കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kochouseph Chittilappilly എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി
ജനനം
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്വ്യവസായി,വി ഗാർഡ് ഇൻഡസ്ട്രീസ്
ജീവിതപങ്കാളി(കൾ)ഷീല ചിറ്റിലപ്പിള്ളി
കുട്ടികൾഅരുൺ ചിറ്റിലപ്പിള്ളി, മിഥുൻ ചിറ്റിലപ്പിള്ളി

ഒരു മലയാളി വ്യവസായിയാണ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (Kochouseph Chittilappilly). വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്റ്ററായ[1][2] ഇദ്ദേഹം കൊച്ചിയിൽ വീഗാലാന്റ്, ബാംഗ്ലൂരിൽ വണ്ടർലാ എന്നീ അ‌മ്യൂസ്മെന്റ് പാർക്കുകൾ സ്ഥാപിച്ചു.

ജീവിത രേഖ[തിരുത്തുക]

തൃശ്ശൂർ പറപ്പൂർ സ്വദേശിയായ ഇദ്ദേഹം 1970-ൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്നു ഭൗതികശാസ്ത്രത്തിൽ [1] ബിരുദാനന്തര ബിരുദം നേടി[3]. ഇലക്ട്രോണിക് സ്റ്റബിലൈസറുകൾ നിർമ്മിക്കുന്ന ‘ടെലിക്സ്’ എന്ന കമ്പനിയിൽ സൂപ്പർവൈസർ ആയാണ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1977 ൽ പിതാവിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയും രണ്ടു തൊഴിലാളികളുമായി ഇലക്ട്രോണിക് സ്റ്റബിലൈസറുകൾ നിർമ്മിച്ച് വിപണനം ചെയ്യുന്നതിനായി ഒരു എസ്.എസ്.ഐ യൂണിറ്റ് ആരംഭിക്കുകയുണ്ടായി. [അവലംബം ആവശ്യമാണ്] അക്കാലയളവിൽ കേരളത്തിൽ ആരംഭിച്ച ടെലിവിഷൻ തരംഗം, കടുത്ത വോൾട്ടേജ് ക്ഷാമം എന്നിവ സ്റ്റബിലൈസറുകൾക്ക് മികച്ച വിപണി നേടികൊടുത്തു. ഇന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് എന്ന 2000 ത്തിലേറെ തൊഴിലാളികളും 300 കോടിയിലധികം വിറ്റുവരവുമുള്ള കമ്പനിയായി മാറിയിരിക്കുന്നു. ഇലക്ട്രോണിക് സ്റ്റബിലൈസറുകൾക്ക് പുറമേ ഇലക്ട്രിക്ക് പമ്പ്, വാട്ടർ ഹീറ്ററുകൾ,കേബിളുകൾ, യു.പി.എസ്, ഫാനുകൾ തുടങ്ങിയവയും കമ്പനി ഉൽപ്പാദിപ്പിക്കുന്നു. ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത പബ്ലിക് ലിമിറ്റഡ് കമ്പനിയാണ്.

മാധ്യമശ്രദ്ധ[തിരുത്തുക]

നോക്കുകൂലിയുമായി ബന്ധപ്പെട്ട് ചുമട്ടു തൊഴിലാളികളുടെ സഹായമില്ലാതെ കമ്പനിയിലേയ്ക്ക് സാധനങ്ങൾ സ്വയം ഇറക്കിയും തന്റെ വൃക്ക ദാനം ചെയ്തും മുല്ലപെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചും അതിനു പണം മാറ്റി വച്ചും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വ്യാപക മാധ്യമ ശ്രദ്ധ നേടുകയുണ്ടായി. ഒക്റ്റോബർ 2015 ൽ തെരുവു നായ്ക്കളെ വിഷം വച്ചു കൊല്ലാനായി നാട്ടുകാരെ പ്രേരിപ്പിച്ചതിനും തെരുവു നായ്ക്കളെ നിർമ്മാർജ്ജനം ചെയ്യാനുള്ള സംഘം ഉണ്ടാക്കിയെന്നുമുള്ള കുറ്റങ്ങൾക്കായി ചിറ്റിലപ്പിള്ളിക്കെതിരെ കേസെടുക്കുകയും അറസ്റ്റു രേഖപ്പെടുത്തുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ഉണ്ടായി. [4][5][6] ഇന്നും അദ്ദേഹം തെരുവു നായ്ക്കളുടെ നിർമ്മാർജ്ജനത്തിനായി സാമൂഹിക നെറ്റ്വർക്കുകൾ വഴി ആഹ്വാനം ചെയ്തു വരുന്നു.

