കൃഷ്ണ പ്രഭ
കൃഷ്ണ പ്രഭ | |
---|---|
![]() | |
ജനനം | കൃഷ്ണ പ്രഭ 25 നവംബർ 1987[1] |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്ര നടി |
സജീവ കാലം | 2008–present |
വെബ്സൈറ്റ് | [http://krishnapraba.in/ krishnapraba.in |
കൃഷ്ണ പ്രഭ [2] ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ്. കൃഷ്ണ പ്രഭ ക്ലാസിക്കൽ ആൻഡ് സിനിമാറ്റിക് പ്രൊഫഷണൽ നർത്തകി ആണ്. സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ മാടമ്പി (2008) എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്ര രംഗത്തേക്ക് കടന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിൽ മോളികുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു [3] . 2009 ൽ മികച്ച വനിതാ കോമഡി അഭിനേതാവായി ജെയ്സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് സ്വീകരിച്ചു. കൂടാതെ കൃഷ്ണ പ്രഭ മിനിസ്ക്രീനിൽ സജീവമായി.
മുൻകാല ജീവിതം[തിരുത്തുക]
1987 ൽ എറണാകുളം ജില്ലയിലെ സുധീന്ദ്ര ആശുപത്രിയിൽ കളമശ്ശേരി എച്ച്എംടിയിലെ മെക്കാനിക്കൽ എൻജിനീയർ സി.ആർ.പ്രഭാകരൻ നായരുടെയും ഷീലാ പ്രഭാകരൻ നായരുടെയും മകളായി ജനിച്ചു. സെന്റ് ജോസഫ് കളമശ്ശേരിയിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി, തേവര സേക്രഡ് ഹാർട്ട്സ് കോളേജ് കൊച്ചിയിൽ നിന്ന് ഹ്യുമാനിറ്റീസിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം നേടി. മോഹിനിയാട്ടം , കുച്ചിപ്പുടി , നാടകം, മാർഗ്ഗം കളി എന്നിവയുടെ പ്രാവണ്യം മൂലം ഭരതനാട്യത്തിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിച്ചു. 3 വയസ്സിൽ, കൃഷ്ണ പ്രബ ക്ലാസിക്കൽ നൃത്തം കലാമണ്ഡലം സുഗംധി യുടെ ശീക്ഷണത്തിൽ നിന്ന് പഠിചു [4], കൃഷ്ണ പ്രബയുടെ ആദ്യ ഗുരു ആണ് കലാമണ്ഡലം സുഗംധി. [ അവലംബം ആവശ്യമാണ് ]
കരിയർ[തിരുത്തുക]
സംസ്ഥാനതല യുവജനോത്സവം മത്സരങ്ങളിൽ നിരവധി അവാർഡുകൾ പ്രഭാ കരസ്ഥമാക്കി. മനോജ് ഗിന്നസിന്റെ കൊച്ചിൻ നവോദയ ട്രൂപ്പിൽ കൃഷ്ണപ്രഭ നർത്തകിയായി. ഏഷ്യാനെറ്റ് ടിവി ചാനലിൽ ഒരു കോമഡി ഷോയുടെ ഷൂട്ടിംഗ് വേളയിൽ സാജൻ പള്ളുരുത്തിയുടെ കൂടെയും പ്രജോധുമായി അഭിനയിച്ചു. ബി ഉണ്ണികൃഷ്ണന്റെ സിനിമയിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം കൃഷ്ണപ്രഭ നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളചലച്ചിത്രങ്ങളായ നത്തോലി ഒരു ചെറിയ മീനല്ല (2013), ലൈഫ് ഓഫ് ജോസൂട്ടി (2015) കഥാപാത്രങ്ങൾ പ്രശംസ നേടി. 