പുഷ്പങ്ങളുടെ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Language of flowers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഫ്ലോറൽ കവിതയിൽ നിന്നുള്ള ചിത്രീകരണവും പൂക്കളുടെ ഭാഷയും (1877)

പൂക്കൾ ഉപയോഗിച്ചോ അല്ലെങ്കിൽ അവയെ ക്രമീകരിക്കുന്നതു വഴിയോ നടത്തുന്ന ഗൂഢഭാഷയിലൂടെയുള്ള ഒരു ആശയവിനിമയമാണ് ഫ്ലോറിയോഗ്രാഫി (പുഷ്പങ്ങളുടെ ഭാഷ) എന്നറിയപ്പെടുന്നത്. ആയിരക്കണക്കിനു വർഷങ്ങളായി പ്രത്യേകിച്ച് ഒരു അർത്ഥത്തിന്റെ അടിസ്ഥാനത്തിൽ പൂക്കൾ ഉപയോഗിക്കുന്നതിനെക്കുറിച്ചു പ്രതിപാദിച്ചു കാണുന്നു. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ പരമ്പരാഗത സംസ്കാരങ്ങളിൽ ഫ്ലോറിയോഗ്രാഫി പ്രയോഗിച്ചു കാണുന്നുണ്ട്. സസ്യങ്ങളും പൂക്കളും എബ്രായ ബൈബിളിലെ ചിഹ്നങ്ങളായി അടയാളപ്പെടുത്തിയിയിരിക്കുന്നു; പ്രത്യേകിച്ച് ഉത്തമഗീതത്തിൽ ഇത് കാണാവുന്നതാണ്.[1] ഇസ്രായേൽ ജനത്തിന്റെ പ്രതീകമായി[2] വരാനിരിക്കുന്ന മിശിഹയുടെ അടയാളമായിട്ടാണ് ഇവ ചിത്രീകരിച്ചിരിക്കുന്നത്.[3] പാശ്ചാത്യ സംസ്ക്കാരത്തിൽ വില്യം ഷേക്സ്പിയർ, തന്റെ നാടകമായ ഹാംലെറ്റിൽ പൂക്കൾക്ക് പ്രതീകാത്മകമായ ഒരു അർത്ഥം നല്കിയിരിക്കുന്നു.

19-ാം നൂറ്റാണ്ടിൽ ഫ്ലോറിയോഗ്രഫിയിലുള്ള താല്പര്യം വിക്ടോറിയൻ ഇംഗ്ലണ്ടിലും അമേരിക്കയിലും വർദ്ധിച്ചിരുന്നു. പൂക്കൾ, സസ്യങ്ങൾ, പ്രത്യേകമായി ക്രമീകരിക്കപ്പെട്ട പൂക്കൾ എന്നിവയടങ്ങിയ സമ്മാനങ്ങൾ സ്വീകർത്താവിനു കോഡ് ചെയ്ത സന്ദേശങ്ങളായി വിദൂര സംഭാവനയായി അയച്ചുകൊടുക്കാനും വിക്ടോറിയൻ സമൂഹത്തിൽ ഉറക്കെ പ്രകടിപ്പിക്കാൻ സാധിക്കാത്ത വികാരങ്ങളെ പ്രകടിപ്പിക്കാനും പൂക്കളുടെ ഭാഷയുപയോഗിച്ചിരുന്നു.[4][5] വിക്ടോറിയക്കാർ അക്കാലത്ത് ചെറിയ "സംസാരിക്കുന്ന പൂച്ചെണ്ട്" കൈമാറ്റം ചെയ്തിരുന്നു. ഇതിനെ നോസ്ഗേയ്സ് അല്ലെങ്കിൽ ടസ്സീ-മസ്സീസ് എന്നു വിളിച്ചു. ഇത് ഫാഷൻറെ ഘടകമായി ധരിക്കുന്നതോ വഹിക്കുന്നതോ ആകാം.

ഫ്ലോറൽ കവിതയിൽ നിന്നുള്ള ചിത്രീകരണവും പൂക്കളുടെ ഭാഷയും

ചരിത്രം[തിരുത്തുക]

Color lithograph Langage des Fleurs (Language of Flowers) by Alphonse Mucha (1900)

ജെയിൻ അൽകോക് പറയുന്ന പ്രകാരം, ദ വാൾഡ് ഓഫ് ഗാർഡൻസ് കാന്നിംഗ്ടൺ ഗ്രൌണ്ട്സ് ആൻഡ് ഗാർഡൻസ് സൂപ്പർവൈസർ പുതുക്കിയ വിക്ടോറിയൻ കാലഘട്ടത്തിൽ പൂക്കളുടെ ഭാഷയിലുള്ള താത്പര്യത്തിൻറെ വേരുകൾ ഒട്ടാമൻ ടർക്കിയിൽ നിന്നും കണ്ടെത്തിയിരുന്നു. പ്രത്യേകമായി കോൺസ്റ്റാന്റിനോപ്പിളിലെ[6] ദർബാറിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ റ്റുലിപ്‌ പുഷ്പങ്ങളോട് വളരെയധികം ആകൃഷ്ടരായിരുന്നു. വിക്ടോറിയൻ കാലഘട്ടത്തിൽ പൂക്കളുടെ ഉപയോഗം രഹസ്യ ആശയവിനിമയത്തിനുള്ള മാർഗ്ഗങ്ങളായി പൂക്കാലത്തെ കാണുകയും അത് സസ്യശാസ്ത്രത്തിൽ താല്പര്യം വർദ്ധിക്കുകയും ചെയ്തു.

