എൽ'അമോർ എറ്റ് സൈക്കെ, എൻഫന്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(L'Amour et Psyché, enfants എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൽ'അമോർ എറ്റ് സൈക്കെ, എൻഫന്റ്സ്
കലാകാരൻവില്യം-അഡോൾഫ് ബോഗുറേ
വർഷം1890
Mediumഎണ്ണച്ചായചിത്രം
അളവുകൾ60 cm × 71 cm (20 in × 27+78 in)
സ്ഥാനംസ്വകാര്യശേഖരം

1890-ൽ വില്യം അഡോൾഫ് ബോഗുറേ വരച്ച ഒരു എണ്ണഛായാചിത്രമാണ് എൽ'അമോർ എറ്റ് സൈക്കെ, എൻഫന്റ്സ്. നിലവിൽ ഈ ചിത്രം ഒരു സ്വകാര്യ ശേഖരത്തിലാണ് കാണപ്പെടുന്നത്. ബൊഗ്യൂറോ സൊസൈറ്റി ഡെസ് ആർട്ടിസ്റ്റെസ് ഫ്രാങ്കൈസിന്റെ പ്രസിഡന്റായിരുന്ന വർഷം 1890-ൽ പാരീസിലെ ഒരു സല്ലാപയറയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.[1]ആലിംഗനവും ചുംബനവും പങ്കിടുന്ന ഗ്രീക്ക് കാല്പനിക രൂപങ്ങളായ കുപിഡും സൈക്കെയും ആണ് ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. നിയോക്ലാസിക്കൽ കലയിലെ പൊതുവേ സ്വീകരിക്കപ്പെട്ട ഒരു ചിത്രകാരനായിരുന്നു ബൊഗ്യൂറോ.

തെറ്റായ പേര്[തിരുത്തുക]

ഇന്റർനെറ്റിലെ ആദ്യത്തെ വെർച്വൽ ഗാലറികളിലൊന്നാണ് വെബ് മ്യൂസിയം. ഇത് 1890 തീയതിയോടൊപ്പമുള്ള എൽ'അമോർ എറ്റ് സൈക്കിനുപകരം 1873-ലെ ദ ഫസ്റ്റ് കിസ്സ് എന്ന ചിത്രത്തെ തെറ്റായി രണ്ടും തമ്മിൽ മാറ്റി കാണിച്ചിരുന്നു.[2] ചിത്രത്തിൽ താഴെ വലതുവശത്ത് രചയിതാവിന്റെ പേരിനടുത്ത് 1890 എന്ന് വർഷം രേഖപ്പെടുത്തിയിരിക്കുന്നതു കാണാം.

1890 തീയതിയോടൊപ്പമുള്ള ബൊഗ്യൂറോയുടെ ഒപ്പിൻറെ വിശദാംശം

വിഷയം[തിരുത്തുക]

പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലെ ക്ലാസിക്കൽ ഗ്രീക്ക്, റോമൻ പുരാണങ്ങളിലുള്ള താൽപര്യം വീണ്ടും ഉയർന്നുവന്നത് കുപിഡിന്റെയും സൈക്കോയുടെയും കഥയെ ചിത്രീകരിക്കുന്നതിന് വഴിയൊരുക്കി. ഒരു രാജാവിന്റെയും രാജ്ഞിയുടെയും മകളായ സൈക്ക് വളരെ സുന്ദരിയായി ജനിച്ചു. അവളുടെ സൗന്ദര്യം പുരുഷന്മാർ അവളെ ആരാധിക്കാൻ കാരണമായി. ഇത് കുപിഡിന്റെ അമ്മയും സൗന്ദര്യദേവതയുമായ വീനസിനെ പ്രകോപിപ്പിച്ചു. വീനസ് അമ്പു കൊണ്ട് അവളെ കുത്തിക്കൊല്ലാൻ കുപിഡിനെ അയച്ചു. പ്രതികാരമെന്ന നിലയിൽ അറപ്പുതോന്നിക്കുന്ന ഒരു സൃഷ്ടിയുമായി പ്രണയത്തിലാകാൻ അവളെ നിർബന്ധിച്ചു. പകരം, കുപിഡ് സ്വന്തം അമ്പുപയോഗിച്ച് സ്വയം മുറിവേല്പിക്കുകയും സൈക്കോയെ പ്രണയിക്കുകയും ചെയ്യുന്നു. അവന്റെ മുഖം ഒരിക്കലും കാണരുതെന്ന വ്യവസ്ഥയിൽ അയാൾ അവളെ രഹസ്യമായി വിവാഹം കഴിക്കുന്നു. മുഖം കാണാനുള്ള അവളുടെ ജിജ്ഞാസയിൽ അവൻ വീഴുമ്പോൾ കുപിഡ് അവളിൽ നിന്നും ഓടിപ്പോകുന്നു. ഒടുവിൽ അവർ വീണ്ടും ഒന്നിക്കുന്നു. അവൾക്ക് അമരത്വം എന്ന സമ്മാനം ലഭിക്കുന്നു.[3] വീനസിൽ നിന്നുള്ള പ്രതികൂല സാഹചര്യങ്ങളിൽ അവർ നേടിയ വിജയവും അമരത്വവും ഈ വിഷയം ജനപ്രിയമാക്കുന്നു.

