ലേഡി ഇലിയറ്റ് ഐലൻഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lady Elliot Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലേഡി ഇലിയറ്റ് ഐലൻഡ്
An image of the island and nearby coral reefs taken with the Seaview SVII camera
Geography
LocationCoral Sea
ArchipelagoCapricorn and Bunker Group
Area0.45 km2 (0.17 sq mi)
Administration
Australia
RegionCentral Queensland
Local Government AreaBundaberg Region
Lady Elliot Island as seen from the air

ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിലെ തെക്കുപടിഞ്ഞാറൻ് പവിഴപ്പുറ്റുകളാണ് ലേഡി ഇലിയറ്റ് ഐലന്റ്. ബുന്ദബർഗിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് 46 നോട്ടിക്കൽ മൈൽ (45 ചതുരശ്ര കിലോമീറ്റർ) കിടക്കുന്ന ഈ ദ്വീപ് 45 ഹെക്ടർ (110 ഏക്കർ) വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്നു. കാപ്രികോൺ, ബങ്കർ ഗ്രൂപ്പ് ഓഫ് ഐലന്റ്സിന്റെ ഭാഗമായ ഇത് കോമൺവെൽത്ത് ഓഫ് ഓസ്ട്രേലിയയുടെ ഉടമസ്ഥതയിലുള്ളതാണ്. ബണ്ട്വാർഗ്, ഹെർവി ബേ, ബ്രിസ്ബേൻ, ഗോൾഡ് കോസ്റ്റ് എന്നിവിടങ്ങളിൽ നിന്ന് ദിവസേന സർവീസ് നടത്തുന്ന ചെറിയൊരു ഇക്കോ റിസോർട്ടാണ് ഈ ദ്വീപ്.

ഗ്രേറ്റ് ബാരിയർ റീഫ് മറൈൻ പാർക്കിന്റെ ഗ്രീൻ സോണിനുള്ളിലാണ് ലേഡി ഇലിയറ്റ് ഐലൻഡ് സ്ഥിതി ചെയ്യുന്നത്. ഗ്രേറ്റ് ബാരിയർ റീഫ് മറൈൻ പാർക്ക് അതോറിറ്റി നിർദ്ദേശിച്ചിട്ടുള്ള ഏറ്റവും ഉയർന്ന വർഗ്ഗീകരണം കൂടിയുള്ള പ്രദേശവും ആണിത്. മറൈൻ പാർക്ക് ഗ്രീൻ സോൺസ് ഗ്രേറ്റ് ബാരിയർ റീഫ് മറൈൻ നാഷണൽ പാർക്കിനുള്ളിലെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നു. പ്രധാനമായും ബ്രീഡിംഗ്, നഴ്സറി പ്രദേശങ്ങളായ സീഗ്രാസ്സ് ബെഡ്സ്, കണ്ടൽവൃക്ഷ പ്രാദേശങ്ങൾ, ആഴക്കടൽ മത്സ്യക്കൂട്ടം, പവിഴപ്പുറ്റുകൾ എന്നിവ മറൈൻ നാഷണൽ പാർക്ക് ഗ്രീൻ മേഖലയിൽ സംരക്ഷിക്കുന്നു.[1]

സ്കൂബ ഡൈവിംഗും സ്നോർക്കലിംഗിനും ഈ ദ്വീപ് പ്രത്യേകിച്ചും അറിയപ്പെടുന്നു. ഈ പ്രദേശത്തിലെ തെക്ക് അറ്റത്ത് സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് ബാരിയർ പവിഴപ്പുറ്റുകൾക്ക് ജലത്തിനുള്ളിലൂടെ നല്ല വ്യക്തതയുള്ള ദൃശ്യം ലഭിക്കുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Interpreting zones Archived 2018-08-20 at the Wayback Machine.. GBRMPA. Retrieved on 2 October 2012.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള ലേഡി ഇലിയറ്റ് ഐലൻഡ് യാത്രാ സഹായി

  • {{Official website}
"https://ml.wikipedia.org/w/index.php?title=ലേഡി_ഇലിയറ്റ്_ഐലൻഡ്&oldid=3644037" എന്ന താളിൽനിന്ന് ശേഖരിച്ചത്