ഉള്ളടക്കത്തിലേക്ക് പോവുക

ലക്ഷ്മണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lakshmana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലക്ഷ്മണൻ
ശ്രീരാമൻ , പത്നി സീത, അനുജൻ ലക്ഷ്മണൻ, ഹനുമാൻ എന്നിവരോടൊപ്പം
നിവാസംഅയോദ്ധ്യ
ആയുധംഅമ്പും വില്ലും
ജീവിത പങ്കാളിഊർമ്മിള
Mountരഥം

രാമായണത്തിൽ ‍ ശ്രീരാമന്റെ സഹോദരനാണ് ലക്ഷ്മണൻ ( English: Lakshmana Sanskrit: लक्ष्मण, IAST Lakṣmaṇa; Malay: Laksmana; Khmer: Phreah Leak; Thai/Lao: Phra Lak; Burmese: Lakhan; Japanese: Lesmono).‍.

അനന്തൻ്റെ അവതാരമായാണ് ലക്ഷ്മണൻ അറിയപ്പെടുന്നത്. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് സുമിത്രയിൽ ഉണ്ടായ പുത്രനാണ് ലക്ഷ്മണൻ. ഭരതൻ, ശത്രുഘ്നൻ എന്നിവരാണ് മറ്റു സഹോദരന്മാർ.

ജനനവും കുടുംബവും

[തിരുത്തുക]

ദശരഥരന്റെ മൂന്നാമത്തെ ഭാര്യയായ സുമിത്രയിൽ ഇരട്ടകളായി ജന്മം കൊണ്ടാതാണ് ശത്രുഘനനും ലക്ഷ്മണനും. രാമനും ഭരതനും ശേഷം മൂന്നാമതായി പിറന്നതാണ് ലക്ഷ്മണൻ. എന്നിരുന്നാലും രാമനോട് പ്രെത്യേക അടുപ്പം ലക്ഷ്മണനിൽ പ്രകടമായിരുന്നു. രാമൻ സീതയെ വിവാഹം ചെയ്തപ്പോൾ സീതയുടെ അനുജത്തിയായ ഊർമ്മിളയെ ലക്ഷ്മണൻ വിവാഹം ചെയ്തു.

രാമന്റെ സഹചാരി

[തിരുത്തുക]

പുരാണത്തിൽ അനന്തന്റെ അവതാരമാണ് ലക്ഷ്മണൻ. ആയിരം തലയുള്ള നാഗമാണ് അനന്തൻ, പാലാഴിയിൽ മഹാവിഷ്ണു ശയിക്കുന്നത് അനന്തന്റെ മുകളിലാണ്. ദ്വാപരയുഗത്തിൽ ബലരാമനായി അവതരിച്ചതും അനന്തനാണ്. വിഷ്ണുവിന്റെ മിക്ക അവതാരങ്ങൾക്കൊപ്പം അനന്തനും അവതരിക്കുന്നുണ്ട്. ജ്യേഷ്ഠനെ പിരിയാൻ മനസ്സില്ലാതെ രാമന്റെ വനവാസത്തിൽ ഒപ്പം ചേരുകയും, വനവാസകാലയളവിൽ സഹായിയായും കാ‍വലായും ലക്ഷ്മണൻ ഒപ്പമുണ്ടാകുകയും ചെയ്തു.അദ്ദേഹത്തിന്റെ സഹോദര സ്നേഹം മാതൃകയാക്കാവുന്ന തരത്തിലുള്ളതായിരുന്നു.

ലക്ഷ്മണ രേഖ

[തിരുത്തുക]

അഴകുള്ള മാനായി മാറി വന്ന മാരീചനെ കണ്ട് അകൃഷ്ടയായ സീത, മാനിനെ പിടിച്ചു കൊടുക്കുവാൻ തൻ്റെ പതിയായ ശ്രീരാമനോടാവശ്യപ്പെട്ടു. മാനിനെ പിടിക്കുവാൻ പോയ രാമൻ സീതയ്ക്ക് കാവലായി ലക്ഷ്മണനെ നിയോഗിച്ചിരുന്നു. ദൂരെയെത്തിയ മാരീചൻ രാമന്റെ ശബ്ദത്തിൽ കരയുകയും, ഇതു കേട്ട് പരിഭ്രമിച്ച സീത സഹോദരനെ രക്ഷിക്കാൻ ലക്ഷ്മണനോടാവശ്യപ്പെടുകയും ചെയ്തു. രാമന് ഒന്നും സംഭവിക്കില്ല എന്നറിഞ്ഞിരുന്ന ലക്ഷ്മണൻ ആദ്യം വിസമ്മതിക്കുകയും, ആശങ്കയാൽ പോകുവാൻ തുനിയുകയും ചെയ്തു. പോകും മുമ്പ് കുടിലിനു ചുറ്റും തന്റെ സിദ്ധിയാൽ ഒരു രേഖ വരയ്ക്കുകയും, ഈ രേഖകടന്ന് ആര് അകത്തുവരാൻ ശ്രമിച്ചാലും തത്ക്ഷണം മരിക്കും എന്നു സീതയോട് പറയുകയും ചെയ്തു. ഒരു കാരണവശാലും ഈ രേഖ താണ്ടരുതെന്നും അങ്ങനെ ആയാൽ ആപത്തുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി രാമരക്ഷാർത്ഥം ലക്ഷ്മണൻ പോകുന്നു. ഈ തക്കത്തിന് രാക്ഷസരാജാവായ രാവണൻ ഒരു മുനിയുടെ രൂപത്തിൽ എത്തുകയും അദ്ദേഹത്തിന് ഭിക്ഷ നൽകാൻ ലക്ഷ്മണൻ്റെ മുന്നറിയിപ്പ് അവഗണിച്ച് രേഖ മറികടക്കടന്ന സീതയെ രാവണൻ അപഹരിച്ച് ലങ്കയിലേക്ക് കൊണ്ടുപോവുകയും ചെയ്തു എന്നാണ് രാമായണത്തിൽ പറയുന്നത്.

ചെയ്യുന്നതിന്റെ പരിമിതിയായി സാധാരണ ജനങ്ങളിൽ ചിലർ ലക്ഷ്മണ രേഖ താണ്ടരുത് എന്ന് പറയാറുണ്ട്.

യുദ്ധത്തിലെ ശൗര്യം

[തിരുത്തുക]

ശക്തിയിൽ രാമനു തുല്യമായി തന്നെ ലക്ഷ്മണനെ കരുതുന്നു. രാവണനുമായുള്ള യുദ്ധത്തിൽ അതികാ‍യനെപ്പോലുള്ള രാക്ഷസന്മാരെ കൊല്ലുകയും, രാവണന്റെ മകനായ ഇന്ദ്രജിത്തിനെ വധിക്കുകയും ചെയ്തു. രാമനുമായി ചേർന്ന് രാവണന്റെ സഹോദരനായ കുംഭകർണ്ണൻ എന്ന ഭീമാകാരനായ രാക്ഷസനേയും നിഗ്രഹിച്ചു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലക്ഷ്മണൻ&oldid=4652753" എന്ന താളിൽനിന്ന് ശേഖരിച്ചത്