Jump to content

കുരീക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kureekkad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുരീക്കാട്
ഗ്രാമം
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം
വിസ്തീർണ്ണം
 • ആകെ10.83 ച.കി.മീ.(4.18 ച മൈ)
ഭാഷകൾ
 • ഔദ്യോഗികമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
ടെലിഫോൺ കോഡ്0484
വാഹന റെജിസ്ട്രേഷൻKL-39

എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിലെ ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കുരീക്കാട്. കുരീക്കാട് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു.

ആരാധനാലയങ്ങൾ

[തിരുത്തുക]

കുരീക്കാട് ശ്രീകൃഷ്ണ ക്ഷേത്രം,കണ്ടംകാവ് ഭഗവതി ക്ഷേത്രം,മേക്കാവ് ശിവക്ഷേത്രം,പുലിയാമ്പുള്ളി നമ്പൂരിച്ചൻ ക്ഷേത്രം, കന്യാമറിയത്തിന്റെ പേരിലുള്ള കുരിശ് പള്ളി എന്നീ ആരാധനാലയങ്ങൾ ആണ് പണ്ടു മുതലേ ഉണ്ടായിരുന്നത്.ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രം,ശ്രീ അഗസ്ത്യ ക്ഷേത്രം, സെന്റ് ജൂഡ് ചർച്ച്, ഗാന്ധിനഗർ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ കുരിശ് പള്ളി, പരിശുദ്ധ കന്യാമറിയത്തിന്റെ കുരിശ് പള്ളി എന്നിവ പിന്നീട് ഉണ്ടായതാണ്.

റെയിൽവേ സ്റ്റേഷൻ

[തിരുത്തുക]

ചോറ്റാനിക്കര റോഡ് റെയിൽവേ സ്റ്റേഷൻ ഇവിടെ സ്ഥിതി ചെയ്യുന്നു. ആദ്യകാലത്ത് "കുരീക്കാട് റെയിൽവേ സ്റ്റേഷൻ" എന്നാണ് അറിയപ്പെട്ടിരുന്നത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുരീക്കാട്&oldid=3550812" എന്ന താളിൽനിന്ന് ശേഖരിച്ചത്