ലാസ് മെനിനാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Las Meninas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Las Meninas
കലാകാരൻDiego Velázquez
വർഷം1656
MediumOil on canvas
അളവുകൾ318 cm × 276 cm (125.2 in × 108.7 in)
സ്ഥാനംMuseo del Prado, Madrid

സ്പെയിനിലെ സുവർണ്ണ കാലഘട്ടത്തിലെ പ്രമുഖ ചിത്രകാരനായിരുന്ന ഡിയെഗോ വെലാസ്ക്വെസ് ചിത്രീകരിച്ച മാഡ്രിഡിലെ മ്യൂസിയോ ഡെൽ പ്രാഡോയിൽ സൂക്ഷിച്ചിരിക്കുന്ന 1656-ലെ പെയിൻറിംഗാണ് ലാസ് മെനിനാസ്. (las meninas). സങ്കീർണ്ണവും അപഗ്രഥിക്കാൻ പറ്റാത്തതുമായ രചനയിൽ യാഥാർത്ഥ്യത്തെക്കുറിച്ച് ചോദ്യങ്ങളെ ഉയർത്തുന്നതും യാഥാർത്ഥ്യത്തെക്കുറിച്ചും മിഥ്യാധാരണയെക്കുറിച്ചും കാഴ്ചക്കാരനും ചിത്രകാരനും തമ്മിൽ ഇത് അനിശ്ചിതമായ ബന്ധവും സൃഷ്ടിക്കുന്നു. ഈ സങ്കീർണതകൾ കാരണം, പാശ്ചാത്യ ചിത്രകലയിലെ ഏറ്റവും വിശാലമായ വിശകലനം സൃഷ്ടിക്കുന്ന ഒരു ചിത്രമാണ് ലാസ് മെനിനാസ്.

സ്പെയിനിലെ രാജാവായിരുന്ന ഫിലിപ്പ് നാലാമന്റെ ഭരണകാലത്തെ മാഡ്രിഡിലെ റോയൽ അൽകസാറിലെ ഒരു വലിയ മുറിയെ ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. സ്പെയിനിലെ കോടതിയിൽ നിന്ന് കൂടുതൽ തിരിച്ചറിയാവുന്ന പല വ്യക്തികളെയും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ ഒരു പ്രത്യേക നിമിഷത്തിൽ ക്യാമറയിൽ പകർത്തിയ ചിത്രം ആയിരിക്കാമെന്നാണ് ചില വ്യാഖ്യാതാക്കൾ വിലയിരുത്തുന്നത്.[1]കാഴ്ചക്കാരായി ചിലർ കാൻവാസിന്റെ മുന്നിൽ നിന്ന് നോക്കുന്നു. മറ്റുള്ളവർ പരസ്പരം ഇടപെടുന്നു. കൊച്ചുകുട്ടിയായ മാർഗരറ്റ് തെരേസക്ക് ചുറ്റും അവളുടെ തോഴിമാരായി കൂടെ നടക്കുന്ന സ്ത്രീകളും, അംഗരക്ഷകൻ, രണ്ട് കുള്ളൻ, ഒരു നായ എന്നിവരുടെ സാന്നിധ്യവും ചിത്രത്തിൽ കാണാം. അവരുടെ പിന്നിൽ, വെലാസ്ക്വെസ് ഒരു വലിയ കാൻവാസിൽ സ്വയം ചിത്രീകരിക്കുന്നു. ഛായാചിത്രത്തെ നോക്കി നിൽക്കുന്ന കാഴ്ചക്കാരൻ നിൽക്കുന്നിടത്തേക്ക് ചിത്രകലയുടെ പരിധിക്കുപുറത്ത്, വെലാസ്ക്വെസ് പുറത്തേക്ക് നോക്കുന്നു.[2]പശ്ചാത്തലത്തിൽ രാജാവിന്റെയും രാജ്ഞിയുടെയും ശരീരം പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിമുണ്ട്. കാഴ്ചക്കാരുടെ സമാനമായ സ്ഥാനം ചിത്രത്തിൻറെ സ്ഥാനത്തിന് പുറത്താണെന്നു തോന്നും. പെയിന്റിംഗിലെ ചില ചിത്രങ്ങൾ വെലാസ്ക്വെസ്സ്ന്റെ ചിത്രത്തിൽ നിന്നുള്ള പ്രതിഫലനമാണെന്നു ചില പണ്ഡിതന്മാർ ഊഹിക്കുന്നു.