ഫ്ളോറിയോഗ്രാഫിയിലുള്ള അമിതതാല്പര്യമുള്ള രണ്ട് പേർ യൂറോപ്പിലേക്ക് ഇതിനെ പരിചയപ്പെടുത്തിയിരുന്നു. 1717-ൽ ഇംഗ്ലീഷ് വനിത മേരി വോർറ്റ്ലി മോണ്ടാഗ് (1689-1762) ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരുകയും, ആബ്രി ഡി ലാ മോട്രായി (1674-1743)1727-ൽ അത് സ്വീഡിഷ് ദർബാറിൽ അവതരിപ്പിക്കുകയും ചെയ്തു. ജോസഫ് ഹമ്മർ-പർഗ്സ്റ്റൾസിൻറെ Dictionnaire du language des fleurs (1809) പ്രതീകാത്മകമായ നിർവചനങ്ങളുള്ള പുഷ്പവുമായി ബന്ധപ്പെട്ട ആദ്യത്തെ പ്രസിദ്ധീകരിക്കപ്പെട്ട ലിസ്റ്റായിരുന്നു. ലൂയിസ് കോർട്ടാംബർട്ട് എന്ന തൂലികാനാമത്തിൽ 'മാഡം ചാർലൊറ്റ് ദ ല ടൂർ' ലെ ലാൻഗേജ് ഡെ ഫ്ളൂറഴ്സ് എഴുതുന്നതുവരെ 1819-ൽ ഇത് ഫ്ളോറിയോഗ്രാഫിയുടെ ആദ്യ നിഘണ്ടുവായി കരുതിയിരുന്നു.

1810-1850 കാലഘട്ടത്തിൽ ഫ്ലോറിയോഗ്രാഫി ഫ്രാൻസിൽ ജനകീയവൽക്കരിക്കപ്പെട്ടു. ബ്രിട്ടനിൽ വിക്ടോറിയ കാലഘട്ടത്തിലും (ഏകദേശം 1820-1880), 1830-1850 കാലഘട്ടത്തിൽ അമേരിക്കയിലും പുഷ്പങ്ങളുടെ ഭാഷ പ്രസിദ്ധമായിരുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

Wiktionary-logo-ml.svg
floriography എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
  1. "1 I am the rose of Sharon, and the lily of the valleys. 2 As the lily among thorns, so is my love among the daughters. 3 As the apple tree among the trees of the wood, so is my beloved among the sons. I sat down under his shadow with great delight, and his fruit was sweet to my taste." Song of Songs 2:1–3
  2. "8 Thou hast brought a vine out of Egypt: thou hast cast out the heathen, and planted it. 9 Thou preparedst room before it, and didst cause it to take deep root, and it filled the land. 10 The hills were covered with the shadow of it, and the boughs thereof were like the goodly cedars. 11 She sent out her boughs unto the sea, and her branches unto the river. 12 Why hast thou then broken down her hedges, so that all they which pass by the way do pluck her? 13 The boar out of the wood doth waste it, and the wild beast of the field doth devour it. 14 Return, we beseech thee, O God of hosts: look down from heaven, and behold, and visit this vine; 15 And the vineyard which thy right hand hath planted, and the branch that thou madest strong for thyself. 16 It is burned with fire, it is cut down: they perish at the rebuke of thy countenance." Psalm 80:10–16
  3. "11 And there shall come forth a rod out of the stem of Jesse, and a Branch shall grow out of his roots" Isaiah 11:1
  4. Greenaway, Kate. Language of Flowers. London: George Routledge and Sons.
  5. Laufer, Geraldine Adamich (1993). Tussie-Mussies: the Victorian Art of Expressing Yourself in the Language of Flowers. Workman Publishing.
  6. "The Language of Flowers". Bridgwater College. ശേഖരിച്ചത് 2016-03-29.

Scans of 19th-century books on the language of flowers:

  • "Symbolism in "The Chrysanthemums"". www.lonestar.edu. ശേഖരിച്ചത് 2016-10-31.
  • "https://ml.wikipedia.org/w/index.php?title=പുഷ്പങ്ങളുടെ_ഭാഷ&oldid=3137903" എന്ന താളിൽനിന്ന് ശേഖരിച്ചത്