കൊല്ലം കൈറ്റ് ക്ലബ്ബ്

Coordinates: 8°52′20″N 76°35′38″E / 8.872186°N 76.594006°E / 8.872186; 76.594006
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kollam Kite Club എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലം കൈറ്റ് ക്ലബ്ബ്
ആപ്തവാക്യംKitefully Yours
സ്ഥാപിത സ്ഥലംകൊല്ലം, കേരളം
തരംകൈറ്റ് ക്ലബ്ബ്
പദവിക്ലബ്ബ്
ലക്ഷ്യംപട്ടം പറത്തൽ പ്രോത്സാഹിപ്പിക്കുന്നു
ആസ്ഥാനംകൊല്ലം
Location
അക്ഷരേഖാംശങ്ങൾ8°52′20″N 76°35′38″E / 8.872186°N 76.594006°E / 8.872186; 76.594006

കൊല്ലം ജില്ലയിൽ പട്ടം പറത്തുന്നവർ ചേർന്ന് രൂപീകരിച്ചിരിക്കുന്ന ഒരു കൂട്ടായ്മയാണ് കൊല്ലം കൈറ്റ് ക്ലബ്ബ്. ഈ ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ കൊല്ലം ബീച്ചിലും മറ്റും പട്ടം പറത്തൽ മേളകൾ സംഘടിപ്പിക്കാറുണ്ട്.[1]

പ്രാധാന്യം[തിരുത്തുക]

പട്ടം പറത്തൽ

കൊല്ലം ജില്ലയുടെ സംസ്കാരത്തിന്റെ ഭാഗമായി മാറിയ ഒരു കായിക വിനോദമാണ് പട്ടം പറത്തൽ (Kite Flying). എല്ലാദിവസവും കൊല്ലം കടൽത്തീരത്ത് പട്ടം പറത്തുന്നവരെ കാണാൻ സാധിക്കും. പട്ടം പറത്തൽ മത്സരങ്ങൾക്കു ലഭിക്കുന്ന മികച്ച സ്വീകരണത്തിന്റെ ഫലമായി ഇതുമായി ബന്ധപ്പെട്ട് ധാരാളം സംഘടനകൾ രൂപംകൊണ്ടിട്ടുണ്ട്.[2]

വിവിധ തരം പട്ടങ്ങൾ നിർമ്മിക്കുകയും അവ പറത്തുകയും ചെയ്യുന്നവർ ചേർന്നു രൂപീകരിച്ചതാണ് കൊല്ലം കൈറ്റ് ക്ലബ്ബ്. കൊല്ലം നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പ്രധാനമായും കൊല്ലം ബീച്ചിൽ കേന്ദ്രീകരിച്ചിരിക്കുന്നു.

കൊല്ലം നഗരത്തിൽ പട്ടം പറത്തലുമായി ബന്ധപ്പെട്ട് രൂപീകരിച്ച മറ്റൊരു സംഘടനയാണ് കൈറ്റ് ലൈഫ് ഫൗണ്ടേഷൻ.[3] എല്ലാവർഷവും ഈ സംഘടനയുടെ നേതൃത്വത്തിൽ ഇവിടെ പട്ടം പറത്തൽ മത്സരങ്ങൾ നടത്താറുണ്ട്.[4] 2014-ൽ കൊല്ലം കടപ്പുറത്തുവച്ച് ദേശീയ പട്ടം പറത്തൽ മേള നടന്നിരുന്നു.[5]

അവലംബം[തിരുത്തുക]

  1. "Kollam Kite Club Activities by KLF". Kite Life FOundation. Retrieved 2015-04-30.
  2. "Flying with intent". Kite Making Classes in Kollam. Retrieved 2015-04-30.
  3. "Flying with intent". The Hindu. Retrieved 2015-04-30.
  4. "Kollam Kite Club Activities by KLF". Kite Life FOundation. Retrieved 2015-04-30.
  5. "National Kite Flying Festival in Kollam Beach : Chuttuvattom News". Malayalee House Chuttuvattom News. Archived from the original on 2016-06-02. Retrieved 2015-04-30.
"https://ml.wikipedia.org/w/index.php?title=കൊല്ലം_കൈറ്റ്_ക്ലബ്ബ്&oldid=3924169" എന്ന താളിൽനിന്ന് ശേഖരിച്ചത്