3 Wickrematunge, Lasantha (2009-01-11). "And Then They Came For Me". The Sunday Leader. Sri Lanka: Leader Publications. Archived from the original on 2012-10-16. Retrieved 2010-01-27.
  6. Reddy, B. Muralidhar (9 January 2009). "Editor of Sri Lankan daily assassinated". The Hindu. Archived from the original on 2009-01-22. Retrieved 10 January 2009. {{cite news}}: Cite has empty unknown parameter: |coauthors= (help)
  7. 7.0 7.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-13. Retrieved 2010-01-27.
  8. http://transcurrents.com/tc/2009/01/post_288.html - also see http://www.freeourpress.org/Issues.aspx[പ്രവർത്തിക്കാത്ത കണ്ണി] for a detailed exposition
  9. de Alwis, Dinidu (9 January 2009). "Lasantha shot dead". Daily Mirror. Retrieved 10 January 2009. {{cite news}}: Unknown parameter |coauthors= ignored (|author= suggested) (help)[പ്രവർത്തിക്കാത്ത കണ്ണി]
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-31. Retrieved 2010-01-27.
  11. http://www.amnesty.org/en/library/info/ASA37/015/1998/en
  12. http://www.guardian.co.uk/world/2009/jan/23/sri-lanka-editor-wife-stabbed
  13. http://www.thesundayleader.lk/20090118/investigation.htm[പ്രവർത്തിക്കാത്ത കണ്ണി]
  14. Nessman, Ravi (2009-01-13). "Slain journalist's 'J'accuse' ignites furor in Sri Lanka". The Toronto Star.
  15. http://www.canberratimes.com.au/news/opinion/editorial/general/time-for-sinhalese-victors-to-unclench-mailed-fist/1436888.aspx[പ്രവർത്തിക്കാത്ത കണ്ണി]
  16. http://news.bbc.co.uk/2/hi/south_asia/7868080.stm
  17. "Sri Lankan editor row escalates". BBC News. 2009-01-13.
  18. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-05-01. Retrieved 2010-01-29.
"https://ml.wikipedia.org/w/index.php?title=ലസാന്ത_വിക്രമതുംഗെ&oldid=3799744" എന്ന താളിൽനിന്ന് ശേഖരിച്ചത്