Jump to content

കെയ്ൽ മിൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kyle Mills എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kyle Mills
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Kyle David Mills
ജനനം (1979-03-15) 15 മാർച്ച് 1979  (45 വയസ്സ്)
Auckland, Auckland Region, New Zealand
ഉയരം1.93 മീ (6 അടി 4 ഇഞ്ച്)
ബാറ്റിംഗ് രീതിRight-hand bat
ബൗളിംഗ് രീതിRight-arm fast-medium
റോൾAll-Rounder
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 227)10 June 2004 v England
അവസാന ടെസ്റ്റ്18 March 2009 v India
ആദ്യ ഏകദിനം (ക്യാപ് 123)15 April 2001 v Pakistan
അവസാന ഏകദിനം16 June 2013 v England
പ്രാദേശിക തലത്തിൽ
വർഷംടീം
1998–presentAuckland
2001Lincolnshire
2013Middlesex
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC List A
കളികൾ 19 165 76 248
നേടിയ റൺസ് 289 1,016 2,166 2,124
ബാറ്റിംഗ് ശരാശരി 11.56 15.87 26.09 19.13
100-കൾ/50-കൾ 0/1 0/2 1/14 0/5
ഉയർന്ന സ്കോർ 57 54 117* 57*
എറിഞ്ഞ പന്തുകൾ 2,902 7,977 12,350 12,069
വിക്കറ്റുകൾ 44 235 204 349
ബൗളിംഗ് ശരാശരി 33.02 26.74 29.81 26.30
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 1 5 1
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 2 n/a
മികച്ച ബൗളിംഗ് 4/16 5/25 5/33 5/25
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 4/– 40/– 27/– 62/–
ഉറവിടം: CricketArchive: espncricinfo, 31 January 2014

ന്യൂസിലൻഡ് പേസ് ബൗളർ ആയിരുന്നു കെയ്ൽ മിൽസ്.14 വർഷം നീണ്ട കരിയറിൽ തുടർച്ചയായി ആദ്യ 10 ബൗളർമാരിൽ സ്ഥാനംപിടിച്ച താരം വളരെക്കാലം ഒന്നാം നമ്പറുമായിരുന്നു.

ഏകദിനം

[തിരുത്തുക]

നീണ്ട 14 വർഷത്തെ കരിയറിനിടയിൽ 170 ഏകദിനങ്ങളിൽ നിന്നായി 240 വിക്കറ്റുകളാണ് മിൽസ് നേടിയത്.വെട്ടോറിക്ക് ശേഷം ന്യൂസിലാൻഡിനായി ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന താരമാണ് മിൽസ്.22 ാമത്തെ വയസ്സിൽ 2001ൽ ഷാർജയിൽ വെച്ച് പാകിസ്താനെതിരായിട്ടാണ് മിൽസ് ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്.2007 നവംബറിൽ ഡർബനിൽ ദക്ഷിണാഫ്രിക്കക്കെതിരെ 25 റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ഏകദിന കരിയറിലെ മികച്ച പ്രകടനം.[1] 1047 റൺസും ഏകദിനത്തിൽ നേടിയിട്ടുണ്ട്.2015 ജനുവരി 31ന് പാകിസ്താനെതിരെ വെല്ലിംഗ്ടണിലാണ് മിൽസ് അവസാന ഏകദിനം കളിച്ചത്. ന്യൂസിലാൻഡിന് വേണ്ടി 3 ലോകകപ്പുകളിൽ കളിച്ചിട്ടുള്ള മിൽസ് 2015 ലോകകപ്പ് ടീമിലും സ്ഥാനം പിടിച്ചിരുന്നു.എന്നാൽ ടീം ഫൈനൽ വരെ എത്തിയിരുന്നെങ്കിലും ഒറ്റ മത്സരത്തിൽ പോലും അദ്ദേഹത്തിന് കളിക്കാനായിരുന്നില്ല.അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ നടത്തുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഏറ്റവും അധികം വിക്കറ്റുകൾ നേടിയ താരം കെയിൽ മിൽസ് ആണ്

ട്വൻറി20

[തിരുത്തുക]

ട്വൻറി20 ഫോർമാറ്റിൻെറ ആദ്യ മത്സരമായ 2005 ഫെബ്രുവരി 17 ലെ ആസ്ട്രേലിയ-ന്യൂസിലൻഡ് പോരാട്ടത്തിൽ മിൽസ് മൂന്നു വിക്കറ്റുകൾ നേടിയിരുന്നു.2014 ഡിസംബർ അഞ്ചിന് പാകിസ്താനെതിരെ ദുബൈയിൽ നടന്നതാണ് ഈ ഫോർമാറ്റിലെ അവസാന അന്താരാഷ്ട്ര മത്സരം.26 റൺസിന് മൂന്നുവിക്കറ്റ് എന്നതാണ് ട്വൻറി20യിലെ മികച്ച പ്രകടനം.42 ട്വന്റി 20യിൽ നിന്നായി 43 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.[2]

ടെസ്റ്റ്

[തിരുത്തുക]

19 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 44 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2004 ൽ ഇംഗ്ളണ്ടിനെതിരെ നോട്ടിങ്ഹാമിൽ നടന്ന മത്സരത്തിലൂടെ ടെസ്റ്റിൽ അരങ്ങേറി.2009 മാർച്ച് 18ന് ഇന്ത്യക്കെതിരെയാണ് അവസാന ടെസ്റ്റ് കളിച്ചു. ആറിന് 77 ആണ് ടെസ്റ്റിലെ മികച്ച വ്യക്തിഗത പ്രകടനം.[3] സഹതാരമായ ഡാനിയൽ വെട്ടോറി വിരമിച്ചതിന് പിന്നാലെയാണ് മിൽസും ക്രിക്കറ്റിനോട് വിട പറഞ്ഞത്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • കെയ്ൽ മിൽസ്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.

അവലംബം

[തിരുത്തുക]
  1. http://www.doolnews.com/mills-retire-from-cricket765.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-06-14.
  3. http://www.madhyamam.com/news/347833/150401[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കെയ്ൽ_മിൽസ്&oldid=3803361" എന്ന താളിൽനിന്ന് ശേഖരിച്ചത്