കുഞ്ഞിക്കുട്ടൻ തമ്പുരാൻ (നടൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kunjikkuttan Thampuran (actor) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രവിവർമ്മ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
ജനനം1936
മരണം2010 ഓഗസ്റ്റ് 24 (aged 74)
തൊഴിൽഅഭിനേതാവ്, കഥകളി കലാകാരൻ
ജീവിതപങ്കാളി(കൾ)സതി വർമ്മ

കൊച്ചി രാജകുടുംബാംഗവും മലയാളചലച്ചിത്ര സീരിയൽ അഭിനേതാവും കഥകളി കലാകാരനും എഴുത്തുകാരനുമായിരുന്നു ആർ.വി. കുഞ്ഞിക്കുട്ടൻ തമ്പുരാൻ. (1936 - 2010, ഓഗസ്റ്റ് 24) 50 ഓളം മലയാളചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്[1]. കൂടാതെ കോട്ടൺമേരി എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

സി.പി.എം. അനുഭാവിയായ ഇദ്ദേഹം 'കുരുക്ഷേത്ര' എന്ന പേരിൽ ഒരു ആട്ടക്കഥ പാർട്ടിക്കുവേണ്ടി തയ്യാറാക്കിയിരുന്നു. കഥകളി, കൂടിയാട്ട രംഗത്തെ ശ്രദ്ധേയരായ കലാകാരന്മാരെക്കുറിച്ച് ആളുകൾ അരങ്ങുകൾ എന്നൊരു പുസ്തകം രചിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. "നടൻ ആർ.വി. കുഞ്ഞിക്കുട്ടൻ തമ്പുരാൻ അന്തരിച്ചു". മൂലതാളിൽ നിന്നും 2012-02-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-02.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]