വില്യം ബൊഗ്യൂറോ കുപിഡ്, സൈക്ക് എന്നീ കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് കൊച്ചുകുട്ടികളായി ചിത്രീകരിക്കുന്നു. ഈറോസിന്റെ റോമൻ വ്യാഖ്യാനമായ കുപിഡ് പലപ്പോഴും വില്ലും അമ്പും ഉള്ള അതിശയകരമായ, കുസൃതികാട്ടുന്ന ചിറകുള്ള കുഞ്ഞായി ചിത്രീകരിക്കപ്പെടുന്നു. ഗ്രീക്ക് തുല്യനായ ഇറോസ് പലപ്പോഴും ഒരു ചെറുപ്പക്കാരനായി ചിത്രീകരിക്കപ്പെടുമ്പോഴാണ് അവനും സൈക്കും തമ്മിലുള്ള പ്രണയബന്ധം പുറത്തുവരുന്നത്. പകരം, കുപിഡിനെ ഒരു കുഞ്ഞായിട്ടും സൈക്കിനെ ഒരു കൊച്ചുകുട്ടിയായി ചിത്രീകരിക്കുന്നെങ്കിലും കലാചരിത്രത്തിലൂടെ അവളെ ഒരു യുവതിയായിട്ടാണ് കാണുന്നത്. ബൊഗ്യൂറോ അവളെ ചിത്രശലഭ ചിറകുകളോടുകൂടി വരയ്ക്കാൻ തിരഞ്ഞെടുക്കുന്നു. കാരണം അരിസ്റ്റോട്ടിൽ ചിത്രശലഭങ്ങൾക്ക് നൽകിയ ഗ്രീക്ക് പദമാണ് സൈക്ക്.[4]അവൾ മനുഷ്യനിൽ നിന്ന് അമർത്യനായി മാറുന്നതിനാൽ സൈക്ക് മനുഷ്യാത്മാവിന്റെ പരിവർത്തനത്തിന്റെ പ്രതീകമാണ്. കഥാപാത്രങ്ങളെ കുട്ടികളായി ചിത്രീകരിക്കാനുള്ള തീരുമാനം അവരുടെ നിരപരാധിത്വത്തെ സൂചിപ്പിക്കുന്നതാണ്. ഈ ചിത്രീകരണം സലൂണിൽ പ്രദർശിപ്പിച്ചപ്പോൾ വ്യാപകമായി അംഗീകരിക്കപ്പെട്ടിരുന്നു. ബൊഗ്യൂറോ തന്റെ ഒന്നിലധികം ചിത്രങ്ങളിൽ അവരെ നമുക്ക് കൂടുതൽ പരിചിതമായ യുവപ്രേമികളായി ചിത്രീകരിക്കുന്നു.

രചനാരീതി[തിരുത്തുക]

കുപിഡ്, സൈക്ക് എന്നിവരുടെ പ്രതീകങ്ങൾ നീളമുള്ളതും ലംബവുമായ ക്യാൻവാസിൽ ചിത്രീകരിച്ചിരിക്കുന്നു. കുപിഡ് സമനിലയ്ക്കായി ഒരു മേഘത്തിൽ ഒരു കാൽ വയ്ക്കുകയും അതുപോലെ തന്നെ ഫ്രെയിമിനെ സന്തുലിതമാക്കികൊണ്ട് മൃദുവായ ആലിംഗനങ്ങളിൽ പരസ്പരം മുഴുകുന്നു. അവളുടെ കൈ മിക്കവാറും കുപിഡിനെ അകറ്റി നിർത്തുന്നതായിരിക്കാം. അവൾ അവനിൽ നിന്ന് മാറി താഴേക്ക് നോക്കുന്നു. നീല തുണി അവരുടെ പുറകിലും ചുറ്റുമുള്ള മേഘങ്ങളിലേക്കും ഒഴുകുന്നു. അവർ ഭൗമിക മണ്ഡലത്തിന് മുകളിൽ അനുഗ്രഹപൂർവ്വം ആകാശത്ത് ഉല്ലാസത്തോടെ കാണപ്പെടുന്നു.