പാശ്ചാത്യ കലാരചന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പെയിന്റിങ്ങുകളിൽ ഒന്നായി ലാസ് മെനിനാസ് ഏറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 1827- ൽ റോയൽ അക്കാദമി ഓഫ് ആർട്സ് പ്രസിഡന്റ് സർ തോമസ് ലോറൻസ് തന്റെ പിൻഗാമിയായ ഡേവിഡ് വിൽകിയക്ക് "കലയുടെ യഥാർത്ഥ തത്ത്വചിന്ത" എന്നെഴുതിയ ഒരു കത്തിൽ വിശദീകരിച്ചുവെന്ന് ബറോക്ക് ചിത്രകാരൻ ലൂക്കാ ജിയോർഡനോ പറയുന്നു.[3]അടുത്തകാലത്ത്, "വെലാസ്കസിൻറെ പരമോന്നത നേട്ടം ആയി ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നുണ്ട്, വളരെയധികം സ്വയം ബോധം ജനിപ്പിക്കുന്ന ചിത്രരചന എന്താണെന്നും, യുക്ത്യാനുസാരം എന്തെല്ലാം ചിത്രത്തിന് നൽകാനാവുമെന്ന കണക്കുകൂട്ടലും ഒരുപക്ഷേ ഈസൽ പെയിൻറിങ്ങിന്റെ സാധ്യതകളെക്കുറിച്ച് ഏറ്റവും കൂടുതൽ തിരയുന്ന അഭിപ്രായവും ഇതായിരിക്കാം.[4]

പശ്ചാത്തലം[തിരുത്തുക]

ഫിലിപ്പ് നാലാമന്റെ രാജസദസ്സ്‌[തിരുത്തുക]

17-ാം നൂറ്റാണ്ടിൽ സ്പെയിനിലെ ചിത്രകാരന്മാർ വളരെ ഉയർന്ന സാമൂഹ്യ പദവി ആസ്വദിച്ചിരുന്നു. കവിതയോ സംഗീതമോ പോലെയല്ല കലയെ കരുതിയിരുന്നത് ചിത്രരചന ഒരു കരകൗശലമായിട്ടാണ് കണക്കാക്കിയിരുന്നത്.[5]എന്നിരുന്നാലും, ഫിലിപ്പ് നാലാമന്റെ രാജസദസ്സിൽ വെലാസ്ക്വെസ് പങ്കെടുത്തിരുന്നു. 1651 ഫെബ്രുവരിയിൽ അദ്ദേഹം പാലസ് ചെമ്പെർലെയിൻ (അപൊസെംന്റഡർ മേയർ ഡെൽ പാലാസിയോ) ആയി നിയമിച്ചു. ഈ പദവിയ്ക്ക് അദ്ദേഹത്തിന് പ്രതിഫലം, അന്തസ്സ് എന്നിവ നൽകിയിരുന്നു. അവശേഷിച്ച എട്ടു വർഷക്കാലം അദ്ദേഹം കുറച്ച് ചിത്രങ്ങൾ മാത്രമേ രചിച്ചിരുന്നുള്ളൂ. കൂടുതലും രാജകുടുംബത്തിന്റെ ചിത്രങ്ങളായിരുന്നു.[6]ലാസ് മെനിനാസ് വരച്ചപ്പോൾ, അദ്ദേഹം 33 വർഷക്കാലം രാജകുടുംബത്തിലെ അംഗമായിരുന്നു.

ഫിലിപ്പ് നാലാമന്റെ ഭാര്യയായ എലിസബത്ത് 1644- ൽ മരിച്ചു. അവരുടെ ഏക പുത്രൻ ബൽത്താസർ ചാൾസ് രണ്ടു വർഷത്തിനു ശേഷം മരിക്കുകയുണ്ടായി. ഒരു അനന്തരാവകാശിയുടെ അഭാവത്തിൽ ഫിലിപ്പ് 1649-ൽ ഓസ്ട്രിയയിലെ മരിയാനയെ വിവാഹം ചെയ്തു.[7] അവരുടെ ആദ്യ കുട്ടിയായ മാർഗരറ്റ് തെരേസയുടെ (1651-1673) ചിത്രം മാത്രമേ പെയിന്റിങ്ങായി ആ സമയത്ത് ഉണ്ടായിരുന്നുള്ളൂ. പിന്നീട്, അവരുടെ വളരെക്കുറച്ച് കാലം മാത്രം ജീവിച്ചിരുന്ന സഹോദരനായ ഫിലിപ് പ്രോസ്പെരോയും (1657-1661), തുടർന്ന് മൂന്നാം വയസ്സിൽ കിരീടാവകാശിയായിത്തീർന്ന ചാൾസ് രണ്ടാമൻ (1661-1700) എന്നിവരുടെയും ചിത്രങ്ങൾ അവിടെ വച്ച് ചിത്രീകരിച്ചിരുന്നു. വെലാസ്ക്വെസ് മരിയാനയുടെയും അവരുടെ കുട്ടികളുടെയും ചിത്രങ്ങൾ വരച്ചിരുന്നു.[8] തന്റെ വാർധക്യത്തിൽ ഫിലിപ്പ് തന്റെ സാന്നിദ്ധ്യം ചിത്രത്തിലുണ്ടാകുന്നതിനെ എതിർത്തിരുന്നെങ്കിലും, ലാസ് മെനിനാസിൽ അദ്ദേഹത്തെ വെലാസ്ക്വെസ് ഉൾപ്പെടുത്തി.

