കൊമ്പത്തുകടവ് പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kombathukadavu Church എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശ്ശൂർ ജില്ലയിലെ പുത്തൻചിറ പഞ്ചായത്തിൽ പുത്തൻചിറയുടെ തെക്കെ ഭാഗത്ത് കൊമ്പത്തുകടവിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് കൊമ്പത്തുകടവ് പള്ളി (Kombathukadavu Church) അഥവ സെന്റ് സേവ്യർസ് പള്ളി (St: Xaviur's Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ ഫ്രാൻസീസ് സേവ്യാറിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്. ഈ പ്രദേശത്തെ മുട്ടിക്ക എന്നും സേവിയൂർ എന്നും വിളിക്കാറുണ്ട്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പുത്തൻചിറ ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി.

നാഴികക്കല്ലുകൾ[തിരുത്തുക]

പ്രധാന്യം ദിവസം
ദേവാലയം നിർമ്മാണം 1923
ദേവാലയ വെഞ്ചിരിപ്പ് 1925 മെയ് 7
ഇടവക സ്ഥാപനം 1925 ഡിസംബർ 10
വൈദിക മന്ദിരം 1940
പള്ളി പുതുക്കി പണിതത് 1963 ഡിസംബർ 23

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • സെന്റ് ജോർജ് സി.എച്ച്.എഫ് കോൺവെന്റ്
  • സെന്റ് സേവിയേഴ്സ് എൽ.പി വിദ്യാലയം

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊമ്പത്തുകടവ്_പള്ളി&oldid=3964434" എന്ന താളിൽനിന്ന് ശേഖരിച്ചത്