കുമരി കണ്ഡം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇന്ത്യൻ മഹാസമുദ്രത്തിനടിയിൽ മുങ്ങിപ്പോയി എന്ന് കരുതപ്പെടുന്ന ഒരു സാങ്കൽപിക ഭൂഭാഗമാണ് കുമരി കണ്ഡം
19ാം നൂറ്റാണ്ടിൽ, യൂറോപ്പിലേയും അമേരിക്കയിലേയും ഗവേഷകരും പണ്ഡിതരും ലെമൂറിയ എന്നൊരു ഭൂഭാഗം ഇന്ത്യയ്ക്ക് തെക്ക് ഉണ്ടായിരുന്നിരിക്കാം എന്ന് വാദിച്ചിരുന്നു. പടിഞ്ഞാറിൽ മഡഗാസ്കർ മുതൽ കിഴക്ക് ഓസ്ട്രേലിയ വരെ പരന്നു കിടക്കുന്ന ഒരു ഭൂഘണ്ഡമായിട്ടാണ് ഇത് വിഭാവനം ചെയ്തത്. മഡഗാസ്കറിലെയും ഓസ്ട്രേലിയയിലെയും ഇന്ത്യയിലേയും ഗോത്രവംശജർ തമ്മിൽ കണ്ടിരുന്ന നിഗൂഢമായ ഒരു സാമ്യം കാരണമാണ് ഇങ്ങനെ ഒരു തിയറി ഉണ്ടായത്. ആ കാലത്തെ തമിഴ് നവോത്ഥാന നായകരൊക്കെ ഈ വാദം ഏറ്റെടുക്കുകയും, സംഘകാല കൃതികളിൽ പറഞ്ഞിരുന്ന പാണ്ഡ്യനാട് ഈ ഭൂഭാഗം കൂടി ചേർന്നതാണ് എന്നും, പിന്നീടെപ്പോഴോ കടലിൽ മുങ്ങി പോയതാണെന്നും വാദം വന്നു. 20ാം നൂറ്റാണ്ടിന്റെ ആദ്യത്തോടെ ലെമൂറിയയ്ക്ക് കുമരികാണ്ഡം എന്ന പേര് കൊടുത്തു. കോണ്ടിനെന്റൽ ഡ്രിഫ്റ്റ് സിദ്ധാന്തം വന്നതോടുകൂടി ലെമൂറിയ എന്ന തത്ത്വത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. എങ്കിലും ഇന്നും ആ നഷ്ട ഭൂമിയുടെ തത്ത്വം വിശ്വസിക്കുന്നവർ അനേകമാണ്. അനേകം സംഘകൃതികളിലും സംസ്കൃത കൃതികളിലും പരാമർശിക്കപ്പെട്ട കുമരി കണ്ഡത്തിനെ തമിഴ് സംസ്കാരത്തിന്റെ ഈറ്റില്ലമായി കരുതിപ്പോരുന്നു.