കൊടുവള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Koduvally എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇതേ പേരിലുള്ള ബ്ലോക്ക് പഞ്ചായത്തിന് ദയവായി കൊടുവള്ളി കാണുക. ഇതേ പേരിലുള്ള നിയോജകമണ്ഡലത്തിനായി ദയവായി കൊടുവള്ളി കാണുക കാണുക,

{{{സ്ഥലപ്പേർ}}}
കൊടുവള്ളി ടൌൺ
കൊടുവള്ളി ടൌൺ

കൊടുവള്ളി ടൌൺ


{{{സ്ഥലപ്പേർ}}}
11°21′34″N 75°54′34″E / 11.3595536°N 75.9095729°E / 11.3595536; 75.9095729
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനം(ങ്ങൾ) {{{ഭരണസ്ഥാപനങ്ങൾ}}}
ചെയർമാൻ വെള്ളറ അബ്ദു
'
'
വിസ്തീർണ്ണം 23.85 km2ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 45687
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
673572
+0495
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ


കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ പട്ടണം ആണ്‌ 'കൊടുവള്ളി. കോഴിക്കോട് നഗരത്തിൽ നിന്ന് ഏകദേശം 23 കിലോ മീറ്റർ കിഴക്കായി കോഴിക്കോട് കൊള്ളേഗൾ ദേശീയപാത 212-ൽ ആണ്‌ ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. സ്വർണ്ണപ്പണിക്കും സ്വർണ്ണവ്യാപാര സ്ഥാപനങ്ങൾക്കും പ്രശസ്തമാണ് കൊടുവള്ളി. കേരളത്തിന്റെ സുവർണ നഗരി എന്നാണ് കൊടുവള്ളി അറിയപ്പെടുന്നത്. നല്ല പൈതൃകം നിറഞ്ഞ നാടാണ് കൊടുവള്ളി

കൊടുവള്ളി നിയമസഭാമണ്ഡലം.[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി , ഓമശ്ശേരി, കിഴക്കോത്ത്, മടവൂർ, താമരശ്ശേരി, കട്ടിപ്പാറ, നരിക്കുനി എന്നീ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ "കൊടുവള്ളി നിയമസഭാമണ്ഡലം". നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008. സ്വതന്ത്രനായി മൽസരിച്ച പി. ടി. എ. റഹിം ആണ്‌ 2006 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന് കൊടുവള്ളി നിയമസഭാ മണ്ഡലത്തിൽ 2011 മുതൽ മുസ്ലിം ലീഗിലെ ഉമ്മർ മാസ്റ്റർ ആണ് ജനപ്രതിനിധി.2016-2021 വരെ കാരാട്ട് റസാഖ് ആണ് ഈ നിയമസഭാ മണ്ഡലത്തെ പ്രതിനീകരിച്ചത് .2021 ൽ നടന്ന സംസ്ഥാന നിയമാസഭയിലേക്കുള്ള ഇലക്ഷനിൽ ഇവിടെ നിന്നു മത്സരിച്ചു വിജയിച്ച IUML സ്ഥാനാർഥി MK മുനീർ ഇപ്പോൾ ഈ മണ്ഡലത്തെ പ്രതിനിതീകരിക്കുന്നു.

കായികം[തിരുത്തുക]

ഫുട്ബോൾ , ബാഡ്മിന്റൺ, വോളിബോൾ എന്നിവയാണ്‌ കൊടുവള്ളിയുടെ പ്രധാന കായികവിനോദങ്ങൾ , കൊയപ്പ സെവൻസ് ഫുട്ബോൾ വളരെ പ്രസിദ്ധമാണ്.

പ്രധാന സ്ഥലങ്ങളിലേക്കുള്ള ദൂരം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊടുവള്ളി&oldid=3925523" എന്ന താളിൽനിന്ന് ശേഖരിച്ചത്