കുടുംബം[തിരുത്തുക]

ഭാര്യ ഷീല ചിറ്റിലപ്പിള്ളിയും മക്കളായ അരുൺ, മിഥുൻ എന്നിവർ അടങ്ങുന്നതാണ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ കുടുംബം.[7]

കൃതികൾ[തിരുത്തുക]

അഞ്ച് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

  • ഓർമ്മക്കിളിവാതിൽ[8]
  • Practical Wisdom in Real Life and Management[8]
  • ഓർമ്മകളിലേയ്ക്ക് ഒരു യാത്ര എന്ന പുസ്തകം വി ഗാർഡിനെ കുറിച്ചുള്ള അനുഭവങ്ങളും ഒക്കെ ഉള്ള പുസ്തകമാണ്
  • വൃക്ക ദാനത്തെ കുറിച്ചുള്ള അനുഭവവും സന്ദേശങ്ങളും ഒക്കെ പ്രചരിപ്പിയ്ക്കാൻ വേണ്ടി "ദി ഗിഫ്റ്റ്" എന്നൊരു പുസ്തകം ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്.

ബഹുമതികൾ[തിരുത്തുക]

  • രാഷ്ട്ര ദീപികയുടെ Business Man of the Millennium 2000 അവാർഡ്
  • Destination Kerala യുടെ Tourism Man of the year അവാർഡ്
  • Samman Pathra അവാർഡ്
  • Top income tax payer അവാർഡ്
  • മനോരമ ന്യൂസ് മേക്കർ 2011
  • പ്രഥമ കേരളശ്രീ പുരസ്കാരം (2022) [9]

അവലംബം[തിരുത്തുക]

  1. 1.0 1.1 "EXECUTIVE PROFILE* Kochouseph Chittilappilly". Businessweek. Retrieved 2009-07-02.
  2. "Board of Directors > Mr. Kochouseph Chittilappilly". V-Guard. Archived from the original on 2008-02-14. Retrieved 2009-07-02.
  3. "UNUSUAL ENTREPRENEURS—INNOVATORS". India Today. November 28, 2008. Retrieved 2009-07-02.
  4. "Kerala: Kochouseph Chittilappilly, Jose Maveli booked for hurting stray dogs". International Business Times, India Edition. 20 October 2015. Retrieved 2 November 2015.
  5. NYOOOZ. "Animal Activist Flays Chittilappilly". NYOOOZ. Archived from the original on 2015-12-22. Retrieved 2 November 2015.
  6. "Stray Dogs Are A Menace To The Society -... - The Stray Love Project - Facebook". facebook.com. Retrieved 2 November 2015.
  7. "വി ഗാർഡ് തുടങ്ങിയത് ഒരു ലക്ഷം മൂലധനത്തിൽ, ശേഷം ചരിത്രം!!".
  8. 8.0 8.1 "ഓർമ്മയിലേക്കൊരു കിളിവാതിൽ". നൊസ്റ്റാൾജിയ മാഗസിൻ, വാള്യം 4. ഫെബ്രുവരി 2012. {{cite web}}: Missing or empty |url= (help)
  9. https://www.manoramanews.com/news/breaking-news/2022/10/31/kerala-jyothi-award-mt-vasudevan-nair.html