ലാസ്ലോ ബൈറോ
ലാസ്ലോ ബൈറോ | |
---|---|
ജനനം | László József Bíró 29 സെപ്റ്റംബർ 1899 |
മരണം | 24 ഒക്ടോബർ 1985 | (പ്രായം 86)
ദേശീയത | Hungarian |
മറ്റ് പേരുകൾ | Ladislas Jozsef Biro Ladislao José Biro |
പൗരത്വം | Hungarian, Argentine |
അറിയപ്പെടുന്നത് | Inventor of the ballpoint pen |
ജീവിതപങ്കാളി(കൾ) | Elsa Schick |
കുട്ടികൾ | Mariana |
ആധുനിക ബോൾ പേന കണ്ടുപിടിച്ച ആളാണ് ലാസ്ലോ ജോസെഫ് ബൈറോ (László Bíró) [1](1899 സെപ്തമ്പർ 29 - 1985 ഒക്ടോബർ 24)
ജീവിതരേഖ
[തിരുത്തുക]ഹംഗറിയിലെ ബൂദാപെസ്റ്റിലാണ് ബൈറോ ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛന്റെ പേര് മോസെസ് മറ്റ്യാസ് സ്വൈഗർ എന്നും, അമ്മയുടെ പേര് ജൻക ഉൽമൻ എന്നുമായിരുന്നു.അദ്ദേഹത്തിന് ഗ്യോർഗി ബൈറോ എന്ന പേരിൽ ഒരു സഹോദരനുണ്ടായിരുന്നു. ബൈറോ, 1931-ൽ ബൂദാപെസ്റ്റ് ഇന്റർനാഷ്ണൽ ഫെയറിൽ തന്റെ ആദ്യത്തെ ബോൾ പേനയുടെ മോഡൽ അവതരിപ്പിച്ചു.[2] ഹങ്കറിയിലെ ഒരു ജേർണലിസ്റ്റായി പ്രവർത്തിക്കുമ്പോൾ പത്രം അച്ചടിക്കുന്ന മഷി പെട്ടെന്ന് ഉണങ്ങുന്നതായി കണ്ടു.അദ്ദേഹം അതേ മഷി തന്റെ ഫൗണ്ടൻ പേനയിലും ഉൾപ്പെടുത്താൻ ശ്രമിച്ചു, പക്ഷെ ആ മഷി പേനയുടെ അറ്റത്തേക്ക് വരാതെ കട്ടിപിടിച്ചു കിടന്നു. തന്റെ സഹോദരനോടൊപ്പം പ്രവർത്തിക്കുന്ന സമയത്ത്, അദ്ദേഹം ആവശ്യമുള്ള സമയത്ത് മഷിയെ വലിച്ചെടുക്കുകയും പേപ്പറിലേക്ക് നിക്ഷേപിക്കുകയും ചെയ്യുന്ന പേനയുടെ ടിപ്പ് കണ്ടെത്തി, അദ്ദേഹത്തിന് 1938 -ൽ അതിന്റെ പേരിൽ പേറ്റന്റ് ലഭിക്കുകയും ചെയ്തു.
1943 -ൽ അദ്ദേഹവും, സഹോദരനും, അർജന്റീനയിലേക്ക് താമസം മാറ്റി. ജൂൺ പത്തിന് അവർ മറ്റൊരു പേറ്റന്റിന് അപേക്ഷിച്ചു. യു.എസ് പേറ്റന്റ് 2,390,636,[3] അത് ബൈറോയുടെ അർജന്റീന പേനയായി മാറി.( അർജന്റീനയിൽ ഈ ബോൾ പേന ബൈറോം എന്നാണ്അറിയപ്പെട്ടിരുന്നത്.)ഈ ഡിസൈൻ യുനൈറ്റഡ് കിണ്ടത്തിൽ റോയൽ എയർഫോഴ്സിന്റെ എയർട്രൂപ്പിന് നിർമ്മിക്കാനുള്ള അനുവാദമുണ്ടായിരുന്നു. ഇതിന്റെ ഉപയോഗത്തിലൂടെ ഉയർന്ന ആൽറ്റിറ്റ്യൂഡിലും കൂടുതൽ ഫലപ്രദമായി എഴുതാൻ കഴിഞ്ഞു.
1945- ൽ മാർസെൽ ബിച്ച് പേനയ്ക്കുവേണ്ടി ആ പേറ്റന്റ് വാങ്ങി. അതായിരുന്നു പിന്നീട് ബിക് എന്ന കമ്പനിയുടെ പ്രധാന ഉത്പന്നം.
ലാസ്ലോ ബൈറോ 1985 -ന് അർജന്റീനയിലെ ബ്യൂനോസ് എയേർസിൽ വച്ച് മരണമടയുകയുണ്ടായി. അർജന്റീനയുടെ ഇൻവെന്റേഴ്സ് ഡെ അദ്ദേഹത്തിന്റെ പിറന്നാളാണ്.
2016-ൽ ഗൂഗിൽ ഡൂഡിൽ അദ്ദേഹത്തിന്റെ 117-ാം വാർഷികമായി ആചരിച്ചു.
"ബൈറോ" ട്രെയ്ഡ്മാർക്ക്
[തിരുത്തുക]യു.കെ, ഐർലാന്റ്, ആസ്റ്റ്രേലിയ, ഇറ്റലി പോലുള്ള രാജ്യങ്ങളിലും ഒരു ബാൾപോയിന്റ് പേന വിവിധ രാജ്യങ്ങളിൽ ബൈറോ ആയി അറിയപ്പെട്ടുവരുന്നു [4][5]അതുകൊണ്ടുതന്നെ ഈ വാക്ക് ഒരു ട്രെയ്ഡ്മാർക്കായി പരത്തെ അംഗീകരിച്ചിരിക്കുന്നു.
റെഫറൻസ്
[തിരുത്തുക]- ↑ Stoyles, Pennie; Peter Pentland (2006). The A to Z of Inventions and Inventors. p. 18. ISBN 1-58340-790-1. Retrieved 2008-07-22.
- ↑ "Golyó a tollban - megemlékezés Bíró László Józsefről". Hungarian Patent Office (in Hungarian). Archived from the original on 2010-03-05. Retrieved 2008-07-22.
{{cite web}}
: CS1 maint: unrecognized language (link) - ↑ "US2390636 "Writing Instrument"" (PDF). Retrieved 2013-08-05.
- ↑ Room, Adrian (1983). Dictionary of Trade Name Origins. Routledge. p. 41. ISBN 0-7102-0174-5. Retrieved 2008-07-22.
- ↑ "Biro nell'Enciclopedia Treccani" (in ഇറ്റാലിയൻ). Retrieved 2013-05-22.