2014 ൽ കാവ്യ മാധവനും രമേഷ് പിഷാരടിയും ഉൾപ്പെടെയുള്ളവർ ഷീ ടാക്സിയിലെ കഥാപാത്രത്തെ "ബോയിംഗ് ബോയിംഗിൽ സുകുമാരിയുമായി സാമ്യമുള്ളതയി പറഞ്ഞത് പ്രത്യേക അംഗീകരമായി അവർ അഭിപ്രായപ്പെട്ടു. [5] 2017 ൽ ഒരു കൂട്ടം അവാർഡ് ജേതാക്കളായ വിദ്യാർത്ഥികൾക്കൊപ്പം . സിനിമാ നടി ഗായത്രി സംവിധാനം ചെയ്ത രാധാ മാധവം എന്ന നൃത്തനാടകത്തിൽ കൃഷ്ണ പ്രഭ പ്രവർത്തിച്ചു.[6]
ഫിലിം[തിരുത്തുക]
Year | Film | Role | Language |
---|---|---|---|
2005 | ബോയ് ഫ്രണ്ട് | കോളേജ് വിദ്യാര്ത്ഥി | മലയാളം |
2008 | പാർത്ഥൻ കണ്ട പരലോകം | ഗ്രാമത്തിലെ പെൺകുട്ടി | മലയാളം |
2008 | മാടമ്പി | ഭവാനി | മലയാളം |
2009 | ഉത്തരസ്വയംവരം | വിമല | മലയാളം |
2009 | രാമാനം | നീലി | മലയാളം |
2009 | ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം | സുമ | മലയാളം |
2009 | മൈ ബിഗ് ഫാദർ | ആൻസിയുടെ സുഹൃത്ത് | മലയാളം |
2009 | ഗുലുമാൽ: ദ എസ്കേപ്പ് | എയർ ഹോസ്റ്റസ് | മലയാളം |
2009 | പാസഞ്ചർ | റിസപ്ഷനിസ്റ്റ് | മലയാളം |
2009 | സ്വ. ലേ. | വധു | മലയാളം |
2009 | കളേഴ്സ് | രാഹുലിന്റെ സഹോദരി | മലയാളം |
2009 | തിരുനക്കര പെരുമാൾ | കന്യാസ്ത്രീ | മലയാളം |
2009 | ഡോ .പേഷ്യന്റ് | നഴ്സ് | മലയാളം |
2010 | പ്രമാണി | ഓഫീസ് സ്റ്റാഫ് | മലയാളം |
2010 | ബെസ്റ്റ് ഓഫ് ലക്ക് | സുഹൃത്ത് | മലയാളം |
2010 | ജനകൻ | നഴ്സ് | മലയാളം |
2010 | കടാക്ഷം | കല്ലമ്പലം സുമറാണി | മലയാളം |
2010 | കാര്യസ്ഥൻ | സ്വന്തം | മലയാളം |
2011 | ഓർമ്മ മാത്രം | സുധാമണി | മലയാളം |
2011 | ആഗസ്റ്റ് 15 | കള്ളി | മലയാളം |
2011 | തേജാഭായി ആന്റ് ഫാമിലി | നാടകം കുടുംബാംഗം | മലയാളം |
2012 | ഈ അടുത്ത കാലത്ത് | ബിന്ദു | മലയാളം |
2012 | നോട്ടി പ്രൊഫസ്സർ | വിദ്യാർത്ഥി | മലയാളം |
2012 | ട്രിവാൻഡ്രം ലോഡ്ജ് | റോസ്ലിൻ | മലയാളം |
2012 | കാഷ് | വേലക്കാരി | മലയാളം |
2012 | കർമ്മയോദ്ധാ | രേന | മലയാളം |
2013 | 3 ജി തേർട് ജേനേറേഷൻ | മേനക | മലയാളം |
2013 | പോലീസ് മാമ്മൻ | ശങ്കുണ്ണിയുടെ സഹോദരി | മലയാളം |
2013 | നത്തോലി ഒരു ചെറിയ മീനല്ല | കുമാരി | മലയാളം |
2013 | ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് | സീരിയൽ നടി | മലയാളം |