കുട്ടികളെ വരയ്ക്കാൻ ബൊഗ്യൂറോ തിരഞ്ഞെടുക്കുന്ന ശൈലി വ്യക്തവും അർത്ഥവത്തായതുമാണ്. അവരുടെ വെളുത്ത ശരീരം തിളക്കമാർന്നതും റോസ് നിറവുമാണ്. അതവരുടെ വിശുദ്ധിയുടെ പ്രതീകമായി കണക്കാക്കുന്നു.[5]തോളിൽ നിന്ന് ചിറകുകൾ മുളച്ചിരിക്കുന്നു. പേസ്റ്റൽ കളറുകളിലൂടെയും മൃദുവായ, വെൽവെറ്റി ബ്രഷ്സ്ട്രോക്കുകളിലൂടെയും ബൊഗ്യൂറോ കുട്ടിക്കാലത്തിന്റെയും യുവ പ്രണയത്തിന്റെയും വിചിത്ര ഘടകങ്ങളിലൂടെ മാർഗ്ഗദർശനം നൽകുന്നു. ചിത്രത്തിന് കൂടുതലും ഒരു പ്രണയകഥയുടെ ചിത്രീകരണത്തിന് ആവശ്യമായ അസാധാരണമായ നീലനിറം നൽകിയിരിക്കുന്നു.[6]പിങ്ക്, ചുവപ്പ് എന്നീ നിറങ്ങൾ ഉപയോഗിക്കാത്തതിലൂടെ, ചിത്രകാരൻ വിലക്കപ്പെട്ട പ്രണയത്തിന്റെ പ്രമേയത്തിൽ നിന്നും യുവ പ്രണയത്തിന്റെ ആശയത്തിലേക്ക് മാറുന്നു. നിറങ്ങൾ കുളിർമയുള്ളതും പരുപരുത്തതുമാണ്. കുപിഡ്, സൈക്ക് എന്നിവരുടെ പൊക്കം കൃത്യമായി ചിത്രീകരിക്കാൻ ബൊഗ്യൂറോ ശ്രദ്ധിക്കുന്നു. ഇളം തുണിത്തരങ്ങൾ, മിനുസമാർന്ന സ്വർണ്ണ മുടി, ചർമ്മത്തിന്റെ മാർദ്ദവമാർന്ന നിറങ്ങൾ എന്നിവയിൽ ചിത്രം നിറഞ്ഞിരിക്കുന്നു. ചിത്രം കാഴ്ചക്കാരൻറെ മനസ്സിൽ തറയ്‌ക്കുന്നില്ല, പക്ഷേ കണ്ണുകൾക്ക് കുളിർമ നൽകുന്നു.

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

ഫ്രഞ്ച് സ്വദേശിയായ ഒരു ചിത്രകാരനായിരുന്നു വില്യം-അഡോൾഫ് ബോഗുറേ. തന്റെ യഥാർത്ഥമായ ചിത്രങ്ങളിൽ പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി അദ്ദേഹം ക്ലാസിൿ രംഗങ്ങൾക്ക്, സവിശേഷമായി സ്ത്രീശരീരചിത്രീകരണങ്ങൾക്ക് നവീനഅർത്ഥങ്ങൾ പകർന്നുനൽകി.[7] തന്റെ ജീവിതകാലത്ത് ഫ്രാൻസിലും അമേരിക്കയിലും പ്രസിദ്ധനായിരുന്ന അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചിത്രങ്ങൾക്ക് ഉയർന്ന വില ലഭിക്കുകയും ചെയ്തു.[8] മാറുന്ന അഭിരുചികളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും ബോഗുറേയ്ക്കും അദ്ദേഹത്തിന്റെ രചനകൾക്കും സ്വീകാര്യത കുറഞ്ഞുവന്നു.[8] എന്നാൽ 1980 കളിൽ രൂപചിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു.[8] ലഭ്യമായ അറിവുകൾ വച്ച് തന്റെ ജീവിതകാലത്ത് 822 രചനകൾ നടത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതിനേക്കുറിച്ചുമുള്ള അറിവുകൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകിടക്കുന്നു.[9]

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  • Wissman, Fronia E. Bouguereau. San Francisco: Pomegranate Artbooks, 1996.
  • Cavendish, Richard. Man, Myth and Magic: the Illustrated Encyclopedia of Mythology Volume 7. New York: Marshall Cavendish, 1995.
  • Manos-Jones, Maraleen. The Spirit of Butterflies: Myth, Magic, and Art. New York: Henry N. Abrams, 2000.
  • Elliot, Virgil. Traditional Oil Painting: Advanced Techniques and Concepts from the Renaissance to the Present. New York: Watson-Guptil, 2008.

Notes[തിരുത്തുക]

  1. Wissman, "Bouguereau," 82-91.
  2. http://www.ibiblio.org/wm/paint/auth/bouguereau/. {{cite web}}: Missing or empty |title= (help)
  3. Cavendish, "Man, Myth and Magic."
  4. Manos-Jones, The Spirit of Butterflies: Myth, Magic, and Art," 47.
  5. Elliott, "Traditional Oil Painting: Advanced Techniques and Concepts from the Renaissance to the Present," 67-72.
  6. Ibid.
  7. Wissman, Fronia E. (1996). Bouguereau (1st ed ed.). San Francisco: Pomegranate Artbooks. ISBN 0876545827. OCLC 33947605. {{cite book}}: |edition= has extra text (help)
  8. 8.0 8.1 8.2 Glueck, Grace (January 6, 1985). "To Bouguereau, Art Was Strictly 'The Beautiful'". The New York Times. Retrieved 27 January 2013.
  9. Ross, Fred. "William Bouguereau: Genius Reclaimed". Art Renewal. Archived from the original on സെപ്റ്റംബർ 18, 2015. Retrieved ജനുവരി 27, 2013.

പുറം കണ്ണികൾ[തിരുത്തുക]