കൊമ്പനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kombanad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Kombanad

കൊമ്പനാട്
village
Country India
StateKerala
DistrictErnakulam
ജനസംഖ്യ
 (2011)
 • ആകെ10,976
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
683555 (683546)
Telephone code91 484 2648/847...
വാഹന റെജിസ്ട്രേഷൻkl-40
Nearest cityperumbavoor
Lok Sabha constituencychalakkudy
Vidhan Sabha constituencyperumbavoor
Climatetropical (Köppen)

കേരളത്തിലെ എറണാകുളം ജില്ലയിലുള്ള ഒരു ഗ്രാമമാണ് കൊമ്പനാട്. വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ ആണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. [1]

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം കൊമ്പനാട് ആകെയുള്ള വീടുകൾ 2810 ആണ്. ഇവിടെയുള്ള ജനങ്ങളുടെ ശരാശരി സാക്ഷരത 84.96% ആണ്.

വിനോദസഞ്ചാരം[തിരുത്തുക]

കൊമ്പനാട് നിന്നും അഞ്ചു കിലോമീറ്റർ അകലെയായി വെള്ളച്ചാട്ടമുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമുണ്ട്. പനംകുഴി പുഴയും മഹാഗണി തോട്ടവുമടങ്ങുന്ന മറ്റൊരു വിനോദസഞ്ചാര കേന്ദ്രം 4 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നുണ്ട്. കൊമ്പനാട് നിന്നും 15 മിനുറ്റ് സഞ്ചരിച്ചാൽ കോടനാട് ആന പരിശീലനകേന്ദ്രം പിന്നൊരു ചെറിയ മൃഗശാലയും കാണാം.

സാമ്പത്തികം[തിരുത്തുക]

ബാങ്ക്, ഹോസ്പിറ്റൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ, പള്ളികൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന ഒരു ജങ്ഷൻ ആണ് കൊമ്പനാട്. ഇവിടുത്തെ ജനങ്ങൾ കൂടുതലായും കൃഷിക്കാരാണ്. അവർ പ്രധാനമായും കൃഷി ചെയ്യുന്നത് നെല്ല്, റബ്ബർ, തേങ്ങ, അടയ്ക്ക, പൈനാപ്പിൾ തുടങ്ങിയവയാണ്.

അവലംബം[തിരുത്തുക]

  1. "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10.CS1 maint: numeric names: authors list (link)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കൊമ്പനാട്&oldid=2448773" എന്ന താളിൽനിന്ന് ശേഖരിച്ചത്