2013 | ഹോട്ടൽ കാലിഫോർണിയ | സൂസി | മലയാളം |
2013 | കടൽ കടന്ന് ഒരു മാത്തുക്കുട്ടി | ദീപ | മലയാളം |
2013 | ഏഴ് സുന്ദര രാത്രികൾ | മഞ്ജുഷ | മലയാളം |
2013 | ഒരു ഇന്ത്യൻ പ്രണയകഥ | സുധ | മലയാളം |
2013 | വെടിവഴിപ്പാട് | സജിത | മലയാളം |
2014 | സലാം കാശ്മീർ | ശ്രീകുമാറിന്റെ അയൽക്കാരി | മലയാളം |
2014 | പോളിടെക്നിക് | സരിത | മലയാളം |
2014 | ഗർഭശ്രീമാൻ | വിമല പ്രഭാകരൻ | മലയാളം |
2015 | ഷീ ടാക്സി | ശ്രധ | മലയാളം |
2015 | ലവ് 24x7 | നിമിഷ | മലയാളം |
2015 | ലൈഫ് ഓഫ് ജോസൂട്ടി | മോളികുട്ടി | മലയാളം |
2016 | ഇതു താണ്ട പോലീസ് | അന്നമ്മ ജോർജ് | മലയാളം |
2016 | കോലുമിഠായി | മോളി | മലയാളം |
2017 | ഫുക്രി | ക്ലാര | മലയാളം |
2017 | ഹണീ ബീ 2 സെലിബ്രഷൻസ് | അൻസി | മലയാളം |
2017 | ഹണീ ബീ 2.5 | സ്വന്തം | മലയാളം |
2017 | തീരം | മലയാളം | |
2017 | മെല്ലെ | ബെറ്റി | മലയാളം |
2018 | കല്ലായി എഫ്എം | ജമീല | മലയാളം |
2018 | തീവണ്ടി | സെക്രട്ടറി | മലയാളം |
2019 | അള്ളു രാമേന്ദ്രൻ | റാണി | മലയാളം |
ടെലിവിഷൻ[തിരുത്തുക]
- നന്മയുടെ നക്ഷത്രങ്ങൾ (ടെലിഫിലിം) - കൈരളി ടി.വി
- താരോത്സവം (റിയാലിറ്റി ഷോ) - കൈരളി ടിവി, പാർട്ടിസിപ്പന്റ്
- ആകാശദ്ദൂത് (സീരിയൽ) - സൂര്യ ടിവി
- ട്വന്റി ട്വന്റി വൺ (സീരിയൽ) - ഏഷ്യാനെറ്റ്
- എൻകിലും എന്റെ ഗോപാലകൃഷ്ണ (സീരിയൽ) - ഏഷ്യാനെറ്റ്
- മുകേഷ് കഥകൾ (സീരിയൽ) - കൈരളി ടി.വി
- ദേവീ മഹാത്മ്യം (സീരിയൽ) - ഏഷ്യാനെറ്റ്
- ശുഭരാത്രി (ടോക്ക് ഷോ) - ജീവൻ ടിവി, ആങ്കർ
- ചിൽ ബൊൽ (കുക്കറി ഷോ) - ഏഷ്യാനെറ്റ്, അവതാരിക
- താമശ ബസാർ (കോമഡി ടോക്ക് ഷോ) -സീ കേരളം, ഹണി
അവാർഡുകൾ[തിരുത്തുക]
- 2009: മികച്ച സ്ത്രീ കോമഡി അഭിനേത്രിക്കുള്ള ജെസി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ്
References[തിരുത്തുക]
- ↑ "KRISHNA PRABA". Oneindia.in.
- ↑ Empty citation (help)
- ↑ "ലൈഫ് ഓഫ് ജോസറ്റിന്റെ കഥാപാത്രത്തെക്കുറിച്ച് കൃഷ്ണപ്രസാ" . ടൈംസ് ഓഫ് ഇന്ത്യ
- ↑ "കലാമണ്ഡലം സുഗന്ധി മോഹിനിയാട്ടം പുനർനിർമ്മിക്കുന്നതിനെക്കുറിച്ച്" . ദി ഹിന്ദു
- ↑ "കൃഷ്ണപ്രഭാ സുക്മറിയുമായി താരതമ്യം ചെയ്തു" . ടൈംസ് ഓഫ് ഇന്ത്യ
- ↑ "രാധാ മാധവം കൃഷ്ണപ്രഭ നിർമ്മിച്ചതാണ്" . ഡക്കാൻ ക്രോണിക്കിൾ