കൊഡവ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kodava language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കൊഡവ (കൊടവ)
ಕೊಡವ
ഉത്ഭവിച്ച ദേശംഇന്ത്യ
ഭൂപ്രദേശംകൊടക്, കർണാടക
സംസാരിക്കുന്ന നരവംശംകൊഡവർ
മാതൃഭാഷയായി സംസാരിക്കുന്നവർ
200,000 (2001)[1]
ദ്രാവിഡം
കന്നഡ ലിപി, കൂർഗി-കോക്സ് ലിപി
ഭാഷാ കോഡുകൾ
ISO 639-3kfa
Glottologkoda1255[2]

തെക്കൻ കർണാടകത്തിലെ കൊടക് ജില്ലയിൽ സംസാരിക്കുന്ന ഒരു ഭാഷയാണ് കൊഡവ (കന്നഡ ലിപിയിൽ:  ಕೊಡವ ತಕ್ಕ್) അഥവാ കൊടക് ഭാഷ അല്ലെങ്കിൽ കൂർഗ് ഭാഷ. ദ്രാവിഡഭാഷാകുലത്തിൽ പെടുന്ന ഒരു ഭാഷയാണ് കൊഡവ. പ്രധാനമായും കൊടവ ജനസമൂഹത്തിന്റെ ഭാഷയാണ് ഇത് എങ്കിലും, മറ്റ് ഗോത്ര സമുദായങ്ങളിൽ പെടുന്നവരും ഈ ഭാഷ ഉപയോഗിക്കുന്നുണ്ട്. കൊഡവ ഭാഷക്ക് രണ്ട് ഭാഷാഭേദങ്ങളുണ്ട്: മെന്ദേലെ (വടക്കൻ, മധ്യ കൊടകു മേഖലകളിൽ) കിഗ്ഗാത്ത് (കിഗ്ഗാത്ത്നാട് എന്നറിയപ്പെടുന്ന തെക്കൻ കൊടകിൽ) എന്നിവയാണവ.

താരതമ്യം[തിരുത്തുക]

ഭാഷാപരമായി, മറ്റ് ദ്രാവിഡഭാഷകളിൽനിന്നും ചില വ്യത്യാസങ്ങൾ കൊടക് ഭാഷയിൽ കാണപ്പെടുന്നു. ഉദാഹരണത്തിന്, മിക്ക ദ്രാവിഡ ഭാഷകളിലും 5 ഹ്രസ്വ സ്വരങ്ങളും, 5 ദീർഘസ്വരങ്ങളുമാണുള്ളത്. എന്നാൽ കൊഡവയിൽ ഇവക്ക് പുറമെ രണ്ട് സ്വരാക്ഷരങ്ങൾകൂടുതലായുണ്ട്.

ചലചിത്രം[തിരുത്തുക]

കൊഡവ സിനിമ മേഖല വളരെ ചെറുതാണ്. കൊഡവരുടെപ്രാദേശികമായ ആചാരങ്ങളും സംസ്കാരവും വിഷയമാക്കിയുള്ള ചില സിനിമകൾ കൊഡവ ഭാഷയിൽ നിർമിച്ചിട്ടുണ്ട്. 1972-ൽ എസ്.ആർ രാജൻ സംവിധാനം ചെയ്ത 'നഡ മാൻ നഡ കൂൾ' ആണ് ആദ്യത്തെ കൊഡവ സിനിമ.

അവലംബം[തിരുത്തുക]

  1. കൊഡവ (കൊടവ) at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, സംശോധകർ. (2017). "Kodava". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. Unknown parameter |chapterurl= ignored (|chapter-url= suggested) (help)
"https://ml.wikipedia.org/w/index.php?title=കൊഡവ_ഭാഷ&oldid=3458459" എന്ന താളിൽനിന്ന് ശേഖരിച്ചത്