Jump to content

അലക്കോൽ തടാകം

Coordinates: 46°10′N 81°35′E / 46.167°N 81.583°E / 46.167; 81.583
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lake Alakol എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അലക്കോൽ തടാകം
Алакөл
അലക്കോൽ തടാകം
അലക്കോൽ തടാകം Алакөл is located in Kazakhstan
അലക്കോൽ തടാകം Алакөл
അലക്കോൽ തടാകം
Алакөл
സ്ഥാനംഅൽമാറ്റി, കിഴക്കൻ കസാക്കിസ്ഥാൻ പ്രൊവിൻസ്, കസാക്കിസ്ഥാൻ
നിർദ്ദേശാങ്കങ്ങൾ46°10′N 81°35′E / 46.167°N 81.583°E / 46.167; 81.583
Typeലവണ തടാകം
Basin countriesകസാക്കിസ്ഥാൻ
ഉപരിതല വിസ്തീർണ്ണം2,650 കി.m2 (2.85×1010 sq ft)
പരമാവധി ആഴം54 മീ (177 അടി)
Water volume58.6 കി.m3 (47,500,000 acre⋅ft)
ഉപരിതല ഉയരം347 മീ (1,138 അടി)

കിഴക്കൻ മധ്യ കസാഖിസ്ഥാനിലെ അൽമാറ്റി, ഷൈഗിസ് പ്രവിശ്യകളിൽ സ്ഥിതി ചെയ്യുന്ന ഒരു തടാകമാണ് അലക്കോൽ തടാകം. സമുദ്രനിരപ്പിൽ നിന്ന് 347 മീറ്റർ (1,138 അടി) ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.

ഡുൻ‌ഗേറിയൻ ഗേറ്റ് അഥവാ അലതാവ് പാത എന്നറിയപ്പെടുന്ന ഇടുങ്ങിയ താഴ്‌വര കസാക്കിസ്ഥാന്റെ തെക്കുള്ള ഉയർന്ന പ്രദേശങ്ങളെ വരണ്ട വടക്കുപടിഞ്ഞാറൻ ചൈനയുമായി ബന്ധിപ്പിക്കുന്നു. ഈ പ്രദേശത്തിന്റെ വടക്കു പടിഞ്ഞാറൻ ഭാഗത്താണ് അലക്കോൽ തടാകം സ്ഥിതി ചെയ്യുന്നത്. തടാകത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് സമുദ്രനിരപ്പിൽ നിന്ന് താഴ്‌വരയുടെ തറനിരപ്പ് വരെയുള്ള ഉയരം 350 മുതൽ 450 മീറ്റർ വരെയാണ്. സമുദ്ര നിരപ്പിൽ നിന്ന് അലത പർവത നിരകളുടെ കൂടിയ ഉയരം 4,463 മീറ്റർ (14,642 അടി) ആണ്. തടാകത്തിന്റെ തെക്കുപടിഞ്ഞാറാൻ പ്രദേശം എക്കൽ സമ്പുഷ്ടമാണ്.

2,650 ചതുരശ്ര കിലോമീറ്റർ (1,020 ചതുരശ്ര മൈൽ) ആണ് ഈ തടാകത്തിന്റെ ആകെ ഉപരിതല വിസ്തീർണ്ണം. തടാകത്തിന്റെ ഏറ്റവും കൂടിയ ആഴം 54 മീ (177 അടി) ആണ്. 58.6 കിമി3 ആണ് ആകെ സംഭരണ ശേഷി. അലക്കോൽ തടാകത്തിന്റെ വടക്കുപടിഞ്ഞാറൻ അറ്റത്തെ കോഷാർകോളും സാസ്‌കോളുമായി ബന്ധിപ്പിക്കുന്നത് (ഫോട്ടോയിലെ ഇളം നിറത്തിലുള്ള രണ്ട് തടാകങ്ങൾ) ഒരു താഴ്ന്ന ചതുപ്പുനിലമാണ് (ഫോട്ടോയുടെ മധ്യഭാഗത്തിന് തൊട്ട് മുകളിലായി). അലക്കോൽ തടാകത്തിന്റെ തെക്കേ അറ്റത്തുള്ള ഇടുങ്ങിയ ചതുപ്പു താഴ്‌വര അതിനെ സലനഷ്കോൾ എന്ന ശുദ്ധജല തടാകവുമായി ബന്ധിപ്പിക്കുന്നു (ഫോട്ടോയുടെ താഴത്തെ അറ്റത്ത്).