Notes[തിരുത്തുക]

  1. In 1855, William Stirling wrote in Velázquez and his works: "Velázquez seems to have anticipated the discovery of Daguerre and, taking a real room and real people grouped together by chance, to have fixed them, as it were, by magic, for all time, on canvas". López-Rey (1999), Vol. I, p. 211
  2. Kahr (1975), p. 225
  3. Lord Sutherland Gower F.S.A., R. (1900). Sir Thomas Lawrence. London, Paris & New York: Goupil & co. p. 83. Retrieved 4 June 2013.
  4. Honour and Fleming (1982), p. 447
  5. Dambe, Sira. "Enslaved sovereign: aesthetics of power in Foucault, Velázquez and Ovid". Journal of Literary Studies, December 2006.
  6. Carr (2006), p. 46
  7. Mariana of Austria had originally been betrothed to Balthasar Charles.
  8. Carr (2006), p. 46

അവലംബം[തിരുത്തുക]

  • Alpers, Svetlana (2005). The Vexations of art: Velázquez and others. New Haven: Yale University Press, 2005. ISBN 0-300-10825-7
  • Brady, Xavier. Velázquez and Britain. New Haven: Yale University Press, 2006. ISBN 1-85709-303-8
  • Carr, Dawson W. "Painting and reality: the art and life of Velázquez". Velázquez. Eds. Dawson W. Carr and Xavier Bray. National Gallery London, 2006. ISBN 1-85709-303-8
  • Clark, Kenneth. Looking at Pictures. New York: Holt Rinehart and Winston, 1960.
  • Foucault, Michel. The Order of Things: An Archaeology of the Human Sciences. 1966. Paris: Gallimard, 1996. ISBN 0-679-75335-4
  • Gaggi, Silvio. Modern/Postmodern: A Study in Twentieth-century Arts and Ideas. Philadelphia: University of Pennsylvania Press, 1989. ISBN 0-8122-1384-X
  • Held, Jutta and Alex Potts. "How Do the Political Effects of Pictures Come about? The Case of Picasso's Guernica". Oxford Art Journal 11.1 (1988): 33–39.
  • Honour, Hugh and John Fleming. A World History of Art. London: Macmillan, 1982. ISBN 1-85669-451-8
  • Janson, H. W. History of Art: A Survey of the Major Visual Arts from the Dawn of History to the Present Day. 2nd ed. Englewood Cliffs, New Jersey: Prentice-Hall, 1977.
  • Kahr, Madlyn Millner. "Velazquez and Las Meninas". The Art Bulletin 57(2) (June 1975): 225–246.
  • López-Rey, José. Velázquez: Catalogue Raisonné. Taschen, 1999. ISBN 3-8228-8277-1
  • MacLaren, Neil. The Spanish School, National Gallery Catalogues. Rev. Allan Braham. National Gallery, London, 1970. ISBN 0-947645-46-2
  • Miller, Jonathan. On reflection. London: National Gallery Publications Limited, 1998. ISBN 0-300-07713-0
  • Museo del Prado. Museo del Prado, Catálogo de las pinturas. Madrid: Ministerio de Educación y Cultura, Madrid, 1996. ISBN 84-7483-410-4
  • Ortega y Gasset, José. Velázquez. New York: Random House, 1953.
  • Russell, John. "Masterpieces caught between two wars". The New York Times, 3 September 1989. Retrieved 15 December 2007.
  • Snyder, Joel and Ted Cohen. "Reflexions on Las Meninas: paradox lost". Critical Inquiry 7 (Winter 1980).
  • Snyder, Joel. "Las Meninas and the Mirror of Prices." Critical Inquiry 11.4 (June 1985): 539–72.
  • Steinberg, Leo. "Valazquez' Las Meninas" October 19 (Winter 1981): 45–54.
  • Stone, Harriet. The Classical Model: Literature and Knowledge in Seventeenth-century France. Ithaca: Cornell University Press, 1996. ISBN 0-8014-3212-X
  • White, Jon Manchip. Diego Velázquez: Painter and Courtier. London: Hamish Hamilton Ltd, 1969. ISBN 0-241-01624-X
  • McKim-Smith, G., Andersen-Bergdoll, G., Newman, R. Examining Velazquez, Yale University Press, 1988

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Brooke, Xanthe. "A masterpiece in waiting: the response to 'Las Meninas' in nineteenth century Britain", in Stratton-Pruitt, Suzanne, ed. Velázquez's 'Las Meninas'. Cambridge: Cambridge University Press, 2003. ISBN 0-521-80488-4.
  • Liess, Reinhard. Im Spiegel der Meninas. Velásquez über sich und Rubens. Goettingen: V&Runipress, 2003, ISBN 3-89971-101-7
  • Searle, John R. "Las Meninas and the paradoxes of pictorial representation". Critical Inquiry 6 (Spring 1980).

പുറം കണ്ണികൾ[തിരുത്തുക]

External videos
Velázquez's Las Meninas, Smarthistory
"https://ml.wikipedia.org/w/index.php?title=ലാസ്_മെനിനാസ്&oldid=3799761" എന്ന താളിൽനിന്ന് ശേഖരിച്ചത്