കുളനട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kulanada എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുളനട
ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ജില്ലPathanamthitta
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
689503
Telephone code04734 26 & 04734 20
വാഹന റെജിസ്ട്രേഷൻKL-
അടുത്തുള്ള നഗരംPandalam
Literacy100%
ലോക്‌സഭാ മണ്ഡലംPathanamthitta
ClimateGood (Köppen)

പത്തനംതിട്ട ജില്ലയിൽ പന്തളത്തിന് സമീപം സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കുളനട. കോഴഞ്ചേരി താലൂക്കിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്.[1] ആലപ്പുഴ ജില്ലയുമായി ഈ ഗ്രാമം അതിർത്തി പങ്കിടുന്നു. പ്രശസ്ത മലയാള സാഹിത്യകാരനായ ബെന്യാമിൻ ഈ ഗ്രാമത്തിലാണ് ജനിച്ചത്.

ചരിത്രം[തിരുത്തുക]

തിരുവിതാംകൂർ രാജ്യത്ത് തിരുവല്ല താലൂക്കിൽ പന്തളം വടക്കേക്കര വില്ലേജിൽപ്പെട്ട ഞെട്ടൂർ, കൈപ്പുഴ, മാന്തുക, ഉളനാട് എന്നീ കരകളും, മുഴക്കുഴ വില്ലേജിലെ ഉളന്നൂരും മെഴുവേലി വില്ലേജിലെ തുമ്പമൺതാഴം കരകളും കൂടി ചേർത്ത് 1953-ൽ കുളനട പഞ്ചായത്തു രൂപീകരിച്ചു. പിന്നീട് ചെങ്ങന്നൂർ താലൂക്കിലും 1984 മുതൽ കോഴഞ്ചേരി താലൂക്കിലും ഉൾപ്പെടുന്നു[2].

നാമോൽപ്പത്തി[തിരുത്തുക]

കുളനട ദേവീക്ഷേത്രവും അതിനോടു ചേർന്ന നടയും കുളവും ഉള്ള പ്രദേശം കുളനട എന്നു വിളിക്കപ്പെട്ടതായി പറയപ്പെടുന്നു. കൊലനിലം ലോപിച്ച് കുളനട ആയി എന്നും വാദമുണ്ട്[2].

ഭൂമിശാസ്ത്രം[തിരുത്തുക]

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ കുളനട ബ്ളോക്കില്ലാണ് കുളനട ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വിസ്തീർണ്ണം 21.5 ചതുരശ്രകിലോമീറ്ററാണ്. 16 വാർഡുകളാണ് ഈ പഞ്ചായത്തിലുള്ളത്. പഞ്ചായത്തിന്റെ തെക്കുഭാഗത്തു കൂടി ഒഴുകുന്ന അച്ചൻകോവിലാറിന്റെ 8 കിലോമീറ്റർ ദൂരം കുളനടപഞ്ചായത്തിലാണ്. 17 കുന്നുകൾ, ചെറുതും വലുതുമായ 16 കുളങ്ങൾ, 6 ചാലുകൾ, 39 തോടുകൾ, 57 പൊതുകിണറുകൾ, കുന്നുകളുടെ ഇടയിൽ വിശാലമായ നെൽപ്പാടങ്ങൾ, ഫലഭൂയിഷ്ഠവും നിരപ്പാർന്നതുമായ ആറ്റുതീരം, 8 കാവുകൾ എന്നിങ്ങനെ വൈവിധ്യവും മനോഹരവുമായ ഭൂപ്രകൃതിയാൽ അനുഗൃഹീതമാണ് കുളനട 34 ഏക്കർ വിസ്തൃതി ഉള്ള ഉളനാട്പോ ളച്ചിറ എന്നാ മനോഹര സ്ഥലം ഇവിടെ ഉണ്ട്.[2].

അതിരുകൾ[തിരുത്തുക]

കുളനടപഞ്ചായത്തിന്റെ അതിരുകൾ തെക്കുഭാഗത്ത് അച്ചൻകോവിലാറും, വടക്കുഭാഗത്ത് മെഴുവേലി പഞ്ചായത്തും, കിഴക്കുഭാഗത്ത് ചെന്നീർക്കര പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് വെൺമണി, മുളക്കുഴ പഞ്ചായത്തുകളുമാണ്[2].

ഗതാഗത സൗകര്യങ്ങൾ[തിരുത്തുക]

ഗ്രാമവാസികൾ ഗതാഗതത്തിനായി സ്വകാര്യ ബസ്സുകളെയും, കെ.എസ്.ആർ.ടി.സി. ബസ്സുകളെയും കൂടുതലായി ആശ്രയിക്കുന്നു. ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങളിലാണ് സമീപ റെയിൽവേ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • പ്രതീക്ഷ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ, ഉളനാട്
  • പഞ്ചായത്ത്‌ ശിശുവിഹർ, ഉളനാട്
  • പഞ്ചായത്ത് ഹയർ സെക്കന്ററി സ്കൂൾ
  • ഗവ. എൽ.പി സ്കൂൾ
  • ഗിരിദീപം എൽ.പി സ്കൂൾ
  • ആർ.ആർ യു.പി സ്കൂൾ, പൈവഴി
  • ഗവ. യു.പി സ്കൂൾ, മാന്തുക
  • എം.എസ് എൽ.പി സ്കൂൾ, ഉളനാട്
  • ഡി.വി.എൻ.എസ്.എസ്.എൽ.പി. സ്കൂൾ, ഉള്ളന്നൂർ
  • സെൻ്റ് ജോൺസ് യൂ.പി സ്കൂൾ, ഉളനാട്
  • എം. ഡി. എൽ. പി. സ്കൂൾ,കൈപ്പുഴ
  • എം.റ്റി.എൽ.പി.സ്കൂൾ, തുമ്പമൺ താഴം
  • സെൻ്റ് തോമസ് യൂ പി സ്കൂൾ, തുമ്പമൺ നോർത്ത്
  • ഈ.എ.എൽ.പി.എസ്, പള്ളിക്കാല

ആരാധനാലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ[തിരുത്തുക]

  • കുളനട ദേവീ ക്ഷേത്രം
  • പുലിക്കുന്നിൽ ശ്രീ ധർമശാസ്താ ക്ഷേത്രം
  • ഉള്ളന്നൂർ ശ്രീഭദ്രദേവീ ക്ഷേത്രം
  • ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • തുമ്പിനടി മലങ്കാവ് ശിവപാർവതി ക്ഷേത്രം
  • മാന്തുക ശ്രീശിവപാർവതി ക്ഷേത്രം

പള്ളികൾ[തിരുത്തുക]

  • സെന്റ് തോമസ് യാക്കോബായ പള്ളി, മാന്തളിർ
  • സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി, മാന്തളിർ
  • സെന്റ് മേരീസ് പള്ളി, ഉള്ളന്നൂർ
  • സെന്റ് ജൂഡ്സ് മലങ്കര കത്തോലിക്ക പള്ളി
  • സെൻറ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി, ഉളനാട്
  • സെൻ്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി, ഉള്ളന്നൂർ.
  • സെന്റ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി ചെറിയ പള്ളി, വട്ടയം, ഉള്ളന്നൂർ

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "List of Taluks and ഗ്രാമംs in Pathanamthitta ജില്ല". Archived from the original on 2011-12-08. Retrieved 2013-01-01.
  2. 2.0 2.1 2.2 2.3 എൽ.എസ്.ജി Archived 2016-03-04 at the Wayback Machine. കുളനട ഗ്രാമപഞ്ചായത്ത്
"https://ml.wikipedia.org/w/index.php?title=കുളനട&oldid=3915954" എന്ന താളിൽനിന്ന് ശേഖരിച്ചത്