ഒരു ലവണ തടാകമായ അലകോൽ തടാകത്തിന് 65,200 കി.m2 (25,200 ച മൈ) നീരൊഴുക്ക് പ്രദേശമുണ്ട്. ടാർബഗടായ് പർവതനിരകളിൽ നിന്നൊഴുകുന്ന നിരവധി അരുവികളിൽ നിന്നും ഇടയ്ക്കിടെ തടാകത്തിലേക്ക് വെള്ളം എത്തിച്ചേരുന്നു. തടാകത്തിന്റെ വടക്കേ അറ്റത്ത് തെക്കോട്ടൊഴുകുന്ന ഉർദ്ഷാർ നദിയും തടാകത്തിന്റെ വടക്കുകിഴക്കൻ തീരത്തുള്ള എമിൽ നദിയും അവയിൽ പ്രധാനമാണ്. കാലാകാലങ്ങളിലുള്ള വെള്ളപ്പൊക്ക സമയത്ത് അധികമായി വരുന്ന ജലം സലാനാഷ്കോൾ തടാകത്തിൽ നിന്ന് 10 കിലോമീറ്റർ നീളമുള്ള ജമാൻ-ഒറ്റ്കെൽ (Russian: Жаман-Откель) എന്നറിയപ്പെടുന്ന ചെളി പ്രദേശത്തിൽ കൂടി ഒഴുകി അലകോൽ തടാകത്തിൽ എത്തിച്ചേരുന്നു.[1].

അപൂർവ്വയിനമായ റെലിക്റ്റ് ഗൾ ഉൾപ്പെടെയുള്ള വിവിധയിനം തണ്ണീർത്തട പക്ഷികളുടെ പ്രധാന പ്രജനന, വാസകേന്ദ്രമാണ് തടാക പരിസരം. തടാകത്തിന്റെ പരിസരം സംരക്ഷിക്കാനായാണ് അലക്കോൾ സ്റ്റേറ്റ് സാങ്ച്വറി സ്ഥാപിച്ചത്. പിസ്കി[2] ദ്വീപിൽ അരയന്നക്കൊക്കുകളും മറ്റ് 40 ഇനം പക്ഷികളുമുണ്ട്. 2013-ൽ യുനെസ്കോ അതിന്റെ ഒരു പദ്ധതിയായ മാൻ ആന്റ് ദ ബയോസ്ഫിയർ പ്രോഗ്രാമിന്റെ ഭാഗമായി അലക്കോൾ ബയോസ്ഫിയർ റിസർവിനെ നാമനിർദ്ദേശം ചെയ്തു[3]. തടാകത്തിന്റെ മദ്ധ്യത്തിലായി സ്ഥിതിചെയ്യുന്ന ഉൽകുൻ-അരൽ-ട്യൂബ് ആണ് അലക്കോൽ തടാകത്തിലെ ഏറ്റവും വലിയ ദ്വീപ്[4].

ഈ പ്രദേശത്തെ കാർഷിക പ്രവർത്തനങ്ങൾ ആവശ്യത്തിന് ഈർപ്പം ലഭിക്കുന്ന പ്രദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പ്രധാനമായും ഒന്നോ രണ്ടോ ദിവസം മാത്രം വെള്ളം ഒഴുകുന്ന അരുവികളിലും, എക്കൽ ഡെൽറ്റകളിലും മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. തടാകത്തിന്റെ പൊതുവായ പ്രദേശത്താണ് വെങ്കലയുഗ കാലഘട്ടത്തിലെ അലകുൽ സംസ്കാരം നിലനിന്നിരുന്നത്. ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അലകോൽ തടാകം കാങ്‌ജു സംസ്ഥാനത്തിന്റെ കിഴക്കേ അറ്റത്തായി പടിഞ്ഞാറൻ മേഖലയുടെ ചൈനീസ് ഭൂപടങ്ങളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

ഔഷധ സ്വഭാവം

[തിരുത്തുക]

ആധുനിക വൈദ്യശാസ്ത്ര ഗവേഷണഫലങ്ങൾ തടാക ജലത്തിനു രോഗശാന്തി ഗുണങ്ങളുള്ളതായി സ്ഥിരീകരിക്കുന്നു. വരണ്ടതും ചൂടുള്ളതും പുൽമേടുകളിലെ സുഗന്ധമുള്ളതുമായ ഇവിടുത്തെ വായു മനുഷ്യരിൽ മികച്ച ഗുണം ചെയ്യുന്നു. ഭ്രമണപഥത്തിൽ നിന്ന് മടങ്ങിയ ശേഷം ബഹിരാകാശയാത്രികർ പുനരധിവാസം നടത്തുന്നത് അലക്കോലിലെ റിസോർട്ട് പ്രദേശങ്ങളിലാണ്.

അവലംബം

[തിരുത്തുക]
  1. "Орнитофауна озера Жаланашколь и Джунгарских ворот". 2013-10-04. Archived from the original on 2013-10-04. Retrieved 2020-11-21.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "Archived copy". Archived from the original on 2020-06-06. Retrieved 2008-06-24.{{cite web}}: CS1 maint: archived copy as title (link)
  3. "Alakol". World Network of Biosphere Reserves Directory. UNESCO. Retrieved 31 May 2016.
  4. "Archived copy". Archived from the original on 2020-06-06. Retrieved 2020-09-20.{{cite web}}: CS1 maint: archived copy as title (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അലക്കോൽ_തടാകം&oldid=3970537" എന്ന താളിൽനിന്ന് ശേഖരിച